1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരത്ത് പ്രശാന്ത് നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ആട് ആന്റണിയുമായി ബന്ധമുള്ള രണ്ട് സ്ത്രീകളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസുകാരനെ കുത്തിയത് ആട് ആന്റണിയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അയല്‍വാസികള്‍ സംശയം തോന്നി അറിയിച്ചപ്പോള്‍ പോലീസ് വീട്ടില്‍ റെയ്ഡ് നടത്തി. രക്തം പുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു. കൊലയ്ക്കു ശേഷം ആന്റണി തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ആന്റണിയെന്ന് പോലീസ് അറിയിച്ചു. കുണ്ടറ കുമ്പളം സ്വദേശിയാണ്.

പാരിപ്പള്ളിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണത്തിന് പോകവെയാണ് വാഹനപരിശോധനയ്ക്ക് ശ്രമിച്ച പോലീസിനെ ആന്റണി കുത്തിക്കൊന്നത്. പാരിപ്പള്ളി സ്‌റ്റേഷനിലെ പോലീസുകാരന്‍ മണിയന്‍പിള്ളയാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന എ എസ് ഐ ജോയ്ക്ക് പരുക്കേറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.