വി എസ് അച്യുതാനന്ദനെതിരെ വീണ്ടും പിണറായി വിജയന്റെ വിമര്‍ശനം. സി പി ഐ എമ്മിന്റെ സമീപകാലത്തെ തോല്‍വിക്കെല്ലാം കാരണം വിഎസാണെന്ന് മാവേലിക്കര മേഖലാ റിപ്പോര്‍ട്ടിംഗില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ ഉന്നയിക്കാതെ വിഎസ് വിവാദങ്ങളുണ്ടാക്കുകയാണ്. വിഎസിന് ഉപജാപക സംഘങ്ങളുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറാണ് ഉപജാപക സംഘത്തിന്റെ തലവനെന്നും പിണറായി ആരോപിച്ചു.
നേരത്തെ ആലപ്പുഴ മേഖലാ റിപ്പോര്‍ട്ടിംഗിനിടയിലും പിണറായി വിഎസ്സിനെ കുറ്റപ്പെടുത്തിയിരുന്നു. കേസുകള്‍ നടത്തുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നില്ലെന്നും പാര്‍ട്ടിക്ക് കണക്ക് നല്‍കുന്നില്ലെന്നുമായിരുന്നു പിണറായിയുടെ വിമര്‍ശനം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല