1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും
സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും
സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 60 പൈസ കൂടും. വില്‍പ്പന നികുതിയില്‍ വരുത്തിയ വര്‍ധനയാണ് നിരക്ക് കൂടുന്നതിന് കാരണമായത്. വിലവര്‍ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. വില്പന നികുതി 24.97 ശതമാനമായാണ് വര്‍ധിപ്പിച്ചത്. നേരത്തെ നികുതി 23.89 ശതമാനമായി കുറച്ചിരുന്നു. പെട്രോള്‍ വില ഏഴ് രൂപയിലധികം എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോഴാണ് കേരളം തീരുവ കുറച്ചത്. നിലവില്‍ …
യൂറോ: സ്‌പെയിനും ഇറ്റലിയും കലാശപ്പോരിന്
യൂറോ: സ്‌പെയിനും ഇറ്റലിയും കലാശപ്പോരിന്
മല്‍സരം BBC -1 ല്‍ വൈകിട്ട് 7.45 മുതല്‍ ലൈവായി കാണാം യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി പദത്തിനായി നിലവിലുള്ള ജേതാക്കളായ സ്‌പെയിനും മുന്‍ ചാംപ്യന്മാരായ ഇറ്റലിയും അങ്കം കുറിക്കും. ഉക്രെയ്‌നിലെ കീവ് ഒളിംപിക് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്. സ്‌പെയിന്‍ ഫൈനലിലെത്തുമെന്ന് കിക്ക് ഓഫിനു മുമ്പെ തന്നെ ആരാധകര്‍ വിധിയെഴുതിയതാണ്. അതേ സമയം ഇറ്റലി കടന്നെത്തിയത് തീര്‍ത്തും …
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് സംസാരിക്കാന്‍ ബ്രയിന്‍ സ്‌കാനര്‍
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് സംസാരിക്കാന്‍  ബ്രയിന്‍ സ്‌കാനര്‍
പൂര്‍ണ്ണമായും പക്ഷാഘാതം സംഭവിച്ച് സംസാരിക്കാന്‍ കഴിയാത്തവരുടെ ചിന്തകളെ വിശകലനം ചെയ്ത് വാക്കുകള്‍ കണ്ടെത്താന്‍ കഴിയുന്ന തരം സ്‌കാനറുകള്‍ വികസിപ്പിച്ചെടുത്തു. ഫങ്ഷണല്‍ മാഗ്നറ്റിക് റെസോണന്‍സ് ഇമേജിങ്ങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. സംസാരിക്കാന്‍ കഴിയാത്തവര്‍ക്കായി 27 അക്ഷരങ്ങളും ഒരു സ്‌പേസുമടങ്ങിയ ദൃശ്യം നല്‍കും. ഓരോ അക്ഷരങ്ങളും ബ്രയിനിലെ രക്തചംക്രമണത്തില്‍ വ്യത്യസ്ഥമായ പാറ്റേണാണ് സൃഷ്ടിക്കുന്നത്. സ്‌കാനര്‍ …
അശ്ലീല സൈറ്റുകള്‍ തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരുന്നു
അശ്ലീല സൈറ്റുകള്‍ തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരുന്നു
അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇന്റര്‍നെറ്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സാധാരണയായി അശ്ലീല സൈറ്റുകള്‍ ലഭിക്കാതിരിക്കാനുളള സംവിധാനം കമ്പ്യൂട്ടറിന്റെ ഉടമ തന്നെ ഏര്‍പ്പെടുത്തുകയാണ്. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് അശ്ലീലസൈറ്റുകള്‍ ഓട്ടോമാറ്റിക്കായി നിരോധിക്കപ്പെടും. കുട്ടികള്‍ അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുളളത്. …
ജനവരി ആദ്യം സക്രിയമാകും -ശ്രീശാന്ത്‌
ജനവരി ആദ്യം സക്രിയമാകും -ശ്രീശാന്ത്‌
അന്താരാഷ്ട്ര മത്സരങ്ങളില്‍ ജനവരി ആദ്യം മുതല്‍ സക്രിയമാകുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു. നാലുമാസത്തിനുള്ളില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ സി.പി.എം. ഗൂഢാലോചന -കെ.സുധാകരന്‍
പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ സി.പി.എം. ഗൂഢാലോചന -കെ.സുധാകരന്‍
