എറണാകുളത്ത് നടത്താനിരുന്ന എസ് എസ് എ പരിപാടിയില്‍ അധ്യാപികമാര്‍ പച്ചബ്ലൗസും സെറ്റുസാരിയും ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശം നല്കിയ പ്രൊജക്ട് ഓഫീസറെ സസ്പെന്റ് ചെയ്തു. പ്രൊജക്ട് ഓഫീസര്‍ കെ എം അലിയാരെയാണ് സസ്പെന്റ് ചെയ്തത്. ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
വിദ്യാഭ്യാസവകുപ്പ് അറിയാതെയാണ് പ്രൊജക്ട് ഓഫീസര്‍ വിവാദ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിഷയം പുറത്തായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന ചടങ്ങ് മാറ്റിവെച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല