1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2020

സ്വന്തം ലേഖകൻ: സ്​​കൂ​ളു​ക​ളി​ല്‍ പ​ഠ​നം ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കാ​നു​ള്ള നി​ര്‍ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ല്‍ ഓ​ഫ്​​ലൈ​നാ​യി പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ​യെ​ടു​ത്ത തീ​രു​മാ​നം താ​ല്‍ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ന്ന​തി​നാ​ണ് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ​ത്. ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍നി​ന്ന്​ ദൂ​ര​ത്തേ​ക്ക് മാ​റ്റാ​നു​ള്ള കോ​വി​ഡ് -19 പ്ര​തി​രോ​ധ സ​മി​തി​യു​ടെ നി​ര്‍ദേ​ശ​ത്തി​നും അം​ഗീ​കാ​രം ന​ല്‍കി.

കോ​വി​ഡ് വാ​ക്​​സി​ന്‍ മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്​ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്ന സ്വ​ദേ​ശി​ക​ള്‍ക്കും പ്ര​വാ​സി​ക​ൾ​ക്കും മ​ന്ത്രി​സ​ഭ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​ര്‍വ​ഹി​ക്കാ​നും കോ​വി​ഡി​നെ തു​ട​ച്ചു​നീ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന പി​ന്തു​ണ ആ​ശാ​വ​ഹ​മാ​ണ്. മ​നു​ഷ്യ​ത്വ​വും കാ​രു​ണ്യ​വും സ​ഹ​ജീ​വി​സ്നേ​ഹ​വു​മാ​ണ് ബ​ഹ്റൈ​ന്‍ ജ​ന​ത​യു​ടെ ക​രു​ത്തെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ര​ജി​സ്ട്രേ​ഷ​നു​ള്ള തി​ര​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും കി​രീ​ടാ​വ​കാ​ശി വി​ല​യി​രു​ത്തി.

അതിനിടെ ഈ വർഷം സ്‌കൂൾ തുറക്കുന്നത് ഉചിതമല്ലെന്ന നിലപാടിൽ ഖത്തറിലെ ഭൂരിപക്ഷം രക്ഷിതാക്കളും. രാജ്യം കൊവിഡ്-19 വിമുക്തമാകുന്നതു വരെ ഓൺലൈൻ ക്ലാസ് തുടരണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഡിസംബർ വരെ ഓൺലൈൻ ക്ലാസുകൾ തുടരണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അധ്യയന വർഷത്തേക്കാൾ കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് വലുതെന്ന് ഒരേ സ്വരത്തിൽ രക്ഷിതാക്കൾ പറയുന്നു.

പ്രത്യേകിച്ചും കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കിടയിൽ അകലം പാലിക്കൽ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു. മുൻകരുതൽ പാലിക്കണമെന്നതിനെക്കുറിച്ച് ചെറിയ കുട്ടികളെ രക്ഷിതാക്കൾ എത്ര പഠിപ്പിച്ചു വിട്ടാലും സാഹചര്യങ്ങളുടെ ഗൗരവം തിരിച്ചറിയാനുള്ള പ്രായമില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ അവർ ശ്രദ്ധ ചെലുത്തില്ല എന്നത് കൂടുതൽ അപകടകരമാണ്. സെപ്റ്റംബർ 1 ന് സ്‌കൂൾ തുറക്കാനിരിക്കെ ഇതു സംബന്ധിച്ച് പ്രാദേശിക പത്രമായ ദ പെനിൻസുല സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരംഭിച്ച ഓൺലൈൻ സർവേയിലാണ് രക്ഷിതാക്കളുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.