1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്തിന്‌ അപമാനമായി ഗുവാഹത്തിയില്‍ 16 വയസുകാരിയെ പൊതുനിരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു
രാജ്യത്തിന്‌ അപമാനമായി ഗുവാഹത്തിയില്‍ 16 വയസുകാരിയെ പൊതുനിരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു
രാജ്യത്തിന്‌ അപമാനമായി ഗുവാഹത്തിയില്‍ 16 വയസുകാരിയെ പൊതുനിരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു.തിങ്കളാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്‌ . നഗരത്തില്‍ ജി.എസ് റോഡിലെ ബാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റാറന്റില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ പെണ്‍കുട്ടിക്കു നേരെയാണ് അതിക്രമം നടന്നത്. നിരവധി പേര്‍ നോക്കിനില്‍ക്കേ സഹായത്തിനായി പെണ്‍കുട്ടി അലറിക്കരഞ്ഞെങ്കിലും മൊബൈല്‍ ഫോണില്‍ രംഗം ചിത്രീകരിക്കാന്‍ തിരക്കു കൂട്ടിയവര്‍ …
മാക്കന്‍ രാജിവെക്കണം -കല്‍മാഡി
മാക്കന്‍ രാജിവെക്കണം -കല്‍മാഡി
കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും സുരേഷ് കല്‍മാഡി. ‘കോടതി വിധിക്കെതിരായിട്ടുള്ള അജയ് മാക്കന്റെ പ്രതികരണം അനുചിതമാണ്. കായിക മന്ത്രിക്ക് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. സ്പോര്‍ട്സ് ഫെഡറേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തനാണ് മാക്കന്റെ ശ്രമം. ഗ്രൂപ്പിസം സൃഷ്ടിക്കുന്നത് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവരുടെ പ്രകടനത്തെ ബാധിക്കും’. …
അതിര്‍ത്തി കാവലിന് ഇനി മലയാളി വനിതകളും
അതിര്‍ത്തി കാവലിന് ഇനി മലയാളി വനിതകളും
രാജ്യത്തെ അതിര്‍ത്തിരക്ഷാസേനയിലേക്ക് ഇനി തോക്കേന്തിയ മലയാളിമങ്കമാരുടെ സേവനവും. കേരളത്തില്‍നിന്ന് 198 വനിതകളാണ് എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനയും കഴിഞ്ഞ് പരിശീലനത്തിനുള്ള പട്ടികയിലിടം നേടിയിട്ടുള്ളത്. ബി.എസ്.എഫിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളി പെണ്‍കുട്ടികള്‍ സൈനികനിരയിലെത്തുന്നത്. ഓഫീസുകളില്‍ ജീവനക്കാരും മെഡിക്കല്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമായി മലയാളിസ്ത്രീകള്‍ ഉണ്ടെങ്കിലും സൈനികനിരയില്‍ കാവല്‍ജോലിക്ക് ദക്ഷിണേന്ത്യയില്‍നിന്ന് സ്ത്രീകളെ നിയമിക്കുന്നത് ഇതാദ്യമാണ്. പാകിസ്താനുമായുള്ള വാഗ അതിര്‍ത്തിയിലും മറ്റും …
അജിത് ചിത്രത്തില്‍ നയന്‍താര അസിസ്റ്റന്റ് ഡയറക്ടര്‍!
അജിത് ചിത്രത്തില്‍ നയന്‍താര അസിസ്റ്റന്റ് ഡയറക്ടര്‍!
