സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഇന്ത്യന്‍ നടന്‍ സയീദ് ജാഫ്രി അന്തരിച്ചു, മരണം ലണ്ടനില്‍ വച്ച്. 86 വയസ്സായിരുന്നു. തന്റെ വൈവിധ്യമാര്‍ന്ന അഭിനയശൈലിയിലൂടെ ലോകമെങ്ങുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടനായിരുന്നു ജാഫ്രി. ഞായറാഴ്ച ജാഫ്രി മരിച്ച വിവരം മരുമകള്‍ ഷാഹീന്‍ അഗര്‍വാള്‍ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. . ഒരുപാട് ഇംഗ്ലീഷ് ഹിന്ദി സിനിമകളില്‍ ജാഫ്രി അഭിനയിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ഈജിപ്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ വെടിവെച്ചു കൊന്നു. സംഘത്തിലുണ്ടായിരുന്ന എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെടിവെയ്ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അഭയാര്‍ത്ഥികള്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട എട്ടോളം അഭയാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നുള്ള 45,000 അഭയാര്‍ത്ഥികള്‍ നിലവില്‍ ഈജിപ്തിലുള്ളതായാണ് അധികൃതരുടെ വാദം. പാരീസ് …
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരനായ ആരാച്ചാര്‍ ജിഹാദി ജോണെന്ന മുഹമ്മത് എംവസിക്ക് സിറിയന്‍ യുവതിയിലുണ്ടായ ആണ്‍കുട്ടിക്കാണ് ബ്രീട്ടീഷ് പൗരത്വം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജോണിന്റെ മകന്റെ സംരക്ഷണം നിയമപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ മോദിയുടെ സന്ദര്‍ശന വേളയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു, രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുര്‍ക്കി സന്ദര്‍ശനത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നരേന്ദ്ര മോദി. ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണ് പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സംഭവത്തിനുശേഷം അധികൃതര്‍ രാജ്യത്ത് ജാഗ്രതാ …
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേസ് അന്വേഷിച്ചതില്‍ അവ്യക്തതയുണ്ടെന്നും മഹാത്മാഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. ഇറ്റാലിയന്‍ ബെറേറ്റ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയെ നാഥുറാം വെടിവെയ്ക്കുന്നത്. കൊലപാതകത്തിനുശേഷം പുറത്തുവന്ന ചിത്രങ്ങളില്‍ ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായാണ് കാണിക്കുന്നത്. എന്നാല്‍, അന്വേഷണ …
സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണം, ജനരോഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കു നേരെ തിരിയുന്നു, ആക്രമികള്‍ അഭയാര്‍ഥികളായി ഫ്രാന്‍സിലെത്തിയവരെന്ന് ആരോപണം. അഫോടനം നടന്ന സ്റ്റെദ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയതാണ് പുതിയ വിവാദത്തിലേക്ക് വഴി തുറന്നത്. 1990ല്‍ ജനിച്ച ആളുടെ പാസ്‌പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോര്‍ട്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടന സ്ഥലത്ത് …
സ്വന്തം ലേഖകന്‍: ശാശ്വതീകാനന്ദക്ക് പാലില്‍ ഇന്‍സുലിന്‍ നല്‍കി, ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തായി. ശാശ്വതീകാനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്‍കിയ പാലില്‍ ഇന്‍സുലിന്‍ കലര്‍ത്തി നല്‍കിയെന്നും ഈ പാല് കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ മുങ്ങിയെന്നുമാണ് മൊഴിയില്‍ പറയുന്നത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിപ്പകര്‍പ്പാണ് പുറത്തായത്. …
സ്വന്തം ലേഖകന്‍: പാരീസിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റ് എങ്ങോട്ട്? സുരക്ഷാ വലയത്തില്‍ ബ്രിട്ടനും റഷ്യയും. പാരീസ് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത പശ്ചത്തലത്തില്‍ റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കനത്ത സുരക്ഷാ വലയത്തില്‍. യുഎസും ജര്‍മനിയും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഐ.എസ്.കേന്ദ്രങ്ങള്‍ക്ക് ഏറ്റവുമധികം നാശമുണ്ടാക്കിയത് റഷ്യന്‍ വ്യോമാക്രമണമാണ്. റഷ്യയോട് പ്രതികാരം ചെയ്യുമെന്ന് ഭീകരസംഘം മുന്നറിയിപ്പുനല്‍കിയിരുന്നു. …
സ്വന്തം ലേഖകന്‍: ബക്കിങ്ങാം കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്, മോദിക്ക് എലിസബത്ത് രാജ്ഞിയുടെ ഹസ്തദാനത്തോടെ സ്വീകരണം. പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടിയായിരുന്നു രണ്ടാം ദിനത്തിലെ രാജ്ഞിയൊരുക്കിയ വിരുന്ന്. വെംബ്ലി സ്റ്റേഡിയത്തിലെ പ്രസംഗത്തിനു മുന്‍പായിരുന്നു കൊട്ടാരത്തിലെ സ്വീകരണം. 90,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതില്‍ ആണവക്കരാറും റയില്‍വേ റുപ്പി …
സ്വന്തം ലേഖകന്‍: ഭീകരാക്രമണത്തില്‍ പാരീസ് വിറച്ചു, ചാവേര്‍ സ്‌ഫോടനങ്ങളിലും വെടിവപ്പിലും 150 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ 100 പേരാണ് …