സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തകൃതി, മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും. യുകെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച യാത്ര തിരിക്കും. യു.കെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. ഒമ്പതുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രിട്ടനുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്. പ്രതിരോധമടക്കമുള്ള മേഖലകളില്‍ നിരവധികരാറുകളില്‍ അദ്ദേഹം …
സ്വന്തം ലേഖകന്‍: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി ശരിവച്ച് കേരള ഹൈക്കോടതി നടത്തിയ അപൂര്‍വ പരാമര്‍ശം ചരിത്രമാകുകയാണ്. വിജിലന്‍സ് കോടതി വിജിലന്‍സിന് എതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കവെയായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച പാഷ മന്ത്രി …
സ്വന്തം ലേഖകന്‍: ഭൂമി വെന്തുരുകുന്നു, തുടര്‍ച്ചയായ മുപ്പതാം വര്‍ഷവും അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം റെക്കോഡ് നിലയില്‍. വരും തലമുറയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന പ്രശ്‌നമായി ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം മാറുകയാണെന്ന് ലോക കാലാവസ്ഥ സംഘടന (ഡബ്ല്യു.എം.ഒ) സെക്രട്ടറി ജനറല്‍ മൈക്കല്‍ ജറൗഡ് പറഞ്ഞു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് ഇത് ആക്കം കൂട്ടുന്നു. ഹരിതഗൃഹ …
സ്വന്തം ലേഖകന്‍: കോഹിനൂര്‍ രത്‌നം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സംഘം ലണ്ടനിലേക്ക്, നിയമ നടപടി സ്വീകരിച്ചേക്കും. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടനെലെത്തിച്ച കോഹിനൂര്‍ രത്‌നം വീണ്ടെടുക്കാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും ചേര്‍ന്ന് രൂപീകരിച്ച സംഘം. എട്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആന്ധ്രയില്‍ ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിെന്റ സ്വത്തായിരുന്നു അമൂല്യമായ കോഹിനൂര്‍. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: നിയമ വിരുദ്ധമായി രാജ്യത്ത് സംഘടിച്ചാല്‍ നാടുകടത്തുമെന്ന് കുവൈത്ത്. ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ആയുധപൂജ ചടങ്ങുകള്‍ക്കായി അനുമതി വാങ്ങാതെ ഒത്തു കൂടിയ കര്‍ണാടക സ്വദേശികളില്‍ 11 പേരെ പിടികൂടിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനു തൊട്ടുപുറകെയായിരുന്നു. പിടിയിലായവരുടെ മോചനത്തിനായി എംബസി ഇടപെട്ടെങ്കിലും മോചന അനിശ്ചിതത്വത്തിലാണ്. ഇതിനിടെ ഈജിപ്ത് എംബസിക്കു മുന്‍പില്‍ പ്രകടനത്തിനെത്താന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം വാട്‌സാപ്പ് വഴി …
സ്വന്തം ലേഖകന്‍: ലോകം മുഴുവന്‍ ഉറ്റുനോക്കവെ മ്യാന്മര്‍ ജനത ജനാധിപത്യത്തിനായി വോട്ട് രേഖപ്പെടുത്തി, 50 വര്‍ഷത്തിടെ ഏറ്റവും സ്വന്തന്ത്രമായ തെരഞ്ഞെടുപ്പെന്ന് നിരീക്ഷകര്‍. പട്ടാളത്തിനു രാജ്യത്തിന്റെ ഭരണത്തിലുള്ള നിയന്ത്രണം എത്രമാത്രം വേണമെന്ന് തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. വംശീയ ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ തൊണ്ണൂറോളം പാര്‍ട്ടികള്‍ മല്‍സരരംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം 25 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭ നായിക …
സ്വന്തം ലേഖകന്‍: സൗദിയില്‍ 10 വര്‍ഷം ജോലി ചെയ്ത് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് ഉഗ്രനൊരു ബംഗ്ലാവ്. സൗദി അറേബ്യയില്‍ പത്ത് വര്‍ഷമായി വീട്ടുജോലി ചെയ്തിരുന്ന ഇന്തൊനേഷ്യന്‍ സ്ത്രീയാണ് തന്റെ ശമ്പളത്തില്‍ നിന്നും സ്വരുക്കൂട്ടിയ പണം കൊണ്ട് ഉഗ്രനൊരു ബംഗ്ലാവ് സ്വന്തമാക്കിയത്. 1000 ദിര്‍ഹം (17000 ത്തോളം ഇന്ത്യന്‍ രൂപ) ആയിരുന്നു വീട്ടുജോലിക്കാരിയുടെ പ്രതിമാസ ശമ്പളം. ഈ …
സ്വന്തം ലേഖകന്‍: ചാഡ്‌വെല്‍ഹീത്തിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം കൊലപാതമാണെന്ന് കൊറോണര്‍, മലയാളി യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങള്‍ മൂലം. 37 കാരനായ രതീഷ് കുമാര്‍ ഭാര്യയായ ശിഖിയേയും 13 വയസുള്ള ഇരട്ടക്കുട്ടികളായ നിയയേയും നേഹയേയും കൊലപ്പെടുത്താന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് തെളിവുകള്‍ ഉദ്ദരിച്ച് കോറോണര്‍ വ്യക്തമാക്കി. ചാഡ്‌വെല്‍ഹീത്തിലെ ഗ്രോവ് …
സ്വന്തം ലേഖകന്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍, വിജ്ഞാപനം പുറത്തിറങ്ങി, 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. കഴിഞ്ഞ ദിവസമാന് നീണ്ട കാത്തിരിപ്പൊനൊടുവില്‍ വിമുക്ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല്യപ്രബല്യത്തോടെയാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാകുക. ഇരുപത്തിയ!ഞ്ച് ലക്ഷത്തിലധികം വരുന്ന …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന് വന്‍ വികസന പാക്കേജുമായി മോദി, 80,000 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍. കശ്മീരി സംസ്‌കാരം, ജനാധിപത്യം, മാനവികത എന്നങ്ങനെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മുന്നോട്ടു വച്ച മൂന്നു മന്ത്രങ്ങളാണ് കശ്മീരിന്റെ വികസനത്തിന് അടിസ്ഥാനമായിരിക്കേണ്ടത് എന്നും പാക്കേജ് പ്രഖ്യാപിച്ച് മോദി വ്യക്തമാക്കി. കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി ഷേര്‍– …