1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

സി പി ഐ (എം) ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇന്ന് ഹാജരായേക്കും. വിവാദ പ്രസംഗത്തെ തുടര്‍ന്നുള്ള കേസുകളില്‍ മൊഴി നല്‍കാനായി ഹാജരാകണമോ എന്ന തീരുമാനിക്കാന്‍ കൊച്ചിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി മണി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഹാജരാകുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് മണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്ന് 10 മണിക്കാണ് തൊടുപുഴ ഡി വൈ എസ് പി ഓഫീസില്‍ മണി ഹാജരാകേണ്ടത്. ഹാജരായില്ലെങ്കില്‍ അറസ്റ്റടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും.

ഹാജരാകാന്‍ അന്വേഷണ സംഘം മണിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. മണിയെ ചോദ്യം ചെയ്യുന്നതിനോടനുബന്ധിച്ച് കനത്ത സുരക്ഷാസംവിധാനങ്ങളാണ് തൊടുപുഴയില്‍ ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.