വീണ്ടും ഒരു തമിഴ് ചിത്രത്തിലഭിനയിക്കാനുള്ള പുറപ്പാടിലാണ് സുരേഷ് ഗോപി. തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കര്‍ ഒരുക്കുന്ന ‘ഐ’ എന്ന ഈ ചിത്രത്തിലെ നായകന് വിക്രമാണ്. ഒരു പ്രണയകഥ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പതിനഞ്ചിന് ആരംഭിക്കുമെന്നറിയുന്നു. ‘ഐ’യുടെ സംഗീത സംവിധായകന് എ.ആര്. റഹ്മാനാണ്. നേരത്തേ, അജിത്തിന്റെ ‘ദിന’, ശരത് കുമാറിന്റെ ‘സംസ്ഥാനം’ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല