ലണ്ടന്‍: ലണ്ടന്‍മലയാളി സാഹിത്യവേദി സംഘടിപ്പിച്ച രണ്ടാമത് സാഹിത്യമത്സരത്തില്‍ പോള്‍സണ്‍ അറക്കക്കുടി(ചെറുകഥ), മനോജ് മാത്യു(ചെറുകഥ), ജോയിസ് സേവ്യര്‍(കവിത) എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ആഗസ്തില്‍ ഈസ്റ്റ് ഹാമില്‍ നടത്തപ്പെടുന്ന തകഴി അനുസ്മരണ യോഗത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കുമെന്ന് കോര്‍ഡിനേറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.
ഒ.ഐ.സി.സി യുകെയുടെ ടി.ഹരിദാസിന്റെ നേതൃത്വത്തില്‍ യുകെയില്‍ കെ.പി.സി.സി നിര്‍ദേശിച്ചിട്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെപ്പറ്റിയും ഒ.ഐ.സി.സിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തെപ്പറ്റിയും സംഘടനയിലെ മറ്റ് പരസ്പരധാരണകളെപ്പറ്റിയും കെ.കെ.മോഹന്‍ദാസ് കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തിഫുമായി വിശദമായചര്‍ച്ചകള്‍ നടത്തി. കൗണ്ടികളിലും കൗണ്‍സിലുകളിലും കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും മെമ്പര്‍ഷിപ്പ് വിതരണം ആരംഭിക്കാനും ഒക്ടോബറോടെ മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കാനും ചര്‍ച്ചയില്‍ ഇരുനേതാക്കളും തീരുമാനിച്ചു. സംഘടനയില്‍ നിലവിലുള്ള …
മലയാളികളെ കോടിപതിയാക്കാമെന്ന വാഗ്ദാനവുമായി യുകെയില്‍ നിന്നും വാഗ്ദാനപ്പെരുമഴ. ഇന്ത്യയിലെ റിസര്‍വ് ബാങ്കിന്റെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെയും പേരിലാണ് മലയാളിക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇമെയില്‍ വഴിയും എസ്എംഎസ് ഉപയോഗിച്ചുമാണ് പലപ്പോഴും ഇരകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുസംഘം ശ്രമിക്കുന്നത്. യുകെയില്‍ കൊക്കക്കോളയുടെ പ്രചരാണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ 1,000,000,00 പൗണ്ട് സമ്മാനംലഭിച്ചുവെന്നറിയിച്ച് പതിനായിരക്കണക്കിനു മലയാളികള്‍ക്കാണ് അടുത്ത ദിവസങ്ങളില്‍ എസ്.എം.എസ് …
തോമസ് പുളിക്കല്‍ ഒ.ഐ.സി.സി യു.കെയുടെ എല്ലാ റീജണുകളിലേയ്ക്കും പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറിമാരായ എബി സെബാസ്റ്റ്യന്‍, ഗിരി മാധവന്‍ എന്നിവര്‍ അറിയിച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലം യു.കെയിലെ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രാഥമികഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികളെ തെരഞ്ഞെടുത്ത ശേഷമാണ് ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി ദേശീയ കമ്മറ്റി നിലവില്‍ വന്നത്. സംഘടനാ പ്രവര്‍ത്തനം …
അങ്ങനെ തോമാച്ചനും നഴ്‌സായി -ഹാസ്യനോവല്‍ അദ്ധ്യായം 5 മുന്‍ ഭാഗങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പിന്നീടങ്ങോട്ടുളള കുറേ ദിവസങ്ങളില്‍ തോമാച്ചന് അപ്പച്ചന്റെ കൂടെ പറമ്പില്‍ പണിയെടുക്കേണ്ടി വന്നു. കപ്പയ്ക്ക് ഇട കിളയ്ക്കുക, തെ്ങ്ങിന് തടമെടുക്കുക ഇതൊക്കെയായിരുന്നു പണികള്‍. ‘കര്‍ത്താവേ, ഭോപ്പാല്‍ എച്ച്എസ്‌സി ഇല്ലായിരുന്നെങ്കില്‍ ഞാനൊരു തൂമ്പാ പണിക്കാരനായി തീരുമായിരുന്നല്ലോ’ എന്നോര്‍ത്ത് തോമാച്ചന്‍ ഇടയ്ക്ക് നെടുവീര്‍പ്പിട്ടു. …
ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് രണ്ടാം തവണയും ബഹിരാകാശത്തേക്ക് പുറപ്പെട്ടു. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്ക് വേണ്ടിയാണ് സുനിത ഇക്കുറിയും ബഹിരാകാശ യാത്ര നടത്തുന്നത്. ഞായറാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ 8.10ന് കസഖ്‌സ്ഥാനിലെ ബൈക്കനൂര്‍ നിന്നും റഷ്യന്‍ പേടകമായ സോയൂസ് 31ല്‍ ആണ് സുനിത കുതിച്ചുയര്‍ന്നത്. റഷ്യക്കാരനായ യുറി മലെന്‍ചെങ്കോ, ജപ്പാനില്‍ …
ആശുപത്രികളിലെ നഴ്‌സുമാരുടെ കുറവ് നികത്താന്‍ എന്‍എച്ച്എസ് ഏജന്‍സികളില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയോഗിക്കുന്നു. ഇത്തരത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നല്‍കാന്‍ എന്‍എച്ച്എസ് ഒരു ദിവസം ഏജന്‍സികള്‍ക്ക് നല്‍കുന്നത് 1600 പൗണ്ടാണന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ പേ റോളില്‍ ജോലി …
ലണ്ടന്‍ : നൂറ് വര്‍ഷമായി കത്തികൊണ്ടിരിക്കുന്ന ബള്‍ബ് അത്ഭുതമാകുന്നു. 1912 ജൂലൈമാസം നിര്‍മ്മിച്ച 230 വോള്‍ട്ടിന്റെ ഡിസി ഒസ്‌റാം ബള്‍ബാണ് നുറ്വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഫ്യൂസാകാതെ കത്തികൊണ്ടിരിക്കുന്നത്. ടൈറ്റാനിക് ദുരന്തം ഉണ്ടായി കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ബള്‍ബ് നിര്‍മ്മിച്ചിരിക്കുന്നത്. റോജര്‍ ഡീബാള്‍ എന്ന എഴുപത്തിനാലു കാരനാണ് ഈ അത്ഭുത ബള്‍ബിന്റെ ഉടമ. സഫോള്‍ക്കിലുളള തന്റെ വീടിന്റെ …
കമ്പ്യൂട്ടര്‍ യുഗത്തില്‍ അത്രപെട്ടൊന്നൊന്നും വിവാദങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. തെളിവുകള്‍ എത്ര മായ്ചാലും മായാതെ അവിടെ തന്നെ നില്‍ക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം അത് അയച്ച വ്യക്തിയേയോ കിട്ടിയ വ്യക്തിയേയോ വേട്ടയാടാന്‍ പാകത്തിന് അത് അങ്ങനെ ഒളിച്ച് കിടക്കും. ഇ മെയിലുകള്‍ അങ്ങനെയാണ്. മായ്ചാലും മായാത്ത തെളിവായി അത് അവിടെ തന്നെ കിടക്കും. ഏറ്റവും പുതിയ വിവാദമായ ബാര്‍ക്ലേസ് …
ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും ആദ്യമായി വീട് വാങ്ങുന്നത് മുപ്പത്തിയഞ്ച് വയസ്സിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ഒരു ദശകത്തിന് മുന്‍പ് മുപ്പത്തിയഞ്ച് വയസ്സിന് ശേഷം വീട് സ്വന്തമാക്കുന്നവരുടെ എണ്ണം പത്തില്‍ ഒന്നായിരുന്നു എങ്കില്‍ നിലവില്‍ അത് മൂന്നില്‍ ഒന്ന് എന്ന കണക്കിലാണ്. ചെറുപ്പക്കാരായ ആളുകള്‍ക്ക് ഒരു വീട് എന്ന സ്വപ്‌നം പെട്ടന്നൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം. …