1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2020

സ്വന്തം ലേഖകൻ: പുതുവർഷത്തിൽ 30ൽ കൂടുതൽ പേർ പങ്കെടുക്കുന്ന സ്വകാര്യ, കുടുംബ ചടങ്ങുകൾക്ക് ദുബായിൽ നിരോധനം. നിയമം ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 ദിർഹം വീതവുമാണ് പിഴയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി ദുബായ് സുപ്രീം കമ്മിറ്റി അറിയിച്ചു.

നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹവുമാണ് പിഴ.

സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് വേണം പരിപാടികളില്‍ പങ്കെടുക്കാന്‍. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കരുത്. ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.