രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ .പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിക്കെതിരെ കടുത്ത ഭാഷയിലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ് മണിയുടെ വെളിപ്പെടുത്തലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ …
പ്രവാസി ഇന്ത്യാക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് സേവനനികുതി ഏര്‍പ്പെടുത്താനുളള തീരുമാനം പിന്‍വലിക്കണമെന്ന് ജോസ് കെ. മാണി എം.പി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നിവേദനം നല്‍കി. പ്രവാസികള്‍ അയക്കുന്ന തുകയ്ക്കുളള ബാങ്ക് ചാര്‍ജ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജിന്റെ 12.36 ശതമാനം നികുതിയായി ഈടാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം. പണമയക്കുന്നയാള്‍ നികുതിയടച്ചില്ലെങ്കില്‍ നികുതി പിടിച്ച ശേഷമുളള തുകയാണ് …
പാകിസ്ഥാനിലേക്കുളള ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കുടുംബസുഹൃത്തിനേയും ഒപ്പം കൂട്ടിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ക്കുളള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ടോറി ചെയര്‍മാനും മന്ത്രിയുമായ ബാരോനസ് വാര്‍സിക്കെതിരായ ആരോപണം പിന്‍വലിച്ചു. നിലവില്‍ ബിസിനസ് പാര്‍ട്ട്ണര്‍ കൂടി തന്റെ ഒപ്പം യാത്രക്കുണ്ടാകുമെന്ന് ഗവണ്‍മെന്റിനെ അറിയിച്ചില്ലന്ന നിസ്സാരമായ ചട്ടലംഘനം മാത്രമാണ് വാര്‍സിക്കെതിരായി ഉളളത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന വാര്‍സിക്കെതിരായ ആരോപണം അന്വേഷിക്കാനായി പ്രധാനമന്ത്രി കാമറൂണ്‍ നിയോഗിച്ച മിനിസ്റ്റീരിയല്‍ …
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം കെ കെ രാഗേഷിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. എന്നാല്‍, അസുഖം കാരണം ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്നും 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ …
ആര്‍ബിഎസ് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയിലുണ്ടായ സാങ്കേതിക തകരാറിന് കാരണം ജൂനിയര്‍ ടെക്‌നീഷ്യന്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചത്. ആര്‍ബിഎസിന്റെ സോഫ്റ്റ് വെയര്‍ മാനേജ് ചെയ്യുന്നത് ഇന്ത്യയിലെ ഹൈദ്രാബാദിലുളള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയാണ്. പതിവായി ചെയ്യാറുളള സോഫ്റ്റ് വെയര്‍ അപ്ഗ്രഡ് ജോലി താരതമ്യേന പുതുമുഖമായ ഒരു ജോലിക്കാരനെ ഏല്‍പ്പിച്ചതാണ് ബ്രിട്ടനിലെ ആയിരക്കണക്കിന് ആളുകളെ വെളളം …
പുതുതായി രൂപീകരിച്ച സി പി ഐ(എം) എറണാകുളം സെക്രട്ടറിയേറ്റില്‍ വി എസ് പക്ഷം ആധിപത്യം നിലനിര്‍ത്തി. സെക്രട്ടറിയേറ്റില്‍ പുതുതായി മൂന്നുപേരെ ഉള്‍പ്പെടുത്തി. പുതിയ അംഗങ്ങളില്‍ സി ബി ദേവദര്‍ശന്‍, പി ആര്‍ മുരളീധരന്‍ എന്നിവര്‍ വി എസ് പക്ഷക്കാരും സി കെ മണിശങ്കര്‍ ഔദ്യോഗിക പക്ഷക്കാരനുമാണ്. ഒളിക്യാമറ വിവാദത്തിലുള്‍പ്പെട്ട എം പി പത്രോസ്, ടി കെ …
മാറാട് കേസിലെ 49 പ്രതികള്‍ക്ക് പരോളിന് അനുമതി. ആഭ്യന്തര വകുപ്പിന്റേതാണ് അനുമതി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജയില്‍ വകുപ്പിന് ലഭിച്ചു. ഒരാഴ്ച്ച വീതമാണ് പരോള്‍ അനുവദിക്കുക. ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മാറാട് കേസില്‍ കഴിഞ്ഞ 3 വര്‍ഷമായി ജയിലിലാണ് പ്രതികള്‍.
ഐറ്റം നമ്പര്‍ വില കുറഞ്ഞ ഏര്‍പ്പെടാണെന്നാണ് അസിന്റെ കണ്ടുപിടുത്തം.ബോളീവുഡിലെ മുഴുവന്‍ താര റാണിമാരും ഐറ്റം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോള്‍ അതിന് തന്നെ കിട്ടില്ലെന്നാണ് അസിന്റെ നിലപാട്. ഐറ്റം നമ്പര്‍ എന്ന വാക്ക് തന്നെ വിലകുറച്ച് കാണുന്ന ഒന്നാണെന്നാണെന്നും ഐറ്റം നമ്പര്‍ ഉണ്ടെങ്കിലേ സിനിമ പൂര്‍ണ്ണമാകൂ എന്ന അഭിപ്രായം തനിക്കില്ലെന്നുമാണ് അസിന്‍ പറയുന്നത്. ഐറ്റം ചെയ്യണമെന്നാവശ്യപ്പെട്ട് ആരും തന്നെ …
പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ യൂറോകപ്പിന്റെ ഫൈനലില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ 4-2ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ യൂറോകപ്പ് ഫൈനലിലെത്തിയത്. സ്‌പെയിനിനുവേണ്ടി അന്ദ്രെ ഇനിയസ്റ്റ, സെര്‍ജിയോ റാമോസ്, സെസ്‌ക് ഫാബ്രികാസ്, ജെറാര്‍ഡ് പിക്വെ എന്നിവര്‍ ലക്ഷ്യംകണ്ടു. പോര്‍ച്ചുഗലിനുവേണ്ടി പെപ്പെ, നാനി എന്നിവര്‍ വലകുലുക്കിയപ്പോള്‍, ബ്രൂണോ ആല്‍വ്‌സിന്റെ കിക്ക് ക്രോസ് ബാറില്‍ത്തട്ടിത്തെറിക്കുകയും ജോവോ മൗട്ടീന്യോയുടെ കിക്ക് കസിലാസ് …
കള്ളനോട്ടുമായി ഇറാന്‍ സ്വദേശി കൊച്ചിയില്‍ പിടിയിലായി. അബ്ദുള്‍ മജീദ് അല്‍ മജീദിയാണ് പിടിയിലായത്. പതിനാറായിരം രൂപയുടെ കള്ളനോട്ടുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി. കൊച്ചി കടവന്ത്ര ഹോട്ടലില്‍ മസാജ് ട്രീറ്റ്‌മെന്റ് ചെയ്തശേഷം കള്ളനോട്ട് നല്‍കിയപ്പോഴാണ് മജീദി പിടിയിലായത്. സംശയം തോന്നിയ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുവൈറ്റ് കമ്പനിയുടെ കീഴില്‍ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌നാവെബ് …