ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച ഹാജരാകാന്‍ മണിക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും നോട്ടീസ് നല്‍കും. മധ്യമേഖലാ ഐ ജി കെ പത്മകുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മണി ഹാജരായില്ലെങ്കില്‍ അറസ്‌ററ് ചെയ്‌തെക്കുമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് നോട്ടീസ് നല്‍കുന്നത്. ഈ …
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കൊലയാളിസംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പാനൂര്‍, കൂത്തുപറമ്പ് മേഖലയിലെ അനധികൃത കരിങ്കല്‍, ചെങ്കല്‍ ക്വാറികളുടെ നടത്തിപ്പില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ടി.പി.വധക്കേസില്‍ പ്രതിയായ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനാണ് ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ പ്രധാന സാമ്പത്തികസ്രോതസ്സും ഈ അനധികൃത ക്വാറികളാണെന്നാണ് വിവരം. തൃപ്രങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പാത്തിക്കല്‍, …
ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ പാര്‍ട്ടി തീരുമാനമുണ്ടോ എന്നറിയാന്‍ കോഴിക്കോട്ടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗത്തെ വിളിച്ചിരുന്നതായി പി.കെ. കുഞ്ഞനന്തന്‍ മൊഴി നല്‍കി. ടി.പി. യെ കൊല്ലാനുള്ള പദ്ധതിയുമായി കെ.സി. രാമചന്ദ്രന്‍ തന്നെ സമീപിച്ചപ്പോഴാണ് ജില്ലാ സെക്രട്ടേറിയറ്റംഗത്തെ വിളിച്ചത്. എന്നാല്‍, പാര്‍ട്ടി തീരുമാനമുണ്ടായിരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നും കുഞ്ഞനന്തന്‍ പറഞ്ഞു. ഗൂഢാലോചനയില്‍ വടകര മേഖലയില്‍ നിന്നുള്ള ഈ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന് …
വി എസ് അച്യുതാനന്ദനെതിരെ വീണ്ടും പിണറായി വിജയന്റെ വിമര്‍ശനം. സി പി ഐ എമ്മിന്റെ സമീപകാലത്തെ തോല്‍വിക്കെല്ലാം കാരണം വിഎസാണെന്ന് മാവേലിക്കര മേഖലാ റിപ്പോര്‍ട്ടിംഗില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ വിഎസ് വിവാദങ്ങളുണ്ടാക്കുകയാണ്. വിഎസിന് ഉപജാപക സംഘങ്ങളുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറാണ് ഉപജാപക സംഘത്തിന്റെ തലവനെന്നും പിണറായി ആരോപിച്ചു. നേരത്തെ …
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലി്‌ന് അപ്രതീക്ഷിത പരാജയം. 100-ാം സീഡായ ചെക്ക് താരം ലൂക്കാസ് റോസോളിനോടാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക 2ാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ പരാജയപ്പെട്ടത്. അഞ്ചു സെററ് നീണ്ടപോരാട്ടത്തില്‍ 6-7, 6-4,6-4,2-6,6-4 എന്ന സ്‌കോറനാണ് വിംബിള്‍ഡണ്‍ അരങ്ങേററകാരനായ റോസോള്‍ മൂന്നാം റൗണ്ടില്‍ കടന്നത്.2005നു ശേഷം ആദ്യമായാണ് മൂന്നാം …
സാനിയ മിര്‍സയുടെ വിമര്‍ശനത്തിനു അഖിലേന്ത്യ ടെന്നീസ് അസോസിയേഷന്റെ മറുപടി. മെരിറ്റ് മാത്രം കണക്കിലെടുത്താണ് ലിയാണ്ടര്‍ പേസിന് ഒപ്പം കളിക്കാന്‍ സാനിയയോടു നിര്‍ദേശിച്ചതെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ പേസിനൊപ്പം സാനിയയാണ് കളിക്കുകയെന്നു അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് സാനിയ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടെന്നീസിലെ വമ്പന്മാരായ പേസും മഹേഷ് ഭൂപതിയും തമ്മിലുള്ള …
മുന്‍പ് കണക്കുകൂട്ടിയതിലും കൂടുതലാണ് ബ്രിട്ടനിലെ പല ഭാഗത്തേയും കുടിയേറ്റക്കാരുടെ എണ്ണമെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തന്നു. ചില പ്രദേശങ്ങളില്‍ നേരത്തെ കരുതിയിരുന്നതിലും മൂന്ന് ഇരട്ടിയാണ് കുടിയേറ്റക്കാരുടെ എണ്ണം. ലങ്കാഷെയറിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയിരിക്കുന്നത്. മുന്‍പ് എടുത്തിരുന്ന കണക്കുകളേക്കാളും മൂന്നിരിട്ടി കുടിയേറ്റക്കാരാണ് ഇവിടെ താമസിക്കുന്നത്. ഹെര്‍ഫോര്‍ഡ്‌ഷെയറിലും ലണ്ടനിലും കുടിയേറ്റക്കാരുടെ എണ്ണം മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് …
മൂന്നാമത് സീറോ മലബാര്‍ സഭ കണ്‍വെന്‍ഷന്‍ വേദിയില്‍ 35ഓളം കുട്ടികള്‍ 14 മാസ് സെന്ററുകളെ പ്രതിനിധീകരിച്ച് സ്വാഗത ഡാന്‍സ് അവതരിപ്പിച്ചു. മാര്‍ഗ്ഗംകളി, ഭരതനാട്യം, കുച്ചുപ്പുടി എന്നവ ചേര്‍ത്ത് കലാഭവന്‍ നൈസ് ആണ് സംവിധാനം ചെയ്തത്. സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍, ഫാ.സോജി ഓലിക്കല്‍, ഫാ.ജോമോന്‍ തൊമ്മന, ഫാ.ജയ്‌സണ്‍ കരിപ്പായി എന്നിവരാണ് നേതൃത്വം നല്‍കിയത്
മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുനാള്‍ ജൂലായ് 7 ന്. ജൂലായ് 1 ന് വൈകീട്ട് 5 മുതല്‍ പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുന്നാള്‍് കൊടിയേറ്റും മറ്റു തിരുകര്‍മങ്ങളും നടക്കുക. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഒട്ടേറെ വൈദികര്‍ സഹകാര്‍മികരാകും. പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും തിരുനാള്‍ കുര്‍ബാനയും നടക്കും. ജൂലൈ 7 രാവിലെ 10 30 …
ആരോഗ്യത്തില്‍ ബദ്ധശ്രദ്ധരായവര്‍ക്കായി… കൊളസ്‌ട്രോള്‍ കുറക്കാനായി കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കുറച്ച് പ്രോട്ടീനടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെന്ന് വിദഗ്ദ്ധര്‍. കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം ദിവസവും 20ഗ്രാമില്‍ കുറക്കുകയും പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ അഞ്ച് ഗ്രാം കൂട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അഞ്ച് ശതമാനം വരെ കൂട്ടാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഭക്ഷണത്തിന്റെ അളവ് …