ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഡിവൈ.എസ്.പി.യുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി.) നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുക്കുന്നു.
ബി.എസ്.എന്‍.എല്ലിന്റെ സംരക്ഷിത ഡാറ്റ മോഷ്ടിച്ച് അത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തികരമായും അന്വേഷണോദ്യോഗസ്ഥന്റെ ഒദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്ന രീതിയിലും ആരോപണം ഉന്നയിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. ഐ.ടി. നിയമത്തിന് പുറമെ, പോലീസ് നിയമവും ഐ.പി.സി.യും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കുറ്റക്കാര്‍ക്ക് എതിരെ ചുമത്തും.
ബി.എസ്.എന്‍.എല്ലിന്റെ കേരളത്തിലെ ഏതോ ഒരു സ്വിച്ചിങ് സെന്ററിലെ ബാക്ക് എന്‍ഡിലെ ജീവനക്കാരനാണ് വിവരങ്ങള്‍ ചോര്‍ത്തികൊടുത്തതെന്നാണ് സൂചന. ഇതിന് പുറമെ, അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ച ‘ദേശാഭിമാനി’ പത്രത്തിനും വാര്‍ത്തയെഴുതിയ ലേഖകനും എതിരെ കേസെടുക്കാനാണ് തീരുമാനം. ആരോപണത്തിന് അടിസ്ഥാനമായ വിവരം ചോര്‍ന്നത് സംബന്ധിച്ച് വടകര റൂറല്‍ എസ്.പി. ടി.കെ. രാജ്മോഹന്‍ ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിളിന്റെ നോഡല്‍ ഓഫീസറോട് ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല