1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുഞ്ഞനന്തനുമായി ഒളിയിടങ്ങളില്‍ തെളിവെടുപ്പ്‌
കുഞ്ഞനന്തനുമായി ഒളിയിടങ്ങളില്‍ തെളിവെടുപ്പ്‌
ടി.പി. ചന്ദ്രശേഖരന്‍വധക്കേസില്‍ പിടിയിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മാടായിക്കടുത്ത ഏഴോം തീരദേശ റോഡിലെ പി.ഗോവിന്ദന്‍ എന്ന ഗോപിയുടെ വീട്, പാനൂര്‍, കുന്നോത്ത് പറമ്പ് ലോക്കല്‍സെക്രട്ടറി പൊന്നത്ത് കുമാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ രാജന്‍, സി.പി.എം. അനുഭാവിയായ ചെറുപറമ്പില്‍ കളത്തില്‍യൂസഫ് എന്നിവരുടെ വീടുകളിലാണ് ഡിവൈ.എസ്.പി. കെ.വി. …
ചാറ്റ്‌ഷോയില്‍ ആടിപ്പാടി സാനിയയും ഷുഐബും
ചാറ്റ്‌ഷോയില്‍ ആടിപ്പാടി സാനിയയും ഷുഐബും
ടെന്നീസ് കോര്‍ട്ടിലെ വീറു വാശിയും മറന്ന് പുഞ്ചിരി തൂകിയ മുഖഭാവം, എതിരാളിക്കെതിരെ സ്മാഷും സ്‌ട്രോക്കുമുതിര്‍ക്കുന്ന അതേ ആവേശത്തോടെ ചോദ്യങ്ങള്‍ക്ക് മറുപടി- സാനിയ മിര്‍സ മിനി സ്‌ക്രീനിലും ആരാധകരുടെ കൈയ്യടി നേടി. ചലച്ചിത്ര നടി റവീണാ ടണ്ടന്‍ സ്വകാര്യ ടെലിവിഷനില്‍ അവതരിപ്പിക്കുന്ന ‘ഇറ്റ്‌സ് മൈ ലൈഫ്’ എന്ന ചാറ്റ്‌ഷോയിലാണ് ഭര്‍ത്താവ് ഷുഐബ് മാലിക്കുമൊത്ത് സാനിയ ആടിപ്പാടിയത്. ടെന്നീസ് …
ഷങ്കറിന്റെ ‘ഐ’യില്‍ ആമി ജാക്‌സണ്‍ നായിക?
ഷങ്കറിന്റെ ‘ഐ’യില്‍ ആമി ജാക്‌സണ്‍ നായിക?
ഷങ്കറിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം ‘ഐ’യില്‍ നായിക ബ്രിട്ടീഷ് സുന്ദരി ആമി ജാക്‌സന്‍. ‘അന്യനു’ ശേഷം വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ സാമന്തയെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നറുക്ക് ഇപ്പോള്‍ ആമി ജാക്‌സന് ലഭിച്ചിരിക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. സന്താനം, മലയാളം സൂപ്പര്‍താരം സുരേഷ്‌ഗോപി, ശിവാജി ഗണേഷന്റെ മൂത്ത പുത്രന്‍ രാംകുമാര്‍ തുടങ്ങി …
19കാരിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു പിടിയില്‍
19കാരിയെ  ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു പിടിയില്‍
വര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജി(19)യെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു പൊലീസിന്റെ പിടിയിലായി.ലിജിയുടെ അടുത്ത ബന്ധുവായ ബിജുവാണ് പോലീസിന്റെ കസ്റ്റഡിയിലുളളത്. ഇയാള്‍ക്ക് ലിജിയുടെ മാതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ലിജിയുടെ മാതാവ് ലീനയെ ചോദ്യം ചെയ്തു. ആദ്യം ഇവര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിലും പിന്നീട് വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. …
അജയ്-കാജോള്‍ പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു
അജയ്-കാജോള്‍ പ്രണയജോഡികള്‍ വീണ്ടും ഒന്നിക്കുന്നു
തിരയിലും ജീവിതത്തിലും പ്രണയജോഡികളായ അജയ് ദേവ്ഗണും കാജോളും ബി ടൗണില്‍ വീണ്ടും ഒന്നിക്കുന്നു. ’സേവ് ദ ഗേള്‍ ചൈല്‍ഡ്’ കാപൈയിനിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. രാജ്യത്ത് നടക്കുന്ന പെണ്‍ഭ്രൂണഹത്യക്കെതിരായ പ്രചാരണത്തിനായി പ്രവര്‍ത്തിക്കാനാകുന്നതില്‍ ആഹ്ലാദവാനാണെന്ന് അജയ് ദേവ്ഗണ്‍ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി സ്ത്രീയെ …
