1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടി.വി. ചാനലുമായി ഫിലിം ചേംബറും
ടി.വി. ചാനലുമായി ഫിലിം ചേംബറും
ചാനല്‍ മത്സരത്തിലേക്ക് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും കടന്നുവരുന്നു. സമ്പൂര്‍ണ സിനിമാ ചാനല്‍ തുടങ്ങാനുള്ള ആലോചനകളിലാണ് ചേംബര്‍. വിവിധ സിനിമാ സംഘടനകളുടെ സഹകരണത്തോടെ ചാനല്‍ തുടങ്ങാനാണ് പദ്ധതി. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 19ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനുമായി ചേംബര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുണ്ട്. അതിനുശേഷമായിരിക്കും മറ്റ് സിനിമാ സംഘടനകളുമായുള്ള ചര്‍ച്ചകള്‍. …
കുവൈത്തിനു മുന്നില്‍ ഒളിംപിക്‌സ് കവാടം തുറക്കുന്നു
കുവൈത്തിനു മുന്നില്‍ ഒളിംപിക്‌സ് കവാടം തുറക്കുന്നു
ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് കുവൈത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പിന്‍വലിച്ചു. കായിക നിയമങ്ങള്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നില്ലെന്ന് ചൂണ്ടികാണിച്ച് 2010 ല്‍ കുവൈത്തിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഐഒസി പിന്‍വലിച്ചത്. ഇതോടെ സ്വന്തം രാജ്യത്തിന്റെ പതാകയേന്തി ലണ്ടന്‍ ഒളിംപിക്‌സിലെത്താന്‍ കഴിയുന്നതിന്റെ അഭിമാനത്തിലാണ് യോഗ്യത നേടിയ കുവൈത്തിലെ കായിക താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുവൈത്ത് …
സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു:സുധീരന്‍
സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു:സുധീരന്‍
മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം. സുധീരന്‍. മിക്കവിഷയങ്ങളിലും മന്ത്രിസഭയ്ക്ക് വീഴ്ച പറ്റിയെന്നും കൂട്ടായ ആലോചനയും കൂട്ടായ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും സുധീരന്‍ ആരോപിച്ചു. പല കാര്യങ്ങളിലും മന്ത്രിസഭ ചുമതല നിറവേറ്റിയിട്ടില്ല. മലപ്പുറത്തെ സ്‌കൂളുകളുടെ കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു.’സുധീരന്‍ ആരോപിച്ചു. ഈ രീതി തുടരുകയാണെങ്കില്‍ മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ടിവരും. എന്നാല്‍ ഒരു വര്‍ഷത്തെ ആയുസ്സേ നിലവിലെ മന്ത്രിസഭയ്ക്കുള്ളൂ എന്നതിനാല്‍ അതിനുളള …
ബ്ളാക്ക്ബേണില്‍ തോമ്മാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു
ബ്ളാക്ക്ബേണില്‍ തോമ്മാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു
സിറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ളാക്ക്ബേ ണില്‍ നടന്ന തോമ്മാശ്ളീഹായുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ബ്ളാക്ക്ബേണില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ തിരുനാള്‍ കുര്‍ബാ നയിലും പ്രദക്ഷിണത്തിലും പങ്കാളികളായി. രാവിലെ പത്തിന് സാല്‍ഫോര്‍ഡ് രൂപതാ സിറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ഫാ. …
തുഷാര്‍ വെള്ളാപ്പള്ളി രാഷ്ട്രീയത്തിലേക്ക്?
തുഷാര്‍ വെള്ളാപ്പള്ളി രാഷ്ട്രീയത്തിലേക്ക്?
മൂന്നാര്‍: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി നേതൃയോഗത്തില്‍ ആവശ്യം ശക്തമാകുന്നു. രണ്ട് മാസത്തിനുള്ളില്‍ പാര്‍ട്ടി രൂപീകരണം ഉണ്ടാകാന്‍ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന സാഹചര്യമുണ്ടായാല്‍, പൊതുസമ്മതനായി നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്നും തുഷാര്‍ ഇന്ത്യാവിഷോടു പറഞ്ഞു. എന്നാല്‍ എസ്എന്‍ഡിപി മുന്‍കയ്യെടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ …
സിപിഐ(എം) ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ആവശ്യം
സിപിഐ(എം) ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ആവശ്യം
ആലപ്പുഴയില്‍ സി പി ഐ(എം)ന്റെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടു. വിഎസ്-ഐസക്ക് പക്ഷം മത്സരിച്ച് വിജയിച്ച കഞ്ഞിക്കുഴി, അരൂര്‍ ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. എന്നാന്‍ ഈ തീരുമാനം സമ്മേളന മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് ജില്ലാ സക്രട്ടറി സി വി …
ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും
ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തിതാരം സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അന്തിമ തീരുമാനമെടുത്തത്. നേരത്തേ ബീജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ അഭിനവ് ബിന്ദ്ര പതാകയേന്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആറ് മണിക്കൂറോളം പതാകയേന്തുന്നത് ഷോള്‍ഡറുകളെ ബാധിക്കുമെന്ന കാരണം പറഞ്ഞ് ബിന്ദ്ര ഒഴിവാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടെന്നീസ് താരം …
ടിപി വധം: കാരായി രാജന്‍ ജാമ്യാപേക്ഷ നല്‍കും
ടിപി വധം: കാരായി രാജന്‍ ജാമ്യാപേക്ഷ നല്‍കും
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി പി ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. ടി പി വധത്തില്‍ കാരായി രാജന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് രാജന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരത്തില്‍ പുറത്തുവന്ന …
യുക്‌മ ദേശീയ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കരുത്
യുക്‌മ ദേശീയ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കരുത്
യുക്മ തിരഞ്ഞെടുപ്പ് വേദിയും സമയവും നിശ്ചയിച്ചതിലെ അട്ടിമറി സംബന്ധിച്ച് യുക്മ ജോയിന്റ് സെക്രട്ടറി അലക്സ്‌ വര്‍ഗീസ്‌ പുറത്തിറക്കിയ പ്രസ്താവന
അംഗങ്ങള്‍ക്ക് ആവേശമായി കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ടൂര്‍
അംഗങ്ങള്‍ക്ക് ആവേശമായി കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡിന്റെ ഫാമിലി ടൂര്‍
ജോയ് ഗോപുരന്‍ കേരള അസോസിയേഷന്‍ സ്റ്റഫോര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജുലൈ 7 ശനിയാഴ്ച ചെസ്റ്റര്‍ സൂവിലേക്ക് നടത്തിയ ഫാമിലി ടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ ആവേശമായി.നല്ല കാലാവസ്ഥയും ഒപ്പം യാത്രചെയ്തിരുന്നവര്‍ക്ക് സൂവിലേക്കുള്ള എന്‍ട്രി ടിക്കറ്റുകള്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തതും എടുത്തുപറയേണ്ടതാണ്. ബസില്‍ അംഗങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് അന്താക്ഷരി കളിച്ചത് കുട്ടികള്‍ക്ക് കൗതുകമായി. …