1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

ബെന്നി മാവേലി

നണീറ്റന്‍ : ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മുതല്‍ ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ചര്‍ച്ച്ഹാളില്‍ വച്ച് ഗംഭീരമായി ആഘോഷിക്കുമെന്ന് സെക്രട്ടറി ഷിജി ചാക്കോ അറിയിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ഇന്റസ് ഏറ്റെടുത്ത് നടത്തിയ കാര്‍ഷികമേളയുടെ സമാപനചടങ്ങും നണീറ്റനിലെ ഏറ്റവും നല്ല കര്‍ഷനുള്ള കര്‍ഷകശ്രീ പട്ടവും ക്യാഷ് ്അവാര്‍ഡും തദവസരത്തില്‍ വിജയികള്‍ക്ക് സമ്മാനിക്കും.കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതിരക്കളി, വള്ളംകളി, മാവേലിത്തമ്പുരാന്റെ വരവേല്‍പ്പ്, വിവിധ കലാപരിപാടികള്‍ ആവേശകരമായ വടംവലിമത്സരം, ഇന്റസിന്റെ കര്‍ഷകര്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ടുണ്ടാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാകുമെന്ന് ഇന്റസ് പ്രസിഡന്റ് റെജി ഡാനിയേല്‍ അറിയിച്ചു.ഓണാഘോഷപരിപാടികള്‍ ഗംഭീരമാക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.