1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുകെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ തകൃതി, മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവക്കും. യുകെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച യാത്ര തിരിക്കും.

യു.കെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. ഒമ്പതുകൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ബ്രിട്ടനുമായി ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്. പ്രതിരോധമടക്കമുള്ള മേഖലകളില്‍ നിരവധികരാറുകളില്‍ അദ്ദേഹം ഒപ്പിടും.

ബ്രിട്ടീഷ് രാജ്ഞിയുമായി ഉച്ചഭക്ഷണത്തിനിടയിലാണ് കൂടിക്കാഴ്ച. യു.കെ. പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുന്നതും ആദ്യമായിട്ടാണ്.ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ച കാലഘട്ടത്തില്‍ ബി.ആര്‍. അംബേദ്കര്‍ താമസിച്ചിരുന്ന വസതി മോദി സന്ദര്‍ശിക്കും. ഇന്ത്യ ഏറ്റെടുത്ത വസതിയില്‍ അറ്റകുറ്റപ്പണി നടക്കുകയാണ്. അംബേദ്കര്‍ വസതി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

തേംസ് നദിക്കരയില്‍ ബാസവേശ്വരയ്യയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ബ്രിട്ടനിലെ മഹാത്മാഗാന്ധി പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തും.യു.കെ.യിലെ ഇന്ത്യന്‍ വംശജരെ വെംബ്ലി സ്റ്റേഡിയത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യും.15ന് തുര്‍ക്കിയിലെ അന്താലിയയില്‍ നടക്കുന്ന ജി20 സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.