1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അനൂപ്‌മേനോന്റെ ഭാര്യയായി കാവ്യ
അനൂപ്‌മേനോന്റെ ഭാര്യയായി കാവ്യ
രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ‘മലബാറി’ല്‍ കാവ്യാമാധവന്‍ അനൂപ്‌ മേനോന്റെ ഭാര്യയായി വേഷമിടുന്നു. ആദ്യമായാണ്‌ അനൂപും കാവ്യയും ജോഡി ചേരുന്നത്‌.; തനി നീലേശ്വരംകാരി വീട്ടമ്മയായാണ്‌ കാവ്യ ‘മലബാറി’ല്‍ അഭിനയിക്കുന്നത്‌.; അതുകൊണ്ടുതന്നെ ഈ ചിത്രത്തില്‍ നീലേശ്വരത്തെ കലര്‍പ്പില്ലാത്ത തനി നാട്ടുമ്പുറ ഭാഷയാണ്‌ കാവ്യയുടെ കഥാപാത്രം സംസാരിക്കുന്നത്‌.; ഏറെ ഉത്സാഹത്തോടെയാണ്‌ കാവ്യ ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്‌.; ‘മലബാറി’ല്‍ മമ്മൂട്ടിയാണ്‌ നായകന്‍. …
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മാണി
പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മാണി
പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ മുന്നോട്ടു പോകാനാവില്ലെന്ന് ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ പറഞ്ഞു.ധനവിനിയോഗ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പ്രായം 60 വയസുവരെ ഉയര്‍ത്താമെന്നും വിവിധ സംഘനടകളുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 5,30000 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്. അതേസമയം അഞ്ചു ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഓരോ വര്‍ഷവും രണ്ടുലക്ഷത്തോളം പേര്‍ പെന്‍ഷന്‍ ആകുന്നുണ്ടെന്നും …
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു. ഏകദിനമത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് ബി സി സി ഐ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാകും പരമ്പരയിലുണ്ടാകുക. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. 2011ലെ ലോകകപ്പിലും ഏഷ്യകപ്പിലുമാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അടുത്തിടെ നിടന്ന ഇന്ത്യ-പാക് വിദേശകാര്യമന്ത്രാലയങ്ങള്‍ …
അശോകന്‍ ജാമ്യത്തിലിറങ്ങി; കാരായി രാജന്റെ ജാമ്യാപേക്ഷ തള്ളി
അശോകന്‍ ജാമ്യത്തിലിറങ്ങി; കാരായി രാജന്റെ ജാമ്യാപേക്ഷ തള്ളി
ടി പി വധത്തില്‍ സിപിഐ(എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി. കൊലക്കേസിലും ഗൂഢാലോചന കേസിലും ഹൈക്കോടതി നേരത്തെ അശോകന് ജാമ്യം അനുവദിച്ചിരുന്നു. അതേസമയം കേസില്‍ കാരായി രാജന്റെ ജാമ്യാപേക്ഷ തള്ളി. കാരായി രാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി. പത്ത് ദിവസത്തേക്കാണ് നീട്ടിയത്. രാജനെ എറണാകുളം ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്. ടി പി ചന്ദ്രശേഖരന്‍ …
യഹോവയിരെ കാത്തലിക് കണ്‍വന്‍ഷന്‍ നോട്ടിങ്ഹാമില്‍
യഹോവയിരെ കാത്തലിക് കണ്‍വന്‍ഷന്‍ നോട്ടിങ്ഹാമില്‍
യുകെ ദര്‍ശിക്കുവാന്‍ പോകുന്ന വലിയ കാത്തലിക് കണ്‍വന്‍ഷ നാകുന്ന 'യഹോവയിരെ കണ്‍വന്‍ഷനായി നോട്ടിങ്ഹാം അരീന തയാറെടുക്കുന്നു.
വാട്ട്‌ഫോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന്
വാട്ട്‌ഫോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന്
വാട്ട്‌ഫോഡ്മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 15ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഏവര്‍ക്കും ആര്‍ത്തുല്ലസിക്കാനും, ആടിപാടാനും അവസരം ഒരുക്കുന്ന പുത്തന്‍ വിഭവങ്ങളുമായി ഈ വര്‍ഷവും ഓണാഘോഷം അവിസ്മരണീയമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വാട്ട്‌ഫോര്‍ഡ് മലയാളി സമാജം അറിയിച്ചു. ഊഞ്ഞാല്‍ എന്ന് പേരിട്ട ആഘോഷപരിപാടിയില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടക്കും. സെപ്തംബര്‍ 15 നു രാവിലെ 10 മണിക്ക് …
ദൈവികമായി ഉള്‍ക്കാഴ്ചയെ ജ്വലിപ്പിച്ച് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
ദൈവികമായി ഉള്‍ക്കാഴ്ചയെ ജ്വലിപ്പിച്ച് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
സഖറിയ പുത്തന്‍കളം കവന്‍ടി : ദൈവികമായ ഉള്‍ക്കാഴ്ചയെ ജ്വലിപ്പിച്ച് ആത്മീയമായ അന്ധത നീക്കി പരിശുദ്ധാത്മാവിന്റെ അതിശക്തമായ സാന്നിധ്യത്താല്‍ നിരവധിയായ അഭിഷേകങ്ങളാല്‍ നിറഞ്ഞു തുളുമ്പിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കവന്‍ടിയിലെ സ്റ്റോണ്‍ലി പാര്‍ക്ക് വിശ്വാസ സാഗരമായി. കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക രാവിലെ എട്ട് മണിക്ക് ജപമാലയോടാരംഭിച്ച കണ്‍വെന്‍ഷനില്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ …
മഴമേഘങ്ങള്‍ മാറിനിന്നു, വേനല്‍സൂര്യന്‍ ഭക്തിപ്രഭ ചൊരിഞ്ഞു വാല്‍സിംഗ്ഹാമില്‍ ആയിരങ്ങള്‍ ഏറ്റുപാടി, ആവേ മരിയ
മഴമേഘങ്ങള്‍ മാറിനിന്നു, വേനല്‍സൂര്യന്‍ ഭക്തിപ്രഭ ചൊരിഞ്ഞു വാല്‍സിംഗ്ഹാമില്‍ ആയിരങ്ങള്‍ ഏറ്റുപാടി, ആവേ മരിയ
പ്രകൃതിപോലും ഏല്ലാം മറന്ന് ഭക്തിലഹരിയില്‍ ആറാടിയ ദിവസം. ഒരാഴ്ചയായി മുടങ്ങാതെ പെയ്തുകൊണ്ടിരുന്ന മഴ ഇന്നലെ വാല്‍സിംഗ്ഹാമില്‍ പെയ്തില്ല. ആകാശത്തിന്റെ മറനീക്കി വേനല്‍ സൂര്യന്‍ പുറത്തുവന്നു.
നോര്‍ത്ത് ഈസ്റ്റ്‌ കണ്‍വെന്ഷന് മുന്നോടിയായി ഉപവാസ പ്രാര്‍ത്ഥനകള്‍ സജീവം
നോര്‍ത്ത് ഈസ്റ്റ്‌ കണ്‍വെന്ഷന് മുന്നോടിയായി ഉപവാസ പ്രാര്‍ത്ഥനകള്‍ സജീവം
നോര്‍ത്ത് ഈസ്റ്റ്‌ : സണ്ടെര്‍ലാന്‍ഡ്‌ ആസ്ഥാനമായി ഓഗസ്റ്റ്‌ 4 നു നടക്കുന്ന രണ്ടാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്ഷന് മുന്നോടിയായി വിവിധ പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഉപവാസപ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ തുടങ്ങി .നോര്‍ത്ത് ഈസ്റ്റിന്റെ ആധ്യാല്മീക ഉണര്‍വിനായി സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ നവോഥാന കണ്‍വെന്ഷന്‍ ഈ നാടിനെ ആല്മാഭിക്ഷേകത്താല്‍ നിറക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ് …
ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ യുകെ ദേശീയ പതാകയും
ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ യുകെ ദേശീയ പതാകയും
ലണ്ടന്‍ : ബ്രട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ ദേശീയ പതാകയും. ദേശീയ പതാകയും റോയല്‍ ക്രസ്റ്റും ഉള്‍പ്പെടുത്തിയ പുതിയ ഡിസൈന്‍ അണിയറയില്‍ തയ്യാറായി കഴിഞ്ഞു. ഇതോടെ സ്വന്തം ദേശീയപതാക ഡ്രൈവിംഗ് ലൈസന്‍സില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി യുകെ. രണ്ടായിരത്തി പതിനഞ്ചോടെ പുതിയ ഡിസൈന്‍ നിലവില്‍ വരും. യൂറോപ്യന്‍ യൂണിയന്റെ പതാക രേഖപ്പെടുത്തിയിട്ടുളള നിലവിലെ …