നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു. ഏകദിനമത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് ബി സി സി ഐ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാകും പരമ്പരയിലുണ്ടാകുക. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. 2011ലെ ലോകകപ്പിലും ഏഷ്യകപ്പിലുമാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്.
അടുത്തിടെ നിടന്ന ഇന്ത്യ-പാക് വിദേശകാര്യമന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് പരമ്പര പുനരാരംഭിക്കാന്‍ തീരുമാനമായത്. പരമ്പരയിലൂടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല