സ്വന്തം ലേഖകൻ: വിനോദ സഞ്ചാര ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈന. നൂറോളം ഫ്ലൈറ്റുകള്‍ റദ്ദാക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്കൂളുകളും അടച്ചു. ഇന്ന് വ്യാപകമായ പരിശോധനകളാണ് രാജ്യത്ത് നടന്നത്. വിനോദ സഞ്ചാരത്തിനെത്തിയ വൃദ്ധ ദമ്പതികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകള്‍ വര്‍ധിക്കുന്നത്. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ റിപ്പോർട്ടിനിടെ അബദ്ധത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ടി.വി ചാനൽ. വാഷിങ്ടണിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. കാലാവസ്ഥാ നിരീക്ഷകയായ മിഷേൽ ബോസ് വാരാന്ത്യത്തിൽ മിതമായ താപനിലയിൽ നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിശദീകരിക്കുന്നതിനിടെയാണ് പശ്ചാത്തലത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. 13 സെക്കൻഡ് …
സ്വന്തം ലേഖകൻ: അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ് ലഭിക്കും. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കുന്നവർക്ക് എക്സ്പൊ പാസ്പോർട്ട് ആണ് അബുദാബി പൊലീസ് സമ്മാനമായി നൽകുന്നത് ഇതുപയോഗിച്ച് ഒന്നിലേറെ തവണ എക്സ്പൊ സന്ദർശിക്കാം. നിയമലംഘകർക്കു പിഴ നൽകുന്നതുപോലെ നിയമം പാലിക്കുന്നവരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനമെന്ന് അബുദാബി പോലീസ് ഹാപ്പിനെസ് പട്രോൾ അറിയിച്ചു. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ദുബായിൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. ‘ഐൻ ദുബായ്’ അഥവാ ദുബായ്യുടെ കണ്ണ് എന്നാണ് ഈ കുറ്റൻ ചക്രത്തിന്‍റെ പേര്. ഇതിന് മുകളിലേറി ദുബായ് കിരീടാവകാശി കാപ്പി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ് ഐൻ ദുബായ്ക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. …
സ്വന്തം ലേഖകൻ: ഒമാൻ, യുഎഇ അതിർത്തി പ്രദേശമായ ബുറൈമിയിലേക്ക് പോകാന്‍ ഇനി പാസ്പോര്‍ട്ടും റെസിഡൻറ് കാർഡും കാണിക്കേണ്ട ആവശ്യമില്ല. വാദി ജിസി, വാദി സാ ചെക്പോസ്റ്റുകളിൽ ഇത് ഒന്നും കാണിക്കാതെ കടന്നു പോകാം. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം ആണ് ഒമാന്‍ എടുത്ത് മാറ്റിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നീക്കിയത്. ഇതോടെ യുഎഇയില്‍ നിന്നും ബുറൈമിയിലേക്കും ഒമാന്‍റെ …
സ്വന്തം ലേഖകൻ: ഖത്തറും ബ്രിട്ടനും തമ്മില്‍ നയതന്ത്ര ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ധാരണ. ഇതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. ആദ്യ ചര്‍ച്ച അടുത്ത വര‍്ഷമാദ്യം ലണ്ടനില്‍ നടക്കും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രൂസ്സിന്‍റെ ദോഹ സന്ദര്‍ശനത്തിലാണ് തീരുമാനം. ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉഭയകക്ഷി നയതന്ത്ര …
സ്വന്തം ലേഖകൻ: ന്യൂസിലൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം നൽകി യുകെ. രാജ്യത്തെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പ്രയോജനം ചെയ്യുന്നതാണ് സ്വതന്ത്ര വ്യാപാര കരാറെന്നും അതിനാൽ കയറ്റുമതി ചെലവ് കുറയുമെന്നും കരാറിന് അംഗീകാരം നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കരാർ ന്യൂസിലൻഡിലെ തൊഴിൽ വിപണി യുകെ പ്രൊഫഷണലുകൾക്ക് തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയും ജപ്പാനും ന്യൂസിലൻഡും …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ജൂനിയർ വനിതാ വോളിബോൾ താരത്തെ താലിബാൻ ഭീകരർ കഴുത്തറുത്ത് കൊന്നതായി റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മഹ്ജബീൻ ഹക്കിമിയെന്ന വനിതാ താരത്തെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. വോളിബോൾ ടീമിന്റെ കോച്ച് പേർഷ്യൻ ഇൻഡിപെന്റന്റിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ …
സ്വന്തം ലേഖകൻ: ബഹുരാഷ്ട്ര കമ്പനികൾ 15 ശതമാനം കോർപറേറ്റ് നികുതി നൽകണമെന്ന ആഗോള കരാർ യു.എ.ഇ കർശനമായി നടപ്പാക്കുമോയെന്ന് ട്രസ്റ്റുകൾക്കും കമ്പനികൾക്കും ആശങ്ക. യു.എ.ഇയുടെ ലളിതമായ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ദുബായിലും അബുദാബിയിലും ഇന്റർമീഡിയറി കമ്പനികൾ തുടങ്ങിയ സമ്പന്നരായ ബിസിനസുകാരാണ് ആശങ്കയിലായിരിക്കുന്നത്. നിയമ-നികുതി നിയന്ത്രണ നടപടികളിൽ കുടുങ്ങാതിരിക്കാൻ നിരവധി കമ്പനികൾ നികുതി ഉപദേശക സ്ഥാപനങ്ങളുടെ …
സ്വന്തം ലേഖകൻ: ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വൈജ്ഞാനിക കൈമാറ്റം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിന് യു.എ.ഇ ബഹിരാകാശ ഏജൻസിയും ഇസ്രായേൽ ബഹിരാകാശ ഏജൻസിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. യു.എ.ഇ അഡ്വാൻസ്ഡ് ടെക്നോളജി കാര്യ സഹമന്ത്രിയും ബഹിരാകാശ ഏജൻസി അധ്യക്ഷയുമായ സാറ ബിൻത് യൂസുഫ് അൽ അമീരിയും ഇസ്രായേൽ ഇന്നവേഷൻ, സയൻസ്, ടെക്നോളജി മന്ത്രി ഓറിത് ഫർകാഷും തമ്മിലാണ് …