ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി വിശാലാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം.
പത്തനംതിട്ട കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ് വിശാല്‍. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു വിശാല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മിഠായി വിതരണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എ ബി വി പി കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പരസ്പരം ഏറ്റുമുട്ടിയത്.
വിശാലിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. പ്രാവിന്‍കൂട്ടില്‍ നിന്നും വിലാപയാത്രയായി ചെങ്ങന്നൂരില്‍ എത്തിച്ച ശേഷമായിരിക്കും സംസ്‌ക്കാരം.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല