ഇ.പി.ജയരാജന് വധശ്രമക്കേസില്‍ കെ.സുധാകരന് ഗൂഢാലോചന നടത്തിയെന്ന പ്രശാന്ത്ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ സി.പി.എം. ഗൂഢാലോചനയാണെന്ന് കെ.സുധാകരന് എം.പി. ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ഇതുസംബന്ധിച്ച ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കെ.സുധാകരനെതിരെ പറയണമെന്നാവശ്യപ്പെട്ട് പ്രശാന്ത്ബാബു തന്റെ ഡ്രൈവര്‍ ഗിരീഷിനെയും ഗണ്മാന് ശിവാനന്ദനെയും സമീപിച്ചിരുന്നു. എത്ര ലക്ഷം വേണമെങ്കിലും ഇതിന് പ്രതിഫലം നല്‍കാമെന്നും വാഗ്ദാനംചെയ്തിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ആളാണ് പ്രശാന്ത്. കഴിഞ്ഞദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലൊന്നും ഈ ആരോപണം ഉന്നയിച്ചിരുന്നില്ല. അതുവരെ സി.പി.എമ്മുമായി വിലപേശല്‍ നടത്തുകയായിരുന്നു പ്രശാന്തെന്നും അദ്ദേഹം ആരോപിച്ചു.
പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നുതന്നെയാണ് ആവശ്യം. എന്നാല്‍ അന്വേഷിക്കുന്നതിന് മുമ്പ് പോലീസ് അദ്ദേഹത്തിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് മൂന്ന് മാസമായി ഇതിലേക്ക് വന്ന കോളുകള്‍ പരിശോധിക്കണം. തനിക്കെതിരെ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ പ്രശാന്ത്ബാബുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം. ഇനി അദ്ദേഹത്തെ ഇല്ലാതാക്കാന്‍ സി.പി.എം. ശ്രമിക്കും. അത് തന്റെ തലയില്‍ കെട്ടിവെക്കും -അദ്ദേഹം പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല