1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാന്ധിവിമര്‍ശനമുള്ള പുസ്തകം പ്രകാശനം ചെയ്യില്ല: സുഗതകുമാരി; ഗാന്ധിജി നിത്യാനന്ദയെപ്പോലെ: മീന കന്ദസാമി
ഗാന്ധിവിമര്‍ശനമുള്ള പുസ്തകം പ്രകാശനം ചെയ്യില്ല: സുഗതകുമാരി; ഗാന്ധിജി നിത്യാനന്ദയെപ്പോലെ: മീന കന്ദസാമി
പ്രശസ്ത ദലിത് കവയിത്രി മീന കന്ദസാമിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്യാന്‍ സുഗതകുമാരി വിസമ്മതിച്ചത് വിവാദമാകുന്നു. മീന കന്ദസാമിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പരിഭാഷ ‘സ്പര്‍ശം’ പ്രകാശനം ചെയ്യാമെന്നേറ്റ സുഗതകുമാരി പിന്നീട് പിന്മാറിയതിനെ തുടര്‍ന്നാണ് വാവാദമുണ്ടായത്. തിരുവനന്തപുരം സ്റ്റുഡന്റ്‌സ് സെന്ററില്‍ വെച്ച് സമാഹാരത്തിന്റെ പ്രകാശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സുഗതകുമാരി അറിയിക്കുകയായിരുന്നു. സമാഹാരത്തിലെ …
പാലക്കാട് യുവാവിന്റെ മൃതദേഹം രണ്ടായി വെട്ടിമുറിച്ച നിലയില്‍
പാലക്കാട് യുവാവിന്റെ മൃതദേഹം രണ്ടായി വെട്ടിമുറിച്ച നിലയില്‍
കോങ്ങാട് കേരളശേരിയ്ക്കു സമീപം യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹം രണ്ടായി വെട്ടിമുറിച്ച നിലയിലാണ്. കുണ്ടളശേരി പട്ടത്തുപാറ കിഴക്കേക്കര ജോസഫിന്റെ മകന്‍ ജോസാണ്‌(30) കൊലപ്പെട്ടത്. വയറിനു മുകളില്‍ വെച്ച് രണ്ടായി മുറിച്ച നിലയിലാണ് ജോസിന്റെ മൃതശരീരം കിടന്നിരുന്നത്. ജോസിന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഇന്നു രാവിലെയാണ് മൃതശരീരം കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം പുല്ലിലൂടെ …
സുരേഷ്‌ഗോപി വീണ്ടും തമിഴിലേക്ക്‌
സുരേഷ്‌ഗോപി വീണ്ടും തമിഴിലേക്ക്‌
വീണ്ടും ഒരു തമിഴ്‌ ചിത്രത്തിലഭിനയിക്കാനുള്ള പുറപ്പാടിലാണ്‌ സുരേഷ്‌ ഗോപി. തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കര്‍ ഒരുക്കുന്ന ‘ഐ’ എന്ന ഈ ചിത്രത്തിലെ നായകന്‍ വിക്രമാണ്‌. ഒരു പ്രണയകഥ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂലൈ പതിനഞ്ചിന്‌ ആരംഭിക്കുമെന്നറിയുന്നു. ‘ഐ’യുടെ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനാണ്‌. നേരത്തേ, അജിത്തിന്റെ ‘ദിന’, ശരത്‌ കുമാറിന്റെ ‘സംസ്‌ഥാനം’ തുടങ്ങിയ …
കേരളത്തില്‍ ലൗജിഹാദികള്‍ വീണ്ടും സജീവം
കേരളത്തില്‍ ലൗജിഹാദികള്‍ വീണ്ടും സജീവം
കേരളത്തില്‍ വ്യാപകമായ രീതിയില്‍ മതം മാറ്റിയുള്ള വിവാഹം നടക്കുന്നുണ്ടെന്നതിന്റെ തെളിവിലേക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയ കേസ് വിരല്‍ ചൂണ്ടുന്നത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ മതം മാറ്റാന്‍ നീക്കമെന്ന പിതാവിന്റെ പരാതി ചൊവ്വാഴ്ച പരിഗണിച്ച ഹൈക്കോടതിയുടെ നടപടിക്കിടയിലാണ് 30 അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ മലപ്പുറത്തെ മതപാഠശാലയില്‍ ഉള്ളതായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. …
എയ്ഡഡ് പദവി: വെട്ടിയും തിരുത്തിയും മുഖ്യമന്ത്രി
എയ്ഡഡ് പദവി: വെട്ടിയും തിരുത്തിയും മുഖ്യമന്ത്രി
മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ലീഗിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. സ്‌കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ തിരുത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് പദവി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി തിരുത്തിയിരുന്നു. മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നായിരുന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞത്. …