അണ്ടര്‍ 19: ഏഷ്യാകപ്പ് ഇന്ത്യയും പാകിസ്താനും പങ്കിട്ടു
അണ്ടര്‍ 19: ഏഷ്യാകപ്പ് ഇന്ത്യയും പാകിസ്താനും പങ്കിട്ടു
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനും കിരീടം പങ്കിട്ടു. ഫൈനല്‍ മത്സരം ടൈ ആയതോടെയാണ് ഇരുരാജ്യങ്ങളും കിരീടം പങ്കിട്ടത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അവസാന പന്തില്‍ ഒരു റണ്ണായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാനപന്തില്‍ ഇന്ത്യയുടെ കലേറിയ പുറത്താവുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. സഞ്ജു 6 …
പോലീസുകാരനെ കുത്തിക്കൊന്ന സംഭവം: ആയുധങ്ങള്‍ കണ്ടെടുത്തു
പോലീസുകാരനെ കുത്തിക്കൊന്ന സംഭവം: ആയുധങ്ങള്‍ കണ്ടെടുത്തു
കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരത്ത് പ്രശാന്ത് നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ആട് ആന്റണിയുമായി ബന്ധമുള്ള രണ്ട് സ്ത്രീകളേയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുകാരനെ കുത്തിയത് ആട് ആന്റണിയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അയല്‍വാസികള്‍ സംശയം തോന്നി …
ഫസല്‍ വധം: കാരായിമാരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഫസല്‍ വധം: കാരായിമാരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഫസല്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിന് സി ബി ഐ കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിന് എതിരെ കാരായി രാജനും ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരേയും സി ബി ഐ കസ്റ്റഡിയില്‍ വിടാനുള്ള എറണാകുളം സി ജെ എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. അതേസമയം ഇടുക്കിയിലെ അഞ്ചേരി ബേബി കൊലക്കേസില്‍ രണ്ടാമത് …
സുധാകരനെതിരെ വെളിപ്പെടുത്തല്‍: പ്രത്യേക സംഘം അന്വേഷിക്കും
സുധാകരനെതിരെ വെളിപ്പെടുത്തല്‍: പ്രത്യേക സംഘം അന്വേഷിക്കും
കെ സുധാകരനെതിരായ വെളിപ്പെടുത്തല്‍ പ്രത്യേക സംഘം അന്വേഷിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചതാണിത്. അന്വേഷണ സംഘത്തെ ഡി ജി പി തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണ സംഘത്തെ നാളെ പ്രഖ്യാപിക്കും. കെ സുധാകരനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ചു. …
എം എം മണി ചോദ്യംചെയ്യലിനായി ഇന്ന് ഹാജരായേക്കും
എം എം മണി ചോദ്യംചെയ്യലിനായി ഇന്ന് ഹാജരായേക്കും
സി പി ഐ (എം) ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇന്ന് ഹാജരായേക്കും. വിവാദ പ്രസംഗത്തെ തുടര്‍ന്നുള്ള കേസുകളില്‍ മൊഴി നല്‍കാനായി ഹാജരാകണമോ എന്ന തീരുമാനിക്കാന്‍ കൊച്ചിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി മണി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഹാജരാകുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് മണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഹാജരാകാന്‍ …