1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ആദാമിന്റെ മകന്‍ അബു’വിന് അന്താരാഷ്ട്ര പുരസ്‌കാരം
‘ആദാമിന്റെ മകന്‍ അബു’വിന് അന്താരാഷ്ട്ര പുരസ്‌കാരം
സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ‘ആദാമിന്റെ മകന്‍ അബു’ അടുത്തിടെ നടന്ന വാഷിങ്ടണ്‍ ഡി.സി. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡിനര്‍ഹമായി. ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങും. പ്രശസ്തിപത്രവും 3,000 ഡോളര്‍ പ്രൈസ് മണിയും അടങ്ങുന്നതാണ് അവാര്‍ഡ്. മേളയില്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാളചിത്രവും ‘ആദാമിന്റെ മകന്‍ അബു’വാണ്. മത്സരസിനിമകളില്‍ നിന്നും …
ഇന്ത്യ ഒളിമ്പിക് ഗ്രാമത്തില്‍
ഇന്ത്യ ഒളിമ്പിക് ഗ്രാമത്തില്‍
ബെയ്ജിങ്ങില്‍ ഇന്ത്യക്ക് സുവര്‍ണ മുദ്ര സമ്മാനിച്ച അഭിനവ് ബിന്ദ്ര പ്രതീക്ഷയോടെ ലണ്ടന്‍ ഒളിമ്പിക് ഗ്രാമത്തിലേക്ക് വലതുകാല്‍വെച്ച് കയറി. ഇന്ത്യയുടെ ഒളിമ്പിക് ടീമിലെ ആദ്യസംഘമാണ് ചൊവ്വാഴ്ച ഒളിമ്പിക് ഗ്രാമത്തിലെത്തിയത്. പത്തംഗ അമ്പെയ്ത്ത് ടീമും നാലംഗ ഭാരോദ്വാഹക സംഘവുമാണ് ആദ്യം ഗ്രാമത്തിലെത്തിയത്. പിന്നാലെയാണ് ബിന്ദ്ര ഇവരോടൊപ്പം ചേര്‍ന്നത്. ഗ്രാമത്തിലെത്തിയ ഇന്ത്യന്‍ സംഘം താമസം ശരിയാക്കിയശേഷം പരിശീലനത്തിലേക്ക് തിരിയുമെന്ന് ഇന്ത്യന്‍ …
മോഹന്‍ലാല്‍ ആനക്കൊമ്പു സൂക്ഷിച്ചത് നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട്
മോഹന്‍ലാല്‍ ആനക്കൊമ്പു സൂക്ഷിച്ചത് നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട്
നടന്‍ മോഹന്‍ലാല്‍ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് …
മരുന്നിന്റെ ജനറിക് നാമം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം
മരുന്നിന്റെ ജനറിക് നാമം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം
മരുന്നിന്റെ ജനറിക് നാമം എഴുതാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആദായ നികുതി അടയ്ക്കാത്തവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതി ആരംഭിക്കുന്നതോടെയായിരിക്കും ഇത് നടപ്പാകുകയെന്നും മന്ത്രി പറഞ്ഞു. വി.എസ്. സുനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദളിത് യുവാക്കളുടെ ബിനാമി അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കും
ദളിത് യുവാക്കളുടെ ബിനാമി അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കും
ചേലക്കരയിലെ ദളിത് യുവാക്കളുടെ പേരില്‍ ബിനാമി അക്കൗണ്ടുകള്‍ എടുത്തതും ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തുകയും ചെയ്തതിനെക്കുറിച്ച് കേന്ദ്ര സഹായത്തോടെ അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ദളിത് യുവാക്കള്‍ അറിഞ്ഞുകൊണ്ടാണോ അവരുടെ പേരില്‍ അക്കൗണ്ടുകള്‍ തുറന്നതെന്ന് പരിശോധിക്കും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു. തീവ്രവാദ സംഘടനകളാണോ ഇതിന് പിന്നിലെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും …
സി.പി.ഐ.എമ്മിനെ തകര്‍ക്കാനാവില്ല, പിണറായി ശക്തനായ നേതാവ്: ഷാജി കൈലാസ്
സി.പി.ഐ.എമ്മിനെ തകര്‍ക്കാനാവില്ല, പിണറായി ശക്തനായ നേതാവ്: ഷാജി കൈലാസ്
