1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

ഫസല്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിന് സി ബി ഐ കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിന് എതിരെ കാരായി രാജനും ചന്ദ്രശേഖരനും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരേയും സി ബി ഐ കസ്റ്റഡിയില്‍ വിടാനുള്ള എറണാകുളം സി ജെ എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അതേസമയം ഇടുക്കിയിലെ അഞ്ചേരി ബേബി കൊലക്കേസില്‍ രണ്ടാമത് തയ്യാറാക്കിയ എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ കെ ജയചന്ദ്രന്‍ എം എല്‍ എ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.