പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കാനുമുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പതിനായിരക്കണക്കിന് യുവാക്കളുടെ തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. വിഷയത്തില്‍ യുഡിഎഫ് നേതൃത്വവും കെപിസിസി പ്രസിഡന്റും നിലപാട് വ്യക്തമാക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ധനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥും പറഞ്ഞു. പെന്‍ഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നത് ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയുമാകണം. മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുവജന സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് പിസി വിഷ്ണുനാഥ് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല