1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവി ന്റെ പിതാവ് മാപ്പ് നല്‍കി
സൗദിയിൽ തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവി ന്റെ പിതാവ് മാപ്പ് നല്‍കി
സ്വന്തം ലേഖകൻ: വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതികള്‍ക്ക് ശിരച്ഛേദത്തിലൂടെ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തില്‍ ലോലവികാരങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ സൗദി അറേബ്യയിലെ തബൂക്കില്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന ചത്വരത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് വൈകാരിക മുഹൂര്‍ത്തങ്ങള്‍. തലവെട്ടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് നിരുപാധികം മാപ്പ് നല്‍കി വാള്‍മുനയില്‍ നിന്ന് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു. …
33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍
33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട് …
ടോറി പാർട്ടി സമ്മേളനം ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ; കൂടുതൽ കരുത്തനായി റിഷി സുനാക്; റിച്ചാർഡ് വാക്കർ പാർട്ടി വിട്ടു
ടോറി പാർട്ടി സമ്മേളനം ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ; കൂടുതൽ കരുത്തനായി റിഷി സുനാക്; റിച്ചാർഡ് വാക്കർ പാർട്ടി വിട്ടു
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഋഷി സുനകിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാര്‍ട്ടി നില മെച്ചപ്പെടുത്തുന്നു. ഒരു മാസം മുന്‍പ് വരെ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുമായി ഉണ്ടായിരുന്ന വലിയ വ്യത്യാസം കുറഞ്ഞു വരികയാണ്. ഹരിത നയത്തില്‍ വരുത്തിയ മാറ്റങ്ങളും റുവാണ്ട പദ്ധതിയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ഋഷി സുനകിന്റെ ജനപ്രീതി സാവധാനം …
അയര്‍ലൻഡിൽ നഴ്സുമാർ ഉൾപ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർധന പ്രാബല്യത്തിൽ
അയര്‍ലൻഡിൽ നഴ്സുമാർ ഉൾപ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർധന പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: അയര്‍ലൻഡിലെ പൊതുമേഖലാ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ശമ്പളക്കമ്മീഷന്‍ അവലോകനം ചെയ്തു നിജപ്പെടുത്തിയ കരാറിന്റെ സെക്ഷന്‍ 3.1 അനുസരിച്ച് അടിസ്ഥാന ശമ്പളത്തിന്റെ വാര്‍ഷിക തുക പൊതു മേഖലയില്‍ 1.5% അല്ലെങ്കില്‍ 750 യൂറോയുടെ വർധനവ് ആണ് ഉണ്ടാവുക. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ …
യുകെയിൽ ഏജന്‍സി ഫീസും ടാക്‌സും ഇല്ലാതെ യൂണി. ഫീസ്; ലക്ഷങ്ങളുടെ തട്ടിപ്പ്; വെട്ടിലായി വിദ്യാർഥികൾ
യുകെയിൽ ഏജന്‍സി ഫീസും ടാക്‌സും ഇല്ലാതെ യൂണി. ഫീസ്; ലക്ഷങ്ങളുടെ തട്ടിപ്പ്; വെട്ടിലായി വിദ്യാർഥികൾ
സ്വന്തം ലേഖകൻ: നാട്ടില്‍ പണം നല്‍കിയാല്‍ ഏജന്‍സി ഫീസോ ടാക്‌സോ ഈടാക്കാതെ യുകെയിലെ യൂണിവേഴ്‌സിറ്റി ഫീസ് അടച്ചു നല്‍കാമെന്നു പറഞ്ഞു വിദ്യാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെന്നു പരാതി. മലയാള മനോരമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍, ജനുവരി ഇന്‍ടേക്കുകളില്‍ അഡ്മിഷന്‍ എടുത്തു യുകെയിലെത്തിയ നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്കു പണം നഷ്ടമായി. ഫീസ് …
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് സമയപരിധി കഴിഞ്ഞു; ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കില്ല
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് സമയപരിധി കഴിഞ്ഞു; ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കില്ല
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കും. പദ്ധതിയിൽ ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നു മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. അംഗമായ ശേഷം തുടർച്ചയായി 3 മാസം വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാകും. …
പുത്തൻ രൂപഭാവങ്ങളോടെ സൗദി എയർലൈൻസ്; ലോഗോയിലും കാബിന്‍ ക്രൂ യൂനിഫോമിലും മാറ്റം
പുത്തൻ രൂപഭാവങ്ങളോടെ സൗദി എയർലൈൻസ്; ലോഗോയിലും കാബിന്‍ ക്രൂ യൂനിഫോമിലും മാറ്റം
സ്വന്തം ലേഖകൻ: സൗദി എയർലൈൻസിന്​ പുതിയ ​ലോഗോ. ജിദ്ദയിൽ നടന്ന പരിപാടിയിലാണ് സൗദി എയർലൈൻസ് അതിന്റെ പുതിയ ദൃശ്യ ലോഗോ പുറത്തിറക്കിയത്. 1980കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​ ചെറിയ പരിഷ്​കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ്​ പുതിയ ലോഗോ. രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ്​ അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും …
സൗദിയിൽ വാഹന സാങ്കേതിക പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിർബന്ധമാക്കി
സൗദിയിൽ വാഹന സാങ്കേതിക പരിശോധനയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിർബന്ധമാക്കി
സ്വന്തം ലേഖകൻ: സൗദിയിൽ വാഹനങ്ങളുടെ ഫഹസ് എടുക്കാനുള്ള ആനുകാലിക സാങ്കേതിക പരിശോധന നടത്താൻ ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി. ബുക്കിങ് ഇല്ലാതെ പരിശോധനയ്ക്കെത്തിയ നിരവധി പേരെ അധികൃതർ മടക്കി അയച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. vi.vsafety.sa/en/book എന്ന ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യേണ്ടത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് …
ഒമാന്‍-യുഎഇ ബസ് സര്‍വീസ് ഓട്ടം തുടങ്ങി; മസ്‌കറ്റില്‍ നിന്ന് അബുദാബിയിലേക്ക് 11.5 റിയാല്‍
ഒമാന്‍-യുഎഇ ബസ് സര്‍വീസ് ഓട്ടം തുടങ്ങി; മസ്‌കറ്റില്‍ നിന്ന് അബുദാബിയിലേക്ക് 11.5 റിയാല്‍
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിച്ചു. മസ്‌കറ്റില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസ് വൈകീട്ട് 3.40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45ന് പുറപ്പെടുന്ന ബസ് രാത്രി 8.35നാണ് മസ്‌കറ്റിലെത്തുക. മസ്‌കറ്റില്‍ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 11.5 ഒമാനി റിയാല്‍ …
യുകെയില്‍ പാര്‍ക്കിംഗിന് പണം നല്‍കാന്‍ ഇനി ഒരൊറ്റ ആപ്പ്; 20 മൈല്‍ വേഗപരിധി പിൻവലിച്ചേക്കും
യുകെയില്‍ പാര്‍ക്കിംഗിന് പണം നല്‍കാന്‍ ഇനി ഒരൊറ്റ ആപ്പ്; 20 മൈല്‍ വേഗപരിധി പിൻവലിച്ചേക്കും
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും പാര്‍ക്കിംഗിന് പണം നല്‍കാന്‍ ഒരൊറ്റ ആപ്പ് കൊണ്ടുവരികയാണ് റിഷി സുനക്.. മോട്ടോറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു ബുദ്ധിമുട്ടിന് പരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഈ ആപ്പുമായി രംഗത്ത് വരുന്നത്. വിവിധ ലൊക്കേഷനുകളില്‍ വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്ന തലവേദന ഒഴിവാക്കാനാണ് സുനാകിന്റെ പ്രഖ്യാപനം ഗുണം ചെയ്യുക. ഒരു …