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി നയന്‍താര. എന്നാല്‍ സിനിമയില്‍ നടിയായി മാത്രം നില്‍ക്കാന്‍ നയന്‍സിന് താല്‍പര്യമില്ല. സിനിമാ സംവിധാനത്തിലും ഒരു കൈ നോക്കാനാണ് തീരുമാനം. അതിനായുള്ള പരീശീലവും തുടങ്ങിക്കഴിഞ്ഞു. സംവിധാനും പഠിക്കാനും വിഷ്ണുവിനെ സഹായിക്കാനുമുള്ള നയന്‍സിന്റെ ഉത്സാഹം അജിത്തിനെയുഅത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ തമിഴ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി അഭിനയിച്ചു …
പുരുഷന്മാര്‍ക്കിഷ്ടം പ്രായം കൂടിയ സ്ത്രീകളെ: ഷാരണ്‍ സ്‌റ്റോണ്‍
പുരുഷന്മാര്‍ക്കിഷ്ടം പ്രായം കൂടിയ സ്ത്രീകളെ: ഷാരണ്‍ സ്‌റ്റോണ്‍
തങ്ങളെക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടാണ് പുരുഷന്മാര്‍ക്ക് കൂടുതല്‍ താത്പര്യമെന്ന് ഹോളീവുഡ് നടി ഷാരണ്‍ സ്‌റ്റോണ്‍. തന്റെ പുതിയ കാമുകനായ 28 കാരന്‍ മാര്‍ട്ടിന്‍ മൈക്കയുടെ തോളില്‍ ചാഞ്ഞാണ് 53 കാരിയായ ഷാരണ്‍ തന്റെ കണ്ടുപിടുത്തത്തെ കുറിച്ച് പറയുന്നത്. “പങ്കാളി ആദ്യം ശ്രദ്ധിക്കുക നിങ്ങളുടെ ശരീരത്തില്‍ എത്ര ചുളിവുകളുണ്ടെന്നല്ല, അവര്‍ക്ക് നിങ്ങളില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവുമാണ് …
സയാമീസ് ഇരട്ടയായി സൂര്യ
സയാമീസ് ഇരട്ടയായി സൂര്യ
വ്യത്യസ്തമായ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ സൂര്യയെത്തുന്നു. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘മാട്‌റാന്‍’ എന്ന ചിത്രത്തിലാണ് സൂര്യയുടെ പുതിയ വേഷപ്പകര്‍ച്ച. ചിത്രത്തില്‍ സയാമീസ് ഇരട്ടയായാണ് സൂര്യയെത്തുന്നത്. കാജള്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്. ഇഷ ഷെര്‍വാണി, വിവേക് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഹോളിവുഡിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായിരുന്ന അവതാര്‍, ജുറാസിക് …
ഫോണ്‍ ചോര്‍ത്തല്‍: രണ്ടുപേരെ തിരിച്ചറിഞ്ഞു
ഫോണ്‍ ചോര്‍ത്തല്‍: രണ്ടുപേരെ തിരിച്ചറിഞ്ഞു
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.എസ്എന്‍.എല്ലിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര റൂറല്‍ എസ്.പി. ടി.കെ.രാജ്‌മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തി അറിയിക്കാന്‍ രാജ്‌മോഹന്‍ ബി.എസ്.എന്‍.എല്ലിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഫോണ്‍ ചോര്‍ത്തിയ രണ്ട് ജിവനക്കാരെ ബി.എസ്.എന്‍.എല്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ജീവനക്കാരെയാണ് തിരിച്ചറിഞ്ഞത്. …
അന്വേഷണം അവസാനിപ്പിച്ചോയെന്ന് പറയേണ്ടത് അന്വേഷണ സംഘം: തിരുവഞ്ചൂര്‍
അന്വേഷണം അവസാനിപ്പിച്ചോയെന്ന് പറയേണ്ടത് അന്വേഷണ സംഘം: തിരുവഞ്ചൂര്‍
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചുവോയെന്ന കാര്യം വ്യക്തമാക്കേണ്ടത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് സംഘം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടി.പി വധക്കേസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. വ്യക്തികളെ പ്രഖ്യാപിച്ച് അന്വേഷണം നടത്തുന്ന രീതിയല്ല പൊലീസിന്റേത്. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവരിലെല്ലാം അന്വേഷണം എത്തിയിട്ടുണ്ട്. കേസിലെ മുഴുവന്‍ …
ടിപി വധക്കേസ് അന്വേഷണം അവസാനിക്കുന്നതായി സൂചന
ടിപി വധക്കേസ് അന്വേഷണം അവസാനിക്കുന്നതായി സൂചന
ടിപി വധക്കേസില്‍ അന്വേഷണമവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതായാണ് സൂചനകള്‍. ആഗസ്ത് 15 നു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഇതിന്റെ നടപടികള്‍ വടകര ക്യാമ്പ് ഓഫീസിലും മാഹിയിലുമായി പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കില്ല. കാരായി രാജന്‍, പി മോഹനന്‍ എന്നിവരിലെത്തി നില്‍ക്കുന്ന അന്വേഷണം സിപിഐ(എം) നേതൃത്വത്തിലേക്കെത്താനുള്ള സാധ്യതകളും അന്വേഷണസംഘം തള്ളിക്കളയുന്നു.പി മോഹനനില്‍ നിന്നും കേസിനാവശ്യമായ …
അഞ്ച് പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ചെലവു ചുരുക്കാനൊരുങ്ങുന്നു
അഞ്ച് പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ചെലവു ചുരുക്കാനൊരുങ്ങുന്നു
സംസ്ഥാന സര്‍ക്കാര്‍ ചെലവുകള്‍ കുറക്കാനൊരുങ്ങുന്നു. സംസ്ഥാനങ്ങള്‍ ചെലവു ചുരക്കണമെന്ന പതിമൂന്നാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശം സ്വീകരിച്ചാണ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമല്ലാതാക്കുകയെന്ന മറ്റൊരു നിര്‍ദേശം പരിഗണണനയിലുണ്ട്. ഇതു വഴി ചെലവ് വന്‍ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ചെവലു കുറക്കലിന്റെ ഭാഗമായി ആവശ്യമില്ലാത്ത തസ്തികകള്‍ …