1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മണി നിയമത്തിന് മുന്നില്‍ കീഴടങ്ങണം: തിരുവഞ്ചൂര്‍
മണി നിയമത്തിന് മുന്നില്‍ കീഴടങ്ങണം: തിരുവഞ്ചൂര്‍
വിവാദ വെളിപ്പെടുത്തലുകളുടെ പേരില്‍ അന്വേഷണം നേരിടുന്ന സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി നിയമത്തിന്‌ കീഴടങ്ങണമെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിയോട്‌ കീഴടങ്ങാന്‍ പാര്‍ട്ടി തന്നെ നിര്‍ദേശിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മണിയെപ്പോലെ ഒരു മുതിര്‍ന്ന നേതാവ്‌ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്‌ ശരിയല്ലെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. കേസില്‍ അന്വേഷണ സംഘത്തിന് …
നടന്‍ മമ്മൂട്ടി ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ രംഗത്തേക്ക്
നടന്‍ മമ്മൂട്ടി ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ രംഗത്തേക്ക്
സിനിമാതാരം മമ്മൂട്ടി ആയുര്‍വേദ ഔഷധനിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. പതഞ്ജലി ഹെര്‍ബലിന്റെ ഓഹരിപങ്കാളിത്തത്തിലൂടെയാണ് മമ്മൂട്ടി ഈ രംഗത്തേക്ക് വരുന്നത്. പതഞ്ജലിയുടെ ആദ്യ വിതരണ കേന്ദ്രം കൊച്ചി പനമ്പിള്ളി നഗറില്‍ എം ടി വാസുദേവന്‍നായര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ആയുര്‍വ്വേദത്തെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനത്തിനു ശേഷം മമ്മൂട്ടി പറഞ്ഞു.
ഒന്ന് മൂളിയിരുന്നെങ്കില്‍ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് എം.പി ആയേനെ -ചെന്നിത്തല
ഒന്ന് മൂളിയിരുന്നെങ്കില്‍ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് എം.പി ആയേനെ -ചെന്നിത്തല
ടി.പി. ചന്ദ്രശേഖരന്‍ ഒന്ന് മൂളിയിരുന്നെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍െറ സ്ഥാനത്ത് വടകര എം.പി ആയേനെ എന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. വടകര സീറ്റ് ചന്ദ്രശേഖരന് ഒഴിച്ചിട്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നിരവധി തവണ ചന്ദ്രശേഖരനെ സമീപിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചിരുന്നെങ്കില്‍ എം.എല്‍.എയെങ്കിലും ആകുമായിരുന്നു. സമ്മതിക്കാതായപ്പോള്‍ അവസാനമാണ് വടകര മണ്ഡലത്തില്‍ …
മാധ്യമങ്ങളില്‍ കോടതി വാര്‍ത്തകള്‍ തെറ്റായി വരുന്നു -ഹൈക്കോടതി
മാധ്യമങ്ങളില്‍ കോടതി വാര്‍ത്തകള്‍ തെറ്റായി വരുന്നു -ഹൈക്കോടതി
മാധ്യമങ്ങളില്‍ വാസ്തവ വിരുദ്ധമായ രീതിയിലാണ് കോടതി വാര്‍ത്തകള്‍ വരുന്നതെന്ന് ഹൈക്കോടതി . തെറ്റായ വാര്‍ത്തകള്‍ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും വരുന്നത് പതിവായിരിക്കുന്നു. ഇക്കാര്യം എല്ലാ മാധ്യമ പ്രവര്‍ത്തകരെയും അറിയിക്കാനും ജസ്റ്റിസ് എസ്. സിരിജഗന്‍ നിര്‍ദേശിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍, വാച്ച്മാന്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നതിലെ അപാകത സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ …
‘ഡോള്‍സ്’ ഒരുങ്ങി
‘ഡോള്‍സ്’ ഒരുങ്ങി
ഫുട്‌ബോള്‍ മത്സരത്തിന്റെ ത്രില്ലും സസ്‌പെന്‍സും നിറയുന്ന ‘ഡോള്‍സ്’ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്തമാസം ആദ്യം തിയേറ്ററുകളിലെത്തും. പരസ്യചിത്രസംവിധായകന്‍ ജലീല്‍ കല്ലൂരിന്റെ ആദ്യ സിനിമയാണ് ‘ഡോള്‍സ്’. പഴമയുടെ രഹസ്യങ്ങള്‍ തേടിയെത്തുന്ന ഒരുസംഘം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിപ്പോകുന്ന ചിത്രത്തില്‍ നായകനാകുന്നത് ടൂര്‍ണമെന്റ് …
തടിയന്റവിട നസീറിന് നാര്‍കോ പരിശോധന വേണ്ടെന്ന് കോടതി
തടിയന്റവിട നസീറിന് നാര്‍കോ പരിശോധന വേണ്ടെന്ന് കോടതി
എറണാകുളം: കിഴക്കമ്പലത്ത് ജ്വല്ലറി ഉടമ മാത്യു ജോണിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യ പ്രതിയായ തടിയന്റവിട നസീറിന് നാര്‍കോ പരിശോധന വേണ്ടെന്ന് കോടതി. ജ്വല്ലറി കവര്‍ച്ചക്കേസില്‍ നാര്‍കോ പരിശോധന വേണമെന്നായിരുന്നു വിജിലന്‍സിന്റെ ആവശ്യം. എന്നാല്‍ സി.ജെ.എം കോടതി ഈ ആവശ്യം തള്ളി. നാര്‍കോ പരിശോധനയ്ക്ക് നസീര്‍ വിസമ്മതിച്ചതാണ് പരിശോധന വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം. …
കോഴിക്കോട് സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ബാങ്ക്
കോഴിക്കോട് സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ബാങ്ക്
ഇത് ബാങ്ക് ഇടപാടുകാരെ തേടിവരുന്ന കാലം. ഇനി ആവശ്യക്കാര്‍ ബാങ്കിലേക്ക് പോകേണ്ട, ബാങ്ക് ആവശ്യക്കാരെ തേടിവരും. കോഴിക്കോട് സിറ്റി സര്‍വ്വീസ് ബാങ്കാണ് ഇടപാടുകാരെ തേടി റോഡിലിറങ്ങിയിരിക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ബ്രാഞ്ച് കോഴിക്കോട് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഇതോടെ പൂര്‍ണ്ണമായും മൊബൈല്‍ സംവിധാനത്തിലൊരുക്കുന്ന ആദ്യ ബാങ്കായിരിക്കുകയാണ് കോഴിക്കോട് സിറ്റി സര്‍വ്വീസ് ബാങ്ക്. സ്വര്‍ണ്ണപ്പണയം, പണമടയ്ക്കല്‍ …
ഇനിയെസ്റ്റ ദി ബെസ്റ്റ് പ്ലെയര്‍ ഓഫ് യൂറോ
ഇനിയെസ്റ്റ ദി ബെസ്റ്റ് പ്ലെയര്‍ ഓഫ് യൂറോ
യൂറോകപ്പിലെ മികച്ച കളിക്കാരനായി സ്‌പെയിന്റെ ആന്ദ്രേ ഇനിയെസ്റ്റയെ തെരഞ്ഞെടുത്തു. സാവി, പിര്‍ലോ, സാബി അലെന്‍സോ എന്നിവരെ പിന്തള്ളിയാണ് ഇനിയെസ്റ്റ യൂറോകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞടുക്കപ്പെട്ടത്. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ ഹെഡായ ആന്റി റക്‌സ്ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. പിര്‍ലോ മികച്ച കളിക്കാരന്‍ എന്നതില്‍ സംശയമില്ല. ഇറ്റലിയാക്കായി അദ്ദേഹം കാഴ്ച്ചവെച്ച മത്സരമികവ് എടുത്തുപറയേണ്ടുതന്നെയാണ്. അതുപോലെ തന്നെ സാവി …
വിംബിള്‍ഡണില്‍ നിന്ന് ഷറപ്പോവ പുറത്തായി
വിംബിള്‍ഡണില്‍ നിന്ന് ഷറപ്പോവ പുറത്തായി
വിംബിള്‍ഡണില്‍ നിന്ന് വനിതാ വിഭാഗം ടോപ്പ് സീഡ് റഷ്യയുടെ മരിയ ഷറപ്പോവ പുറത്തായി. 15-ാം സീഡ് ജര്‍മ്മനിയുടെ സബീന്‍ ലിസിക്കിയാണ് ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4. അതേസമയം അമേരിക്കയുടെ സെറീന വില്ല്യംസ് അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചു.
ആദിവാസിപീഡനം: കണ്ണു തുറക്കാതെ അധികൃതര്‍
ആദിവാസിപീഡനം: കണ്ണു തുറക്കാതെ അധികൃതര്‍
വയനാട്ടില്‍ ബുദ്ധിമാന്ദ്യമുള്ള അന്ധയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് ക്രൂരമായ മൗനം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി മൂന്ന് മാസമായിട്ടും പോലീസ് മറുപടി നല്‍കിയിട്ടില്ല. വയനാട് മേപ്പാടി ചെമ്പോത്തറ പണിയ കോളനിയിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് മേപ്പാടി ചെമ്പോത്തറ പണിയ കൊളനിയിലെ കറുപ്പി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ബുദ്ധിമാന്ദ്യവും അന്ധയുമായ തന്റെ …