വഴിയരികില്‍ മുത്തശ്ശിയെ കണ്ട് സ്കൂള്‍ വാനില്‍ നിന്നു തലപുറത്തേക്കിട്ട അഞ്ചാം ക്ലാസുകാരി വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. തൃപ്പൂണിത്തുറ വടക്കേ ഇരുമ്പനം മലയില്‍ വീട്ടില്‍ മനോജ് – ശ്രീജ ദമ്പതികളുടെ ഏകമകള്‍ കൃഷ്ണേന്ദു (10) ആണ് ദാരുണമായി മരിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്ന് മുപ്പത് മീറ്റര്‍ അകലെ ഇന്നലെ രാവിലെ എട്ടുമണിയോടയാണ് അപകടം. തിരുവാങ്കുളം ജോര്‍ജിയന്‍ …
സിപിഐഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.; യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എല്‍ഡിഎഫിനാകുന്നില്ലെന്നും ഭരണത്തിനെതിരെ യോജിച്ച് പോരാടാനാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഈ സര്‍ക്കാരിന് മൂന്ന് മാസത്തില്‍ കൂടുതല്‍ ആയുസ്സുണ്ടാകുമായിരുന്നില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണാന്‍ മീരാ ജാസ്‌മിന് ഇഷ്‌ടമാണ്. ഹോളിവുഡ് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളോ ടെക്‌നിക്കല്‍ പെര്‍ഫക്ഷനോ ഒന്നുമല്ല മീരയെ അതിലേക്ക് അടുപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച പശ്‌ചാത്തല സംഗീതമാണ് തന്നെ വീണ്ടും വീണ്ടും ഇംഗ്‌ളീഷ് ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ന് മീര വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സംഗീതത്തെക്കാളും വെസ്‌റ്റേണ്‍ ക്‌ളാസ്സിക്കുകളോടാണ് തനിക്ക് കൂടുതല്‍ താല്‌പര്യമെന്നും മീര പറയുന്നു. …
കൊച്ചി മെട്രോ റയില്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് രണ്ടാഴ്ചയക്കകം പുനഃസംഘടിപ്പിക്കും. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അഞ്ചുവീതം പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാകും. ചെയര്‍മാന്‍ കേന്ദ്ര നഗരവികസന സെക്രട്ടറിയാകും. കമ്പനിയുടെ എം.ഡിയെ സംസ്ഥാനം നിര്‍ദേശിക്കും.
കോണ്‍ട്രാക്ടുകള്‍ തീരെ ചെറിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുന്നത് കാരണം
യു ഡി എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാലിന് കെ പി സി സി ആസ്ഥാനത്താണ് യോഗം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദവിഷയങ്ങള്‍ തന്നെയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനത്തിനെതിരെ യു ഡി എഫ് എം എല്‍ എമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. യു ഡി എഫില്‍ ആലോചിക്കാതെ സര്‍ക്കാര്‍ …
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി വിശാലാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. പത്തനംതിട്ട കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ് വിശാല്‍. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു …
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് സമ്മിശ്ര പ്രതികരണം. മുംബൈ ഭീകരാക്രമണവും അതിനുപിന്നാലെ വന്ന പാക് ബന്ധം വെളിവാക്കുന്ന വെളിപ്പെടുത്തലുമല്ലാം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തില്‍ വരുത്തിയ വിള്ളല്‍ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖര്‍ അടക്കമുള്ള താരങ്ങള്‍ പാക് സന്ദര്‍ശനത്തെ സന്തോഷപൂര്‍വ്വം വരവേറ്റപ്പോള്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഗവാസ്‌കര്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഒരു …
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം.മാണി. യുവജനങ്ങളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്‍പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം 60 ആക്കാമെന്ന് രാവിലെ മാണി നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രതിഷേധം ഭയന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും സര്‍വ്വീസ് രംഗം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പെന്‍ഷന്‍കാരുടെ എണ്ണമെന്നും സംസ്ഥാനത്തിന്റെ താല്‍പര്യം ബലികഴിച്ച് തുടരാന്‍ കഴിയില്ലെന്നും മാണി നിയമസഭയില്‍ …
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കാനുമുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പതിനായിരക്കണക്കിന് യുവാക്കളുടെ തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. വിഷയത്തില്‍ യുഡിഎഫ് നേതൃത്വവും കെപിസിസി പ്രസിഡന്റും നിലപാട് വ്യക്തമാക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ധനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിസി …