1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2015

സ്വന്തം ലേഖകന്‍: സൗദിയില്‍ 10 വര്‍ഷം ജോലി ചെയ്ത് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് ഉഗ്രനൊരു ബംഗ്ലാവ്. സൗദി അറേബ്യയില്‍ പത്ത് വര്‍ഷമായി വീട്ടുജോലി ചെയ്തിരുന്ന ഇന്തൊനേഷ്യന്‍ സ്ത്രീയാണ് തന്റെ ശമ്പളത്തില്‍ നിന്നും സ്വരുക്കൂട്ടിയ പണം കൊണ്ട് ഉഗ്രനൊരു ബംഗ്ലാവ് സ്വന്തമാക്കിയത്. 1000 ദിര്‍ഹം (17000 ത്തോളം ഇന്ത്യന്‍ രൂപ) ആയിരുന്നു വീട്ടുജോലിക്കാരിയുടെ പ്രതിമാസ ശമ്പളം.

ഈ പണത്തില്‍ നിന്നും ചെറിയ തുകകള്‍ മാറ്റി വച്ച പണം കൊണ്ടാണ് സൗദിയില്‍ അവര്‍ വീട് വാങ്ങിയത്. 10 വര്‍ഷമായി തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്ന സ്ത്രീ പണം സ്വരൂക്കൂട്ടി വാങ്ങിയ വീടിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത് അവരുടെ സ്‌പോണ്‍സര്‍ തന്നെയാണ്. മുഹമ്മദ് അസൂസ് എന്ന സ്‌പോണ്‍സറാണ് തന്റെ ജോലിക്കാരി ബംഗ്‌ളാവ് വാങ്ങിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

തന്റെ വീട്ടില്‍ നിന്നും ഒരു വസ്തു പോലും മോഷ്ടിയ്ക്കാതെ സത്യസന്ധമായി ജോലി ചെയ്തയാളാണ് സ്ത്രീയെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. അവരുടെ അധ്വാനത്തിന്റേയും സത്യസന്ധതയുടേയും സമ്പാദ്യ ശീലത്തിന്റെയും പ്രതിഫലമാണ് വീടെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരി വീട് വാങ്ങിയ വാര്‍ത്ത കണ്ട് സൗദിക്കാര്‍ അത്ഭുതപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.