ഇ.പി.ജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന പ്രശാന്ത്ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ സി.പി.എം. ഗൂഢാലോചനയാണെന്ന് കെ.സുധാകരന്‍ എം.പി. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ഇതുസംബന്ധിച്ച ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.സുധാകരനെതിരെ പറയണമെന്നാവശ്യപ്പെട്ട് പ്രശാന്ത്ബാബു തന്റെ ഡ്രൈവര്‍ ഗിരീഷിനെയും ഗണ്‍മാന്‍ ശിവാനന്ദനെയും സമീപിച്ചിരുന്നു. എത്ര ലക്ഷം വേണമെങ്കിലും ഇതിന് പ്രതിഫലം നല്‍കാമെന്നും വാഗ്ദാനംചെയ്തിരുന്നു. …
ഷുക്കൂര്‍ വധം: ടി.വി.രാജേഷ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല
ഷുക്കൂര്‍ വധം: ടി.വി.രാജേഷ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല
കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഞായറാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. പോലീസിനെ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ബജറ്റ് ചര്‍ച്ച നടക്കുന്നതിനാലും ജൂലായ് 31 വരെ അന്വേഷണസംഘം മുമ്പാകെ ഹാജരാകാനാവില്ലെന്നാണ് ടി.വി.രാജേഷ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ. യു.പ്രേമനെ കത്തുമുഖേന അറിയിച്ചത്. …
വിശാല ഐ ഗ്രൂപ്പില്‍നിന്ന് വയലാര്‍ രവി വിഭാഗം വിടപറഞ്ഞു
വിശാല ഐ ഗ്രൂപ്പില്‍നിന്ന് വയലാര്‍ രവി വിഭാഗം വിടപറഞ്ഞു
വയലാര്‍ രവി വിഭാഗം വിശാല ‘ഐ’ ഗ്രൂപ്പിനോട് വിട പറഞ്ഞു. കോണ്‍ഗ്രസ്സ് പുനഃസംഘടന മുന്നില്‍ കണ്ട് ശനിയാഴ്ച ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രവി അനുകൂലികളുടെ യോഗം കെ.പി.സി.സി. പ്രസിഡന്‍റിനെയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ പണിയെടുക്കുന്ന പാവങ്ങള്‍ തഴയപ്പെടുന്നുവെന്ന് യോഗത്തില്‍ സംബന്ധിച്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അജയ് തറയില്‍ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളില്‍ സംഘടനയില്‍ ഇക്കാര്യങ്ങള്‍ …
ജ്വല്ലറിഉടമയെ വെട്ടി സ്വര്‍ണക്കവര്‍ച്ച: അന്വേഷണം മദനിയിലേക്കും
ജ്വല്ലറിഉടമയെ വെട്ടി സ്വര്‍ണക്കവര്‍ച്ച: അന്വേഷണം മദനിയിലേക്കും
കൊച്ചി കിഴക്കമ്പലത്ത് ജ്വല്ലറി ഉടമയെ വെട്ടി വീഴ്ത്തി രണ്ടേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ച കേസ്സില്‍ അന്വേഷണം നീളുന്നത് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയിലേക്കെന്ന് സൂചന.അക്രമത്തിലും കവര്‍ച്ചയിലും പങ്കെടുത്തവരിലേറെയും ‘അല്‍- ഉമ്മ’ നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇവരില്‍ മിക്കവരും മദനിയുടെ അടുപ്പക്കാരാണെന്നതും കോയമ്പത്തൂര്‍ ജയിലില്‍ അദ്ദേഹത്തോടൊപ്പം തടവില്‍ കഴിഞ്ഞവരുമാണെന്നതാണ് കേസന്വേഷണത്തിന്റെ ഗതി തിരിച്ചുവിടുന്നത്. തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ പണം കണ്ടെത്തുന്നതിനായാണ് …
അക്കാദമിക പരിശോധനയ്ക്ക് രക്ഷാകര്‍ത്താക്കളും; എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി
അക്കാദമിക പരിശോധനയ്ക്ക് രക്ഷാകര്‍ത്താക്കളും; എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി
അക്കാദമിക പരിശോധനയ്ക്കുള്ള അധികാരത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവത്കരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സമിതിയില്‍ 75 ശതമാനം പേര്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളായിരിക്കും. അധ്യാപകരുടെ സമയനിഷ്ഠ, കുട്ടികളുടെ അധ്യയന നിലവാരം എന്നിവ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള അധികാരങ്ങളോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ രൂപവത്കരിക്കുക. ഇതുസംബന്ധിച്ച ഡി. പി.ഐ.യുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മാത്രമാണ് സമിതികള്‍ രൂപവത്കരിക്കുന്നത്. …