1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുറ്റവാളികളുടെ സമ്പൂര്‍ണ വിവരങ്ങളുമായി ഓണ്‍ലൈന്‍ ക്രിമിനല്‍ ഗ്യാലറി
കുറ്റവാളികളുടെ സമ്പൂര്‍ണ വിവരങ്ങളുമായി ഓണ്‍ലൈന്‍ ക്രിമിനല്‍ ഗ്യാലറി
കുറ്റവാളികളുടെ വിശദവിവരങ്ങളടങ്ങിയ ഓണ്‍ലൈന്‍ ഗ്യാലറി ആഭ്യന്തരവകുപ്പ് തയ്യാറാക്കുന്നു. ക്രിമിനലുകളുടെ പൂര്‍വ്വകാല വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഗ്യാലറിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങളാണ് ഗ്യാലറിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക. ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതാത് പോലീസ് സ്‌റ്റേഷനുളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട …
സമീര്‍ താഹിറിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍
സമീര്‍ താഹിറിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍
‘ചാപ്പാക്കുരിശി’ന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ‘ഉസ്താദ് ഹോട്ടലി’ന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഇതിന് ശേഷമാണ് ദുല്‍ഖര്‍ സമീര്‍ താഹിറിന്റെ ചിത്രത്തിലഭിനയിക്കുക. സമീര്‍ താഹിര്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
എംഎം മണിയുടെ ചോദ്യംചെയ്യല്‍് നാളെ
എംഎം മണിയുടെ ചോദ്യംചെയ്യല്‍് നാളെ
വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ എംഎം മണിയെ ചോദ്യം ചെയ്യാന്‍ ഇരുന്നൂറിലധികം ചോദ്യങ്ങളുള്ള ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കി. അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ചോദ്യം ചെയ്യല്‍ എത്രസമയം തുടരുമെന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. നാളെയാണ് എംഎം മണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുള്ളത്. അന്വേഷണസംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാകണമോ എന്ന് …
ബാലു വധം: 8 പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി
ബാലു വധം: 8 പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി
പീരുമേട് ബാലു വധക്കേസില്‍ ഉള്‍പ്പെട്ട എട്ട് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. കേസിലെ പ്രതികള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി വക വരുത്തിയെന്ന മുന്‍ സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസ്താവനയുടേയും പാര്‍ട്ടി പറഞ്ഞതുകൊണ്ട് പ്രതിയാകേണ്ടി …
അന്വേഷണ സംഘത്തിനെതിരെ രാഗേഷിന്റെ വക്കീല്‍ നോട്ടീസ്‌
അന്വേഷണ സംഘത്തിനെതിരെ രാഗേഷിന്റെ വക്കീല്‍ നോട്ടീസ്‌
ടി പി വധക്കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിന്റെ വക്കീല്‍ നോട്ടീസ്. സമൂഹമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മൊഴികള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. സരിന്‍ ശശിയുടേതെന്ന പേരില്‍ മൊഴി പുറത്തുവിട്ടത് അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും വക്കീല്‍ നോട്ടീസില്‍ രാഗേഷ് ആരോപിച്ചു. ഡിവൈഎസ്പിക്കെതിരെയുള്ള പരാതി ഡിജിപിക്കും നല്‍കിയിട്ടുണ്ട്.
പോലീസുകാരനെ കുത്തിക്കൊന്ന സംഭവം: പ്രതി ആട് ആന്റണി
പോലീസുകാരനെ കുത്തിക്കൊന്ന സംഭവം: പ്രതി ആട്  ആന്റണി
കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നത് ആട് ആന്റണിയെന്ന വര്‍ഗീസ് ആന്റണിയെന്ന് പോലീസ്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. കുണ്ടറ കുമ്പളം സ്വദേശിയായ ആട് ആന്റണിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാരിപ്പള്ളിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണത്തിന് പോകവെയാണ് വാഹനപരിശോധനയ്ക്ക് ശ്രമിച്ച പോലീസിനെ ആന്റണി കുത്തിക്കൊന്നത്. പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാരന്‍ മണിയന്‍പിള്ളയെയാണ് ആട് ആന്റണി കുത്തിക്കൊന്നത്. കൂടെയുണ്ടായിരുന്ന …
മുസ്ലീം ലീഗിന് ഇനി ഒരു ജനറല്‍ സെക്രട്ടറി
മുസ്ലീം ലീഗിന് ഇനി ഒരു ജനറല്‍ സെക്രട്ടറി
മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുക. നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി ഇനി മുതല്‍ ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി മതിയെന്നാണ് ലീഗ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും തീരുമാനമായി. ഇതോടെ നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ …
കാരായിമാരെ കാണാന്‍ ജയരാജന്മാര്‍ ജയിലില്‍
കാരായിമാരെ കാണാന്‍ ജയരാജന്മാര്‍ ജയിലില്‍
ഫസല്‍ വധക്കേസില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന സമിതിയംഗം എം വി ജയരാജനും സന്ദര്‍ശിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് ജയരാജന്മാര്‍ കാരായിമാരെ കണ്ടത്. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസുഖബാധിതനാണെന്നും വിശ്രമത്തിലാണെന്നുമാണ് പി ജയരാജന്‍ മറുപടി …
ഐ.പി.എല്‍ ഒത്തുകളി: അഞ്ചു താരങ്ങള്‍ക്ക് വിലക്ക്‌
ഐ.പി.എല്‍ ഒത്തുകളി: അഞ്ചു താരങ്ങള്‍ക്ക് വിലക്ക്‌
ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെയുണ്ടായ ഒത്തുകളി വിവാദത്തില്‍പ്പെട്ട അഞ്ചു താരങ്ങളെ ബി.സി.സി.ഐ വിലക്കി. അഭിനവ് ബാലി, ടി.പി. സുധീന്ദ്ര (ഇരുവരും ഡെക്കാണ്‍ ചാര്‍ജേഴ്‌സ്), മൊനീഷ് മിശ്ര (പുണെ വാറിയേഴ്‌സ്), അമിത് യാദവ്, ശലഭ് ശ്രീവാസ്തവ (ഇരുവരും കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നീ താരങ്ങള്‍ക്കാണ് വിലക്ക്. ടി.പി. സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കും ശലഭ് ശ്രീവാസ്തവയ്ക്ക് അഞ്ചു വര്‍ഷത്തെ …
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
യുവതിയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ബാലരാമപുരം മെസി ജോണിന്‍െറ മകള്‍ ഷെര്‍ളി ജോണ്‍ (35) നെയാണ് വട്ടപ്പാറ പേരോടം വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസമായി ഷെര്‍ളി ജോണ്‍ ഭര്‍ത്താവ് എല്‍ദോക്കും മക്കള്‍ക്കുമൊപ്പം ഇവിടെ താമസിച്ചു വരികയായിരുന്നു. സംവഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ മക്കള്‍ സാന്ദ്ര …