1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഞായറാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. പോലീസിനെ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ബജറ്റ് ചര്‍ച്ച നടക്കുന്നതിനാലും ജൂലായ് 31 വരെ അന്വേഷണസംഘം മുമ്പാകെ ഹാജരാകാനാവില്ലെന്നാണ് ടി.വി.രാജേഷ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ. യു.പ്രേമനെ കത്തുമുഖേന അറിയിച്ചത്.

ടി.വി.രാജേഷിനെ ജൂണ്‍ 17ന് ചോദ്യംചെയ്യാനായിരുന്നു അന്വേഷണസംഘം ആദ്യം തീരുമാനിച്ചത്. പിന്നീട് അത് ജൂലായ് ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഒന്നിന് രാവിലെ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ ഹാജരാകണമെന്ന് ടി.വി.രാജേഷിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് ശനിയാഴ്ചയാണ് രാജേഷ് കത്ത് നല്‍കിയത്.

ഒരുമാസം കഴിഞ്ഞ് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാവൂ എന്ന രാജേഷിന്റെ നിലപാട് അംഗീകരിക്കാനിടയില്ല. അതിന് മുമ്പായി മൊഴിയെടുക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന. ശനിയാഴ്ച രണ്ട് സി.പി.എം. പ്രവര്‍ത്തകരില്‍നിന്നുകൂടി അന്വേഷണസംഘം മൊഴിയെടുത്തു. തളിപ്പറമ്പ് കൂവോട് സ്വദേശികളായ വിനോദ്, സുനേഷ് എന്നിവരില്‍നിന്നാണ് ഡിവൈ.എസ്.പി. പി.സുകുമാരന്‍ മൊഴിയെടുത്തത്. ഈ കേസില്‍ പി.ജയരാജനെ അഞ്ചിന് വീണ്ടും ചോദ്യംചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.