1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമാക്കി
ഖത്തറിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമാക്കി
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി നിലവില്‍ വന്നു. മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമായാണ് നീട്ടിയിരിക്കുന്നത്. പുതിയ തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2005 ലെ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വീട്ടുജോലിക്കാരുടെ പ്രൊബേഷന്‍ മൂന്നില്‍ നിന്നും ഒമ്പത് മാസമാക്കി ഉയര്‍ത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇതു …
യുകെയില്‍ കോവിഡ് കേസു കള്‍ രണ്ടാം ദിവസവും താഴേ ക്ക്; നാലാം ഡോസ് വാക്സിൻ വേണ്ടിവരില്ലെന്ന് വിദഗ്ദർ
യുകെയില്‍ കോവിഡ് കേസു കള്‍ രണ്ടാം ദിവസവും താഴേ ക്ക്; നാലാം ഡോസ് വാക്സിൻ വേണ്ടിവരില്ലെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 178,250 പുതിയ പോസിറ്റീവ് രോഗികളെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും 6 ശതമാനം കുറവാണിത്. 2 മില്ല്യണ്‍ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വേരിയന്റ് കൂടി ഒരു മാസത്തോട് …
കസാഖ്സ്ഥാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചൊതുക്കാൻ റഷ്യൻ പട്ടാളം
കസാഖ്സ്ഥാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചൊതുക്കാൻ റഷ്യൻ പട്ടാളം
സ്വന്തം ലേഖകൻ: മധ്യ ഏഷ്യൻ രാജ്യമായ കസാഖ്സ്ഥാൻ വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പഴയ സോവിയറ്റ് രാജ്യത്ത് സ്വേച്ഛാധിപത്യ സർക്കാരിന് നേർക്ക് നടക്കുന്ന അപൂർവം പ്രക്ഷോഭമാണ് ഇപ്പോഴത്തേത്. തലസ്ഥാനമായ അൽമാട്ടിയിലെ സിറ്റി ഹാൾ കത്തിയെരിയുന്നു, അതേ സമയം തന്നെ രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റ് നൂർസുൽത്താൻ നസർബയേവിയുടെ പ്രതിമ തകരുന്നു. — കലുഷിതമാണ് ഈ പഴയ സോവിയറ്റ് …
ലോകത്തിൻ്റെ വാടക ഗര്‍ഭധാരണ തലസ്ഥാനമായി യുക്രെയ്ൻ; ഒറ്റ തവണ വാടക പത്ത് ലക്ഷം രൂപ!
ലോകത്തിൻ്റെ വാടക ഗര്‍ഭധാരണ തലസ്ഥാനമായി യുക്രെയ്ൻ; ഒറ്റ തവണ വാടക പത്ത് ലക്ഷം രൂപ!
സ്വന്തം ലേഖകൻ: വൈകാരികമായി ഒരുപാട് കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുന്ന മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്‍. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. അതു മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്റ്റൈപ്പന്റും നല്‍കും. അതായത്, യുക്രെയ്‌നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം …
ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ്; ഹീത്രൂ രണ്ടാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ്; ഹീത്രൂ രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന ബഹുമതി ദുബായ്ക്ക് സ്വന്തം. യുകെ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രാവല്‍ ഡാറ്റ പ്രൊവൈഡര്‍ ഒഎജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഡിസംബറില്‍ മാത്രം 3.542 ദശലക്ഷം സീറ്റുകളാണ് ദുബായ് നല്‍കിയതെന്ന് ഒഎജി കണക്കുകള്‍ വ്യക്തമാക്കുന്നു. 2.5 ദശലക്ഷം സീറ്റുകളോടെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം രണ്ടാം സ്ഥാനത്താണ്. ഹീത്രൂവിന് ദുബായേക്കാള്‍ 10 …
ഖത്തര്‍ – സൗദി ബന്ധം വീണ്ടും ശക്തമാകുന്നു; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസ്
