1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2012

മാധ്യമങ്ങളില്‍ വാസ്തവ വിരുദ്ധമായ രീതിയിലാണ് കോടതി വാര്‍ത്തകള്‍ വരുന്നതെന്ന് ഹൈക്കോടതി . തെറ്റായ വാര്‍ത്തകള്‍ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും വരുന്നത് പതിവായിരിക്കുന്നു. ഇക്കാര്യം എല്ലാ മാധ്യമ പ്രവര്‍ത്തകരെയും അറിയിക്കാനും ജസ്റ്റിസ് എസ്. സിരിജഗന്‍ നിര്‍ദേശിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍, വാച്ച്മാന്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നതിലെ അപാകത സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച വാര്‍ത്ത തെറ്റായ രീതിയില്‍ ഒരു ചാനല്‍ സംപേഷ്രണം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു നിരീക്ഷണം. സര്‍വകലാശാലയില്‍ നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ 3900 ഉദ്യോഗസ്ഥരുടെ ഷോര്‍ട്ട് ലിസ്റ്റിട്ടാണ് ഇന്‍റര്‍വ്യൂ നടത്തുന്നത്. 300 പേരെ വീതം ദിനംപ്രതി അഭിമുഖം നടത്തിയാണ് നിയമനം. അഭിമുഖവും സൈക്കിള്‍ പരിചയവും ഈ സമയം കൊണ്ട് പരിശോധിക്കണം. ഈ ഇന്‍റര്‍വ്യൂ അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം യൂനിവേഴ്സിറ്റി പരിസരത്ത് താമസിക്കുന്ന വി. ഷജിത്താണ് ഹരജി നല്‍കിയത്.
ഈ ഇന്‍റര്‍വ്യൂ ഫലപ്രദമാകില്ലെന്നും അഭിമുഖം വെറും ഔചാരികതയാകരുതെന്നും കോടതി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഇന്‍റര്‍വ്യൂ സ്റ്റേ ചെയ്തതായി ഒരു ചാനല്‍ വാര്‍ത്ത നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങളെക്കുറിച്ച് കോടതി പരാമര്‍ശം നടത്തിയത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.