രാധയുടെ മകള്‍ മണിരത്‌നം ചിത്രത്തില്‍
രാധയുടെ മകള്‍ മണിരത്‌നം ചിത്രത്തില്‍
മുന്‍ തെന്നിന്ത്യന്‍ നായികയും അംബികയുടെ അനിയത്തിയുമായ രാധയുടെ ഇളയമകള്‍ തുളസി മണിരത്‌നം ചിത്രത്തിലൂടെ ക്യാമറയ്ക്കു മുമ്പിലെത്തുകയാണ്. രാധയുടെ മകള്‍ കാര്‍ത്തിക ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ മലയാളത്തില്‍ നായികയായി എത്തിയിരുന്നു. തമിഴ് ചിത്രമായ ‘കോ’യില്‍ നായികയായി തിളങ്ങിയ കാര്‍ത്തികയ്ക്കു ഇന്ന് അവസരങ്ങള്‍ ഏറെയാണ്. സാമന്തയെ നായികയാക്കി നിശ്ചയിച്ചിരുന്ന ‘കടല്‍’ എന്ന മണിരത്‌നം സിനിമയില്‍ നിന്ന് സാമന്ത പിന്‍മാറിയതോടെയാണ് …
മാല്‍വെണ്‍ ഒരുങ്ങി; UKKCA കണ്‍വന്‍ഷന് പ്രതീക്ഷിക്കുന്നത് ഏഴായിരം പേരെ
മാല്‍വെണ്‍ ഒരുങ്ങി; UKKCA കണ്‍വന്‍ഷന്  പ്രതീക്ഷിക്കുന്നത് ഏഴായിരം പേരെ
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യു.കെ.കെ.സി.എയുടെ പതിനൊന്നാമത് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷത്തെ യൂറോപ്യന്‍ കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള ഈ കണ്‍വന്‍ഷന് ഏഴായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി ലേവി പടപ്പുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമ്മറ്റിയും നാഷണല്‍ കൗണ്‍സിലില്‍ നിന്നുള്ള 40 പേര്‍ അടങ്ങുന്ന വിവിധ കമ്മറ്റികളും പ്രവര്‍ത്തിച്ചു വരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് പതാക …
കേസ് നടത്തിപ്പ്‌: പിണറായിക്ക് വി എസിന്റെ മറുപടി
കേസ് നടത്തിപ്പ്‌: പിണറായിക്ക് വി എസിന്റെ മറുപടി
ഉന്നത കോടതികളില്‍ പാമോലിന്‍, ഇടമലയാര്‍ കേസുകളുടെ നടത്തിപ്പിന് എവിടെനിന്ന് പണം ലഭിച്ചെന്ന് വിഎസ് പാര്‍ട്ടിയെ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ലെന്ന പിണറായി വിജയന്റെ കുറ്റപ്പെടുത്തലിന് വി എസ് അച്യുതാനന്ദന്റെ മറുപടി. കേസുകള്‍ക്കായി വിനിയോഗിച്ച പണത്തിന്റെ കണക്ക് സുതാര്യമാണ്. ശാന്തിഭൂഷണ്‍, ഗോപാല്‍ സുബ്രഹ്മണ്യം തുടങ്ങിയ പ്രഗത്ഭരായ അഭിഭാഷകര്‍ സൗജന്യമായാണ് കേസ് നടത്തിയത്. അഴിമതിക്കെതിരായ തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണതെന്നും വി എസ് …
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്‍ തിരഞ്ഞെടുപ്പ് ജൂലൈ മാസം ഒന്നിന് ഇപ്സ്വിച്ചില്‍ വച്ച്
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്‍ തിരഞ്ഞെടുപ്പ് ജൂലൈ മാസം ഒന്നിന് ഇപ്സ്വിച്ചില്‍ വച്ച്
യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്റെ വരും കാല തിരഞ്ഞെടുപ്പ് ജൂലൈ മാസം 1 നു ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് ഇപ്സ്വിച്ചില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കുമെന്നു പ്രസിടന്റ്റ് ശ്രീ.കുഞ്ഞുമോന്‍ ജോബ്‌ അറിയിച്ചു.
ഒഐസിസി യുകെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസിയുടെ അംഗീകാരം
ഒഐസിസി യുകെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസിയുടെ അംഗീകാരം
ജിന്‍സണ്‍ എഫ് വര്‍ഗീസ്‌ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി)യുകെയുടെ ഓര്‍ഗനൈസിംഗ് കമ്മറ്റിയ്ക്ക് കെപിസിസി അംഗീകാരംനല്‍കി.തെക്കേമുറി ഹരിദാസ് കണ്‍വീനറും, കെ.കെ.മോഹന്‍ദാസ്, ഷിബുഫെര്‍ണാണ്ടസ്, എബി സെബാസ്റ്റ്യന്‍, ലക്‌സണ്‍ എഫ് അഗസ്റ്റിന്‍കല്ലുമാടിയ്ക്കല്‍ (ജോയിന്റ് കണ്‍വീനേഴ്‌സ്), എന്നിവരുള്‍പ്പെടുന്നഓര്‍ഗനൈസിംഗ് കമ്മറ്റിയാണ് യുകെയില്‍ നേതൃത്വം നല്‍കുന്നത്. ഇവരെകൂടാതെ അംഗങ്ങളായി ഡോ.ജോഷി തെക്കേക്കുറ്റ്, സുജു ഡാനിയേല്‍,ബിജു കോശി, ഗിരിജന്‍ മാധവന്‍, വിജി കെപി, വിനോദ് …