പുതുതായി രൂപീകരിച്ച സി പി ഐ(എം) എറണാകുളം സെക്രട്ടറിയേറ്റില്‍ വി എസ് പക്ഷം ആധിപത്യം നിലനിര്‍ത്തി. സെക്രട്ടറിയേറ്റില്‍ പുതുതായി മൂന്നുപേരെ ഉള്‍പ്പെടുത്തി.
പുതിയ അംഗങ്ങളില്‍ സി ബി ദേവദര്‍ശന്‍, പി ആര്‍ മുരളീധരന്‍ എന്നിവര്‍ വി എസ് പക്ഷക്കാരും സി കെ മണിശങ്കര്‍ ഔദ്യോഗിക പക്ഷക്കാരനുമാണ്.
ഒളിക്യാമറ വിവാദത്തിലുള്‍പ്പെട്ട എം പി പത്രോസ്, ടി കെ മോഹനന്‍ എന്നിവരെ സെക്രട്ടറിയേറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റംഗങ്ങള്‍ സി വി ഔസേപ്പ്, പി എം ഇസ്മയില്‍ , എം വി ഗോവിന്ദന്‍, വി പി ശശീന്ദ്രന്‍, സ്യമന്ത ഭദ്രന്‍, എം ജെ ജേക്കബ്.
തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നെന്ന് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം വി ഗോവിന്ദന്‍ പറഞ്ഞു. വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം നേരത്തെ മാറ്റിവച്ചത്. മുന്‍ സെക്രട്ടറിയേറ്റിലും വി എസ് പക്ഷത്തിനായിരുന്നു ആധിപത്യം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല