വയനാട് പാക്കേജ് നടപ്പാക്കുന്നതിന് മുന്നോടിയായി കാര്‍ഷിക പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ കേന്ദ്ര കൃഷിമന്ത്രി ശരത്പവാറും ഡോ എം എസ് സ്വാമിനാഥനും സെപ്റ്റംബറില്‍ വയനാട് സന്ദര്‍ശിക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ശരത്പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കാര്‍ഷിക സര്‍വകലാശാലാ വികസനത്തിനായി കേരളം സമര്‍പ്പിച്ച നൂറുകോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഇടുക്കി പാക്കേജിനായി …
സി പി ഐ(എം) ഔദ്യോഗിക നേതൃത്വം ലോട്ടറി വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കുന്നു. ലോട്ടറി-ലാവ്‌ലിന്‍ പ്രശ്‌നങ്ങള്‍ വി എസ് അച്യുതാനന്ദന്‍ വിവാദമാക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ലോട്ടറിയും ലാവലിനും കൈകാര്യം ചെയ്തത് തിരിച്ചടിയായി. വിവാദങ്ങള്‍ സജീവമാക്കി വി എസ് പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും കോടിയേരി പറഞ്ഞു. തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിലാണ് കോടിയേരിയുടെ വി എസ് വിമര്‍ശനം. നേരത്തെ …
ഇ.പി. ജയരാജന്‍ വധശ്രമത്തിന് പിന്നില്‍ കെ. സുധാകരനാണെന്ന വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഐ.ജി എസ് ഗോപിനാഥ് അന്വേഷണ സംഘത്തെ നയിക്കും. എസ്.പി മാരായ രാഹുല്‍, എ.വി ജോര്‍ജ്ജ്, ഡി.വൈ.എസ്.പി സുദര്‍ശന്‍ എന്നിവര്‍ സംഘത്തിലുണ്ട്. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വെളിപ്പെടുത്തല്‍ …
എറണാകുളത്ത് നടത്താനിരുന്ന എസ് എസ് എ പരിപാടിയില്‍ അധ്യാപികമാര്‍ പച്ചബ്ലൗസും സെറ്റുസാരിയും ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ പ്രൊജക്ട് ഓഫീസറെ സസ്‌പെന്റ് ചെയ്തു. പ്രൊജക്ട് ഓഫീസര്‍ കെ എം അലിയാരെയാണ് സസ്‌പെന്റ് ചെയ്തത്. ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പി …
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. ജലവകുപ്പ് മന്ത്രി പി ജെ ജോസഫ് അറിയിച്ചതാണിത്. മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകരും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇകാര്യം തീരുമാനിച്ചത്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ ആവശ്യപ്പെടാനും കേരളം തീരുമാനിച്ചു. അടുത്ത 15-ാം തീയതിക്ക് മുമ്പ് …
ഫസല്‍ വധക്കേസില്‍ കീഴടങ്ങിയ കാരായി രാജന്റയും കാരായി ചന്ദ്രശേഖരന്റെയും സിബിഐ കസ്റ്റഡിക്കുള്ള സ്‌റ്റേ ഹൈക്കോടതി പിന്‍വലിച്ചു. ഇരുവരേയും സി ബി ഐ കസ്റ്റഡിയില്‍ വിടാനുള്ള എറണാകുളം സി ജെ എം കോടതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ഈ സ്‌റ്റേയാണ് നീക്കിയത്. അതേസമയം ഇരുവരേയും ജൂലൈ അഞ്ച് വരെ സി ബി ഐ കസ്റ്റഡിയില്‍വിട്ടുകൊണ്ട് …
മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന തീരുമാനത്തില്‍ പുനരാലോചനയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. മലപ്പുറം ജില്ലയിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ്പദവി നല്‍കാന്‍ തത്ത്വത്തില് അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. എയ്ഡഡ് പദവി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട് അബ്ദുറബ്ബിനെ ആദ്യം തിരുത്തിയ …
സ്വന്തം ലേഖകന്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികളായ സോണി ചാക്കോ പ്രസിഡന്റായും ബെന്നി ജോണ്‍ സെക്രട്ടറിയായും മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ പ്രതിനിധി സന്തോഷ് സ്കറിയ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. റീജന്‍ പ്രസിഡന്റായിരുന്ന സന്തോഷ് സ്കറിയയുടെ അധ്യക്ഷതയില്‍ വിതിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂള്‍ …
പശ്ചിമഘട്ടം ഇനി ലോകപൈതൃക പട്ടികയില്‍. കേരളത്തിലെ അഞ്ച് പ്രദേശങ്ങളിലെ 19 സ്ഥലങ്ങളുള്‍പ്പടെ 39 മേഖലകളാണ് പട്ടികയില്‍ ഇടം നേടിയത്. റഷ്യയില്‍ ചേര്‍ന്ന ലോകപൈതൃക കമ്മിറ്റി യോഗം പശ്ചിമഘട്ടത്തിലെ 39 മേഖലകളെ പട്ടികയില്‍ പെടുത്തി. കേരളത്തിലെ 5 ഭൂപ്രദേശങ്ങള്‍ക്ക് കീഴിലുള്ള 19 സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. ആനമലയ്ക്കു കീഴില്‍ മാങ്കുളം, ചിന്നാര്‍, കണ്ണവംചോല, കരിമ്പന്‍ചോല എന്നിവയും നീലഗിരി …
സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജാക്കാട് ചേര്‍ന്ന ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഈ മാസം 22ന് കേന്ദ്ര കമ്മറ്റി ചേരും വരെ ഒളിവില്‍ താമസിപ്പിക്കും. ഈ കാലയളവില്‍ സുപ്രീം കോടതിയില്‍ നിന്ന് മണിക്കനുകൂലമായി വിധി നേടാനുമാണ് പാര്‍ട്ടിയുടെ ശ്രമം. ഇടുക്കിയിലെ …