ഖത്തര്‍ – സൗദി ബന്ധം വീണ്ടും ശക്തമാകുന്നു; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ട്രെയിന്‍ സര്‍വീസ്
സ്വന്തം ലേഖകൻ: ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസറിന്റെ ഔദ്യോഗിക ദോഹ സന്ദര്‍ശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ …
ക്വാറൻ്റീനും ഉയർന്ന ടിക്കറ്റ് നിരക്കും: ഒമാൻ പ്രവാസികൾ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നു
ക്വാറൻ്റീനും ഉയർന്ന ടിക്കറ്റ് നിരക്കും: ഒമാൻ പ്രവാസികൾ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നു
സ്വന്തം ലേഖകൻ: കേരളത്തിലെ ഏഴ് ദിവസത്തെ ക്വാറൻ്റീനും ഉയർന്ന വിമാന നിരക്കും കാരണം ഒമാനിൽനിന്നുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നു. കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൻ്റീൻ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഹൃസ്വകാല യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽനിന്ന് തിരിച്ചെത്തുന്നവർക്ക് ഒമാനിലും ക്വാറൻ്റീൻ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പലരും …
ഒമിക്രോണിനെ തടുക്കാൻ തുണി മാസ്ക് പോര; നിർബന്ധമായും സ​ർ​ജി​ക്ക​ൽ മാ​സ്​​ക് ധ​രി​ക്ക​ണമെന്ന് ഖത്തർ
ഒമിക്രോണിനെ തടുക്കാൻ തുണി മാസ്ക് പോര; നിർബന്ധമായും  സ​ർ​ജി​ക്ക​ൽ മാ​സ്​​ക് ധ​രി​ക്ക​ണമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ജനങ്ങൾ നിർബന്ധമായും സർജിക്കൽ മാസ്ക് ധരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഇൻഫെക്ഷൻ കൺേട്രാൾ പ്രാക്ടിഷ്ണർ ഒമർ അൽ ഹസനാത്ത്. ഒമിക്രോൺ വളരെ വേഗത്തിൽ പടരാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് മൂന്ന് ലെയറുകളുള്ള മാസ്ക്കുകൾ തന്നെ ധരിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഡോക്ടർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. എല്ലാ മാസ്കുകളും ഒരുപോലെ അല്ല …
യുകെയിൽ കേസുകളും ആശുപത്രി പ്രവേശനങ്ങളും താഴേക്ക്; ജീവനക്കാരുടെ ക്ഷാമം തീർക്കാൻ പട്ടാളം
യുകെയിൽ കേസുകളും ആശുപത്രി പ്രവേശനങ്ങളും താഴേക്ക്; ജീവനക്കാരുടെ ക്ഷാമം തീർക്കാൻ പട്ടാളം
സ്വന്തം ലേഖകൻ: ഒരു മാസത്തിനിടെ ആദ്യമായി യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ താഴ്ന്നു. ഒമിക്രോണ്‍ ഹോട്ട്‌സ്‌പോട്ടായ ലണ്ടനിലും ആശുപത്രി പ്രവേശനങ്ങള്‍ കുറയുന്നത് പീക്ക് ലെവല്‍ പിന്നിട്ടതിന്റെ സൂചനയാണ്. ഇതോടെ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം കുറയുമെന്ന നിലപാടിലാണ് മന്ത്രിമാര്‍. യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 179,756 പോസിറ്റീവ് ടെസ്റ്റുകളാണ് സ്ഥിരീകരിച്ചതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ …
ട്രംപും ട്രംപൻമാരും അമേരിക്കയുടെ കഴുത്തില്‍ കത്തിവച്ചിരിക്കുന്നു; കാപിറ്റോൾ വാർഷികത്തിൽ ബൈഡൻ
ട്രംപും ട്രംപൻമാരും അമേരിക്കയുടെ കഴുത്തില്‍ കത്തിവച്ചിരിക്കുന്നു; കാപിറ്റോൾ വാർഷികത്തിൽ ബൈഡൻ
സ്വന്തം ലേഖകൻ: മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപ് നുണകള്‍ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യത്തെ തകര്‍ക്കുകയും ചെയ്തുവെന്ന് പ്രസിഡന്റ് ബൈഡന്‍. ട്രംപിന്റെ നടപടികളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന വസ്തുത സഹിക്കാന്‍ വയ്യാതെ, ട്രംപും കൂട്ടാളികളും ‘അമേരിക്കയുടെ കഴുത്തിൽ ഒരു കഠാര പിടിച്ചിരിക്കുകയാണെന്ന്’ ബൈഡന്‍ ആരോപിച്ചു. അധികാരമേറ്റതിനുശേഷം മുന്‍ പ്രസിഡന്റിനെതിരെയുള്ള ബൈഡൻ്റെ …