1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2015

സ്വന്തം ലേഖകന്‍: കോഹിനൂര്‍ രത്‌നം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ സംഘം ലണ്ടനിലേക്ക്, നിയമ നടപടി സ്വീകരിച്ചേക്കും. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടനെലെത്തിച്ച കോഹിനൂര്‍ രത്‌നം വീണ്ടെടുക്കാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് ഒരു കൂട്ടം വ്യവസായികളും സിനിമാതാരങ്ങളും ചേര്‍ന്ന് രൂപീകരിച്ച സംഘം.

എട്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആന്ധ്രയില്‍ ഭരണം നടത്തിയിരുന്ന കാകതീയ രാജവംശത്തിെന്റ സ്വത്തായിരുന്നു അമൂല്യമായ കോഹിനൂര്‍. തുടര്‍ന്ന് വിവിധ രാജവംശങ്ങളുടെ കൈവശമായിരുന്ന ഈ രത്‌നം ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലാണ് അതിന്റെ യാത്ര അവസാനിപ്പിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം കഴിയുന്ന മുറക്ക് രത്‌നം വീണ്ടെടുക്കാന്‍ നിയമയുദ്ധം നടത്താന്‍ ഡേവിഡ് ഡിസൂസ എന്ന ഇന്ത്യന്‍ വംശജനായ വ്യവസായിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു. കോഹിനൂര്‍ രത്‌നം മോഷ്ടിച്ചെന്ന് ആരോപിച്ച് എലിസബത്ത് രാജ്ഞിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനും സംഘം തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 12 ആണ് മോദിയുടെ മൂന്നു ദിവസത്തെ യുകെ സന്ദര്‍ശനം തുടങ്ങുന്നത്.

പ്രകാശത്തിന്റെ പര്‍വതം എന്നാണ് കോഹിനൂര്‍ എന്ന പദത്തിന്റെ അര്‍ഥം. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൗസിയുടെ തീരുമാനപ്രകാരമാണ് രത്‌നം ലണ്ടനിലെത്തിച്ചത്. 1850 ല്‍ പഞ്ചാബിലെ അവസാനത്തെ സിഖ് ഭരണാധികാരിയായ 13 വയസ്സുകാരന്‍ ദുലീപ് സിങ് ലണ്ടനില്‍ എത്തി വിക്ടോറിയ രാജ്ഞിക്ക് രത്‌നം നേരിട്ട് സമ്മാനിക്കുകയായിരുന്നു എന്ന് ചരിത്രം.

രത്‌നം വീണ്ടെടുക്കാന്‍ ഫണ്ട് ശേഖരണത്തിനായി മൗണ്ടന്‍ ഓഫ് ലൈറ്റ് എന്ന പേരില്‍ ഒരു കൂട്ടയ്മയും രൂപമെടുത്തിട്ടുണ്ട്. എന്നാല്‍ രത്‌നം തിരികെ നല്‍കാന്‍ സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.