കേരളത്തിലെ സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രമുഖ സംവിധായകന്‍ ഷാജി കൈലാസ്. ‘സി.പി.ഐ.എം ജനങ്ങളുടെ പ്രസ്ഥാനമാണ്. മനുഷ്യമോചനത്തിന്റെ പ്രസ്ഥാനം. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സി.പി.ഐ.എമ്മിനെ ഇല്ലാതാക്കാമെന്ന് പലരും മോഹിക്കുന്നുണ്ട്. അതൊക്കെ ആഗ്രഹങ്ങള്‍ മാത്രമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആരും സി.പി.ഐ.എം വിട്ടുപോയിട്ടില്ല. പോകുകയുമില്ല. ‘ ഷാജി കൈലാസ് പറഞ്ഞു. ജനപ്രസ്ഥാനത്തിന്റെ ശക്തിയും സ്‌നേഹവും ധര്‍മവും …
മാനേജ്‌മെന്റ് ക്വാട്ടയിലുള്ളവര്‍ക്ക് ഇനി വിദ്യാഭ്യാസവായ്പ ഇല്ല
മാനേജ്‌മെന്റ് ക്വാട്ടയിലുള്ളവര്‍ക്ക് ഇനി വിദ്യാഭ്യാസവായ്പ ഇല്ല
മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനുള്ള പൊതുമേഖലാ ബാങ്കുകളുടെ തീരുമാനം കേന്ദ്രസര്‍ക്കാറും അംഗീകരിച്ചു. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പപദ്ധതിയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചത്. ഇതോടെ പദ്ധതിയിലെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നുള്ള കേരള സര്‍ക്കാറിന്റെ ആവശ്യവും തത്ത്വത്തില്‍ നിരസിക്കപ്പെട്ടു. അടുത്തിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. …
‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച എത്തും
‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച എത്തും
ഇന്നസെന്റും ഭഗതും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പേരിനൊരു മകന്‍’ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം വിനു ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ശരണ്യയാണ് ചിത്രത്തിലെ നായിക. പലചരക്കുകടയും പലിശയ്ക്ക് പണം കൊടുക്കലുമാണ് വരുമാനമാര്‍ഗമെങ്കിലും ഗ്രാമീണനന്മയുടെ മുഖമാണ് ഹരിശ്ചന്ദ്രന്. രണ്ടുമക്കളാണ് ഹരിശ്ചന്ദ്രന് മുരുകനും സത്യഭായും. അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം സഹോദരി ശാരദയും നാല് …
ഷാഫിയുടെ ‘ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ്’
ഷാഫിയുടെ ‘ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ്’
കുഞ്ചാക്കോ ബോബനും ജയസൂര്യയും ബിജുമേനോനും നായകകഥാപാത്രങ്ങളാകുന്ന ഷാഫിയുടെ പുതിയ സിനിമയുടെ ചിത്രീകരണമാരംഭിച്ചു. ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയെഴുതുന്നതും ഷാഫിയാണ്. നൂറ്റിയൊന്ന് പേരുടെ സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരുടെ കഥ ഹാസ്യപശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം. കലവൂര്‍ രവികുമാറാണ് തിരക്കഥയും സംഭാഷണവും. വിജയരാഘവന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്.
വിലയിടിവ്: നെന്മാറയിലെ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചുമൂടുന്നു
വിലയിടിവ്: നെന്മാറയിലെ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചുമൂടുന്നു
വിപണി ലഭിക്കാത്തതും വിലയിടിവും മൂലം പാലക്കാട് നെന്മാറയിലെ കര്‍ഷകര്‍ വിളവെടുത്ത ടണ്‍കണക്കിന് പച്ചക്കറി കുഴിച്ചുമൂടുന്നു. നെന്‍മാറ നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 1300ഓളം ഏക്കറില്‍ നിന്നും വിളവെടുത്ത പച്ചക്കറിയാണ് കുഴിച്ചുമൂടുന്നത്. ലക്ഷങ്ങള്‍ കാര്‍ഷിക വായ്പയെടുത്ത് കൃഷി നടത്തിയിട്ടും മുടക്കുമുതലിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടാത്ത ദുരവസ്ഥയിലാണ് കര്‍ഷകര്‍. പാട്ടവ്യവസ്ഥയിലാണ് കൃഷി. ആയിരത്തോളം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പടവലം, മത്തന്‍, വെള്ളരി, …