1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2012

ഇ.പി. ജയരാജന്‍ വധശ്രമത്തിന് പിന്നില്‍ കെ. സുധാകരനാണെന്ന വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഐ.ജി എസ് ഗോപിനാഥ് അന്വേഷണ സംഘത്തെ നയിക്കും. എസ്.പി മാരായ രാഹുല്‍, എ.വി ജോര്‍ജ്ജ്, ഡി.വൈ.എസ്.പി സുദര്‍ശന്‍ എന്നിവര്‍ സംഘത്തിലുണ്ട്.
മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
വെളിപ്പെടുത്തല്‍ വിവാദമായതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അരീക്കോട് ഇരട്ടക്കൊല അന്വേഷിച്ച സംഘത്തലവന്‍ തന്നെയാണ് സുധാകരനെതിരായ കേസ് അന്വേഷിക്കുന്നതെന്നും ഇത് ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.