ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച ഹാജരാകാന്‍ മണിക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും നോട്ടീസ് നല്‍കും. മധ്യമേഖലാ ഐ ജി കെ പത്മകുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മണി ഹാജരായില്ലെങ്കില്‍ അറസ്‌ററ് ചെയ്‌തെക്കുമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് നോട്ടീസ് നല്‍കുന്നത്. ഈ മാസം 6ാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭിഭാഷകനാണ് എത്തിയിരുന്നത്.
ഹൈക്കോടതി ഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് എം.എം.മണി പറഞ്ഞു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷമാവും ഇത്. എം.എം. മണിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി തീരുമാനം ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല