1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്യൂട്ടിഫുള്‍ നാല് ഭാഷകളിലേക്ക്‌
ബ്യൂട്ടിഫുള്‍ നാല് ഭാഷകളിലേക്ക്‌
ബോഡിഗാര്‍ഡിനും ട്രാഫിക്കിനും പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി റീമേക് ചെയ്യപ്പെടുന്നു. മലയാളത്തിന് പുതുമ സമ്മാനിച്ച വി.കെ പ്രകാശ് ചിത്രമായ ‘ബ്യൂട്ടിഫുളാ’ണ് നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത്. ബോളിവുഡിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് പതിപ്പുകളുമാണ് ബ്യൂട്ടിഫുളിന് ഒരുങ്ങുന്നത്. ഒരു കോടി രൂപയ്ക്കാണ് റീമേക്ക് അവകാശം വിറ്റുപോയത്. ബോളിവുഡില്‍ രണ്‍വീര്‍ ഷൂറി, കൊങ്കണ സെന്‍, വിനയ് …
ഭാര്യയ്ക്കും മകള്‍ക്കും ചിലവിന് നല്‍കാന്‍ സായ്കുമാറിന് കോടതി നിര്‍ദേശം
ഭാര്യയ്ക്കും മകള്‍ക്കും ചിലവിന് നല്‍കാന്‍ സായ്കുമാറിന് കോടതി നിര്‍ദേശം
നടന്‍ സായികുമാര്‍ 15,000 രൂപ ഭാര്യയ്ക്കും 10,000 രൂപ മകള്‍ക്കും പ്രതിമാസം ചിലവിന് നല്‍കണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഗാര്‍ഹിക പീഡന നിയമപ്രകാരം സായികുമാറിന്റെ ഭാര്യ പ്രസന്നകുമാരി അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാറാണ് കേസ് പരിഗണിച്ചത്. ഇതിന് പുറമേ ബാങ്കില്‍ വസ്തു പണയപ്പെടുത്തി …
ഫോണ്‍ ചോര്‍ത്തല്‍; ഐ.ടി. നിയമപ്രകാരം കേസെടുക്കുന്നു
ഫോണ്‍ ചോര്‍ത്തല്‍; ഐ.ടി. നിയമപ്രകാരം കേസെടുക്കുന്നു
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈ.എസ്.പി.യുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.) നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുക്കുന്നു. ബി.എസ്.എന്‍.എല്ലിന്റെ സംരക്ഷിത ഡാറ്റ മോഷ്ടിച്ച് അത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തികരമായും അന്വേഷണോദ്യോഗസ്ഥന്റെ ഒദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന രീതിയിലും ആരോപണം ഉന്നയിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. ഐ.ടി. …
‘ഇത്രമാത്രം’ തിയറ്ററുകളിലേക്ക്
‘ഇത്രമാത്രം’ തിയറ്ററുകളിലേക്ക്
ചലച്ചിത്രനിരൂപകനും ഹ്രസ്വചിത്ര സംവിധായകനുമായ ഡോ. കെ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘ഇത്രമാത്രം’ തിയറ്ററുകളിലേക്ക്. കല്‍പ്പറ്റ നാരായണന്റെ ഇതേ പേരിലുള്ള നോവലിനെ ഉപജീവിച്ചാണ് ചിത്രം. ബിജുമേനോനും ശ്വേതാമേനോനുമാണ് മുഖ്യവേഷങ്ങളില്‍. എണ്‍പതുകളിലെ വയനാടിന്റെ ഗ്രാമാന്തരീക്ഷത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം.പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച സിനിമയെന്ന പ്രത്യകതയും ഇത്രമാത്രത്തിനുണ്ട്. സിദ്ദീഖ്, നെടുമുടി വേണു, കെ പി എ സി ലളിത, അനൂപ് ചന്ദ്രന്‍, …
തെന്നിന്ത്യയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ‘ഈഗ’
തെന്നിന്ത്യയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ‘ഈഗ’
സൂപ്പര്‍താരങ്ങളുടെ മുന്‍നിരഅഭിനേതാക്കളുടെ സാന്നിധ്യമോ ഇല്ലാതെ ഈച്ച നായകകഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം ‘ഈഗ’ തെന്നിന്ത്യയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തു. മൂന്ന് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യവാരം പിന്നിട്ടപ്പോള്‍ അമ്പത്തിരണ്ട് കോടി രൂപ സ്വന്തമാക്കി. സൂപ്പര്‍താരങ്ങളുടെ പേരിനൊപ്പമെത്താത്ത ഒരു ചിത്രം തെന്നിന്ത്യയില്‍ നിന്ന് സ്വപ്നതുല്യകളക്ഷന്‍ സ്വന്തമാക്കുന്നത് ചരിത്രം കൂടിയാണ്. സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ആവര്‍ത്തിച്ചുമടുത്ത ആക്ഷന്‍മസാലകളില്‍ നിന്ന് എസ് …
ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലും, ട്വന്റി-20 ടൂര്‍ണ്ണമെന്റുകളിലും തുടര്‍ന്നും കളിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ലീ 2010-ല്‍ വിരമിച്ചിരുന്നു. 13 വര്‍ഷത്തെ കരിയറിനിടെ ടെസ്റ്റില്‍ 310-ഉം ഏകദിനത്തില്‍ 380-ഉം വിക്കറ്റുകള്‍ ലീ സ്വന്തമാക്കിയിട്ടുണ്ട്. 1999-ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ലീ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ 2000-ത്തില്‍ പാകിസ്താന് …
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കല്‍മാഡിക്ക് അനുമതി
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കല്‍മാഡിക്ക് അനുമതി
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സുരേഷ് കല്‍മാഡിക്ക് പ്രത്യേക സിബിഐ കോടതി അനുമതി നല്‍കി. ഈ മാസം 26 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കല്‍മാഡി ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒളിമ്പിക്‌സിന്റെ ഭാഗമാകാന്‍ കല്‍മാഡിക്ക് അര്‍ഹതയില്ലെന്ന് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ പ്രതികരിച്ചു.ഒളിംപിക്‌സിന് കല്‍മാഡിയെ ക്ഷണിച്ചിട്ടില്ലെന്ന് …
അശോകന് ജാമ്യം ലഭിച്ചു; സി ഭാസ്‌കരനെ ചോദ്യം ചെയ്തു
അശോകന് ജാമ്യം ലഭിച്ചു; സി ഭാസ്‌കരനെ ചോദ്യം ചെയ്തു
ടിപി വധക്കേസില്‍ അറസ്റ്റിലായ ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന് ജാമ്യം ലഭിച്ചു. 2009ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അശോകന് ജാമ്യം ലഭിച്ചത്. നേരത്തെ ടിപി വധക്കേസില്‍ അശോകന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ അശോകന് ജയില്‍ മോചിതനാകാന്‍ സാധിക്കും. അതേസമയം ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ(എം) കോഴിക്കോട് …
എല്‍ഡിഎഫില്‍നിന്ന് എംഎല്‍എമാര്‍ യുഡിഎഫിലേക്ക് വരുമായിരുന്നു’
എല്‍ഡിഎഫില്‍നിന്ന് എംഎല്‍എമാര്‍ യുഡിഎഫിലേക്ക് വരുമായിരുന്നു’
എല്‍ ഡി എഫില്‍നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധരായിരുന്നുവെന്ന് പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍;. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ വേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ആര്‍ ശെല്‍വരാജിനെ യു ഡി എഫിലെത്തിച്ചത് തന്റെ ആസൂത്രണമാണ്. കെ ബി ഗണേഷ്‌കുമാറിന് സ്വഭാവ …
ഒളിംപിക് ടീമിലില്ലാത്തതില്‍ നിരാശ: ബെക്കാം
ഒളിംപിക് ടീമിലില്ലാത്തതില്‍ നിരാശ: ബെക്കാം
സ്വന്തം നാട്ടില്‍ വിശ്വ കായിക മാമാങ്കം അരങ്ങേറുമ്പോള്‍ കായിക താരമെന്ന നിലയില്‍ അതില്‍ നേരിട്ട് പങ്കു പറ്റാന്‍ കഴിയാത്തതില്‍ നിരാശനെന്നു മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഒളിംപിക്‌സിനുള്ള ടീമിലേക്ക് അവസരം കിട്ടാതെ പോയശേഷം ഇതാദ്യമായാണ് ബെക്കാമിന്റെ പ്രതികരണം. ലണ്ടന്‍ ഒളിംപിക്‌സില്‍ മാതൃരാജ്യ ടീമിന്റെ ഭാഗമാകണമെന്നു ബെക്കാം അതിയായി ആഗ്രഹിച്ചിരുന്നു. ഒളിംപിക്‌സ് ടീമില്‍ …