ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ചര്‍ച്ച്ഹാളില്‍ വച്ച് ഗംഭീരമായി ആഘോഷിക്കുമെന്ന് സെക്രട്ടറി ഷിജി ചാക്കോ അറിയിച്ചു.
ഗര്‍ഭാശയ ക്യാന്‍സറിനുള്ള പ്രതിരോധ കുത്തിവയ്പ് മതവിശ്വാസത്തിന്റെ പേരില്‍ ചില സ്‌കൂളുകള്‍ നിഷേധിക്കുന്നു.
കേരളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ട്ടിച്ച തട്ടത്തിന്‍ മറയത്ത് യു കെയില്‍ റിലീസായി.ഇന്നലെ ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ റിലീസായ ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍ മനോഹരമായി പ്രണയകഥ ആവിഷ്‌ക്കരിച്ചാല്‍, പ്രമേയത്തിന് പുതുമയില്ലെങ്കില്‍പ്പോലും പ്രേക്ഷകര്‍ അത് നെഞ്ചിലേറ്റും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം. ഹിന്ദു …
യുഎസ് വിമാനങ്ങളില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചിനുള്ളില്‍ തുന്നല്‍ സൂചികള്‍ കണ്ടെത്തി. സാന്‍ഡ്‌വിച്ച് കഴിച്ച യാത്രക്കാരനു മുറിവേറ്റു. പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സ തേടാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ സ്വകാര്യ വിമാനക്കമ്പനി ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ നാലു വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ച് വിളമ്പിയത്. കഴിഞ്ഞ ഞായറാഴ്ച ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളിലാണ് സൂചിയടങ്ങിയ സാന്‍ഡ് വിച്ചുകള്‍ വിളമ്പിയത്. സാന്‍ഡ് വിച്ച് …
ജോലിയില്ല,സാമ്പത്തിക മാന്ദ്യമാണ്,കയ്യില്‍ കാശില്ല,മോര്‍ട്ട്ഗേജ് കിട്ടില്ല എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ വീടുവാങ്ങുവാന്‍
മാത്യു ജോര്‍ജ് കോട്ടയം ജില്ലയിലെ മൂഴൂര്‍ നിവാസികള്‍ ജന്മനാടിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ സെപ്റ്റംബര്‍ 15ന് ബ്രിസ്റ്റോളില്‍ ഒത്തു കൂടുന്നു. രാവിലെ പത്തു മുതല്‍ സംഗമം ആരംഭിക്കും. സഹപാഠികളെയും ബന്ധു മിത്രാദികളെയും കണ്ടുമുട്ടി പുതുതലമുറകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും മൂഴൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യു. കെ.യിലേയ്ക്ക് കുടിയേറിയിരിക്കുന്നവരെയും ഇവിടെ നിന്ന് വിവാഹം കഴിച്ച് …
ഗുവാഹട്ടിയില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച വാര്‍ത്ത പുറത്തു വിട്ട ന്യസ് ലൈവ് ചാനലിന്റെ ചീഫ് എഡിറ്റര്‍ അതാനു ഭുയാന്‍ രാജി വെച്ചു. എന്നാല്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയാവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും, അത് സംപ്രേഷണം ചെയ്‌തതും ശരിയായ തീരുമാനം ആയിരുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അറിയിച്ചു. ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതുകൊണ്ടാണ് കുറ്റവാലികളെ പിടികൂടാനായത് …
വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പ്രമേയം. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കുട്ടിക്കാനത്ത് നടന്ന കാമ്പസ് വിഷന്‍-2012 പഠന കളരിയിലാണ് പ്രമേയം പാസാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു. ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ക്ക് പ്രമേയത്തിന്റെ പകര്‍പ്പ് അയച്ചു. വിദ്യാഭ്യാസ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം …
സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ വിവാഹം ഡിസംബറിലേക്ക് നീട്ടി. സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലായിരിക്കില്ല വിവാഹമെന്നും സെയ്ഫ് അറിയിച്ചു. നേരത്തേ സെയ്ഫ് അലി ഖാന്‍റ അമ്മ ശര്‍മിളാ ടാഗോര്‍ അറിയിച്ചത് വിവാഹം ഒക്ടോബര്‍ 16ന് പട്ടൗഡി ഗ്രാമത്തിലെ പട്ടൗഡി പാലസിലായിരിക്കുമെന്നായിരുന്നു. എന്നാല്‍ വിവാഹം ഈ വര്‍ഷം അവസാനമേയുള്ളൂവെന്ന് നടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. …
പ്ലസ് വണ്‍ പ്രവേശനം പൊതുപരീക്ഷ പാസായവര്‍ക്കുമാത്രം. എസ്.എസ്.എല്‍.സിക്കാര്‍ക്കു മൂന്നു ബോണസ് മാര്‍ക്ക് കൂടി നല്‍കണമെന്നു കരിക്കുലം ഉപസമിതി ശിപാര്‍ശ. സി.ബി.എസ്.ഇക്കാരുടെ ക്ലാസ് പരീക്ഷ പ്ലസ് വണ്‍ പ്രവേശനത്തിനു മാനദണ്ഡമാക്കരുതെന്നും സമിതി. പ്ലസ് വണ്‍ പ്രവേശനത്തില്‍ സമഗ്രമാറ്റം വരുത്തിക്കൊണ്ടുള്ള പ്രോസ്‌പെക്‌ടസ് അടുത്തവര്‍ഷം മുതല്‍. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കു മുന്‍ഗണന ലഭിച്ചെന്നും സംസ്‌ഥാന …