സാമ്പത്തിക പ്രതിസന്ധി മൂലം പല എന്‍എച്ച്എസ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണന്നും സാമ്പത്തിക ഞെരുക്കം കാരണം പല ആശുപത്രികളിലും ചികിത്സയുടെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ദ്ധര്‍. ഭാവിയില്‍ എന്‍എച്ച്എസിന്റെ ബഡ്ജറ്റ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കിംഗ്‌സ് ഫണ്ടിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ ആപ്പിള്‍ബൈ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കം കാരണം ചെലവാക്കുന്ന ഓരോ പൗണ്ടിനും 5ശതമാനം അധികം …
അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം താരദമ്പതികളായ ടോം ക്രൂസും കാത്തി ഹോംസും വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവരുമായി അടുപ്പമുളള വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2006 നവംബറിലാണ് ടോം ക്രൂസും (49) കാത്തി ഹോംസും(33) വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും സുരി എന്ന ആറ് വയസ്സുകാരി മകളുമുണ്ട്. കാത്തിയുടേയും കുടുംബത്തിന്റേയും സ്വകാര്യ കാര്യമാണ് ഇതെന്നും മകളുടെ സന്തോഷത്തിനാണ് കാത്തി …
പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതിയില്‍ താന്‍ പങ്കാളിയായതെന്ന് അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍.ടിപി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പി മോഹനന്‍ ഇക്കാര്യം സമ്മതിച്ചത്. ടിപി വധവുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ പാനൂര്‍ ഏരിയ കമ്മറ്റി അംഗം പികെ കുഞ്ഞനന്തന്റെ മുന്നില്‍ …
സീറോ മലങ്കര കത്തോലിക്കാ സഭയുടെ 2-ാം യു കെ നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റര്‍ സെന്റ്ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. മലങ്കര കത്തോലിക്കാ സഭയുടെ തലവനൂം പിതാവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ്മോറാന്‍ മോര്‍ ബസേലീയസ് ക്ളീമീസ് കത്തോലിക്കാ ബാവ കണ്‍വന്‍ഷന്‍ ഉദ്ഘാടനം …
ഉച്ചഭക്ഷണത്തിന്റെ സമയത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കാന്‍ പാടില്ലന്ന് സ്കൂള്‍ അധികൃതര്‍. അത്യാവശ്യകാര്യങ്ങള്‍ക്കായി പിറുപിറുക്കാമെന്നും അല്ലാത്ത സമയം നിശബദ്ധരായിരിക്കണമെന്നുമാണ് സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ പുതിയ നിര്‍ദ്ദേശം. കുട്ടികളുടെ ശബ്ദം കാരണം സ്‌കൂളിലെ ടീച്ചര്‍മാര്‍ക്ക് തലവേദയുണ്ടാകുന്നുവെന്ന കാരണത്താലാണ് ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ നിശബ്ദരായിരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പോര്‍ട്‌സ്മൗത്തിലെ ഇസാംബാര്‍ഡ് ബ്രൂണല്‍ ജൂനിയര്‍ സ്കൂളിലാണ് വിചിത്രമായ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. …
കാന്‍സറിനെതിരേയുളള മരുന്നുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന ഒരു സമാര്‍ട്ട് ബോംബ് ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്ഗിലെ ശാസ്ത്രജ്ഞരാണ് ഈ ചെറിയ ഉപകരണം വികസിപ്പിച്ചെടുത്തത്. പല്ലേഡിയം എന്ന ലോഹം വളരെ ചെറിയ അളവില്‍ ഒരു ക്യാപ്‌സ്യൂളിനുളളിലാക്കിയതാണ് ഈ സ്മാര്‍ട്ട്‌ബോംബ്. ഇത് ട്യൂമര്‍ സെല്ലുകളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കാന്‍സറിനെതിരായി നല്‍കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ …
അല്‍ഷിമേഴ്‌സ് പോലുളള മറവി രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ വരുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകള്‍ ശരീരം തരും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരം മുന്നറിയിപ്പുകളിലൂടെ ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയും. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ > ദിവസവും എടുക്കുന്ന സാധനങ്ങള്‍ സ്ഥാനം തെറ്റിച്ച് വെക്കുക, അല്ലെങ്കില്‍ …
നൂറ്റാണ്ടുകളായി മനുഷ്യനെ വലക്കുന്ന പത്ത് ചോദ്യങ്ങളില്‍ എറ്റവും മുന്നിലുളളത് പ്രപഞ്ചില്‍ നാം ഒറ്റക്കാണോ എന്നത്. അടുത്തിടെ നടന്ന സര്‍വ്വേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട രഹസ്യമായി ഈ ചോദ്യത്തെ തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം കാന്‍സര്‍ പൂര്‍ണ്ണമായും മാറാനുളള മരുന്ന് അടുത്തെങ്ങാനും കണ്ടുപിടിക്കുമോ എന്നതാണ്. മൂന്നാമത്തേതാകട്ടെ ദൈവം ഉണ്ടെന്ന കാര്യത്തിന് വല്ല തെളിവും ഉണ്ടോ എന്നതും. എന്നാല്‍ …
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള വര്‍ദ്ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അടുത്തമാസം നടക്കുന്ന പനിബാധയെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ ശബള വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നു. സര്‍ക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പ്ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായി. എന്നാല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്ന …
ഐസ്‌ക്രീം, പാമൊലിന്‍ കേസുകളുടെ നടത്തിപ്പിന് 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വി എസ് പാര്‍ട്ടിക്ക് കത്തയച്ചു. കോടതി, യാത്ര, താമസം തുടങ്ങിയ ചെലവുകള്‍ക്കായാണ് പണം. കേസു നടത്തിപ്പിനായി വി എസിന് പാര്‍ട്ടി നേരത്തെ 10 ലക്ഷം നല്‍കിയിരുന്നു. വി എസ് കണക്കു പാര്‍ട്ടിയെ ബോധിപ്പിക്കുന്നില്ലെന്ന് ആലപ്പുഴ മേഖല റിപ്പോര്‍ട്ടിങ്ങില്‍ പിണറായി വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രമുഖ അഭിഭാഷകര്‍ …