സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയക്കു നേരെ വമ്പന്‍ സൈബര്‍ ഹാക്കിംഗ് നടന്നതായി അറിയിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഹാക്കിംഗ് പരക്കെ ബാധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ എല്ലാ തലത്തിലുമുള്ള സേവനങ്ങളെയും ബിസിനസുകളെയും ബാധിച്ചിട്ടുണ്ടെന്നുമാണ് വിവരം. മറ്റൊരു രാജ്യത്തു നിന്നുള്ള സൈബര്‍ ഹാക്കിംഗ് ആണിതെന്നാണ് മോറിസണ്‍ വ്യക്തമാക്കിയത്. അതേസമയം ഒരു പ്രത്യേക രാജ്യത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുമില്ല. “ടാര്‍ഗറ്റിന്റെ വ്യാപ്തിയും സ്വഭാവവും വെച്ച് …
സ്വന്തം ലേഖകൻ: കൂടുതല്‍ സുരക്ഷയുടെ ഭാഗമായി ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്ടറുകളും എത്തി. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സർവകക്ഷി യോഗത്തിനിടെയാണ് ലേ, ലഡാക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്നലെ വൈകിട്ട് ദില്ലിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ ലേ ലഡാക്ക് മേഖലകളില്‍ വ്യോമസേനയുടെ സന്നാഹം കൂട്ടാനുള്ള തീരുമാനമെടുത്തെന്നാണ് സൂചന. …
സ്വന്തം ലേഖകൻ: സന്ദർശകരെയും വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്ത് ഷാർജ. ആതിഥ്യമര്യാദ, പരിസ്ഥിതി ടൂറിസം ഒഴിവുസമയ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയതായി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് വിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കുക. സന്ദർശകരുടെയും താമസക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കോവിഡ് ബാധ 4 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇതുവരെ 3,80,532 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 13,586 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അതുപോലെ തന്നെ പ്രതിദിന മരണ നിരക്കും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ മരണപ്പെട്ടു. 1,63,248 പേരാണ് …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഇന്നും ഉയർന്നു തന്നെ തുടരുന്നു. 4757 പേർക്കാണ് ഒറ്റദിവസം കൊണ്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 48 മരണവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു. 18 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 145991 ഉം ആകെ …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നൽകാൻ സംസ്ഥാന സർക്കാർ. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് …
സ്വന്തം ലേഖകൻ: ജൂൺ 23-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-ചൈന-റഷ്യ ത്രിരാഷ്ട്ര ഉച്ചക്കോടി മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ലഡാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഉച്ചക്കോടി മാറ്റി വച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിപ്രായ ഭിന്നതകൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനും അതിർത്തിയിൽ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്നും എന്നാൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പോലെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലി പാസാക്കി. ദേശീയ അംസബ്ലിയില്‍ ഭരണഘടന ഭേദഗതി ബില്ലിനെ എതിർത്ത് ആരും വോട്ട് ചെയ്തില്ല എന്നാണ് റിപ്പോർട്ട്. 55 വോട്ടുകളാണ് ബില്ലിനകൂലമായി രേഖപ്പെടുത്തപ്പെട്ടത്. മൂന്ന് ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ …
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ത്രിശങ്കുവിലായി മലയാളികൾ. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാൻ കഴിയില്ല എന്നാണ് കേരളം വാദിക്കുന്നത്. വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവരെയും ടെസ്റ്റിന് വിധേയരാക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതോടെ ചാർട്ടേർഡ് …
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നു നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാർട്ടഡ് വിമാനങ്ങൾ 17 മുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂർ റഹ് മാൻ അറിയിച്ചു. 10,000 പേർക്കു കൂടി യാത്ര ചെയ്യാനാകും. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നീ …