1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോലീസുകാരനെ കുത്തിക്കൊന്ന കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌;പ്രതികളെക്കുറിച്ച് സൂചന
പോലീസുകാരനെ കുത്തിക്കൊന്ന കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌;പ്രതികളെക്കുറിച്ച് സൂചന
പാരിപ്പള്ളിയില്‍ രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്തസ്സംസ്ഥാന ബന്ധമുള്ള മോഷണസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് കമ്മീഷണറുടെ സ്‌ക്വാഡ് ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലേക്ക് അന്വേഷണത്തിനായി പോയി. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ഫോട്ടോയും പോലീസ് പുറത്തിറക്കി. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാനില്‍ …
മന്ത്രിസഭാ യോഗതീരുമാനം അബ്ദുറബ്ബ് തിരുത്തി; അബ്‌ദുറബ്ബിനെ ഉമ്മന്‍‌ചാണ്ടി തിരുത്തി
മന്ത്രിസഭാ യോഗതീരുമാനം  അബ്ദുറബ്ബ് തിരുത്തി; അബ്‌ദുറബ്ബിനെ ഉമ്മന്‍‌ചാണ്ടി തിരുത്തി
മന്ത്രിസഭാ യോഗതീരുമാനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് തിരുത്തി. മലപ്പുറത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയാണ് നല്‍കിയതെന്ന് മന്ത്രി അബ്ദു റബ്ബ് സഭയില്‍ പറഞ്ഞു. ഈ മാസം പതിമൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.കോടികളുടെ അഴിമതിക്കുള്ള നീക്കമാണിതെന്നും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് …
ടി.പിയെ വധിച്ചത് രാഷ്ട്രീയ വൈരാഗ്യം മൂലം : സര്‍ക്കാര്‍
ടി.പിയെ വധിച്ചത് രാഷ്ട്രീയ വൈരാഗ്യം മൂലം : സര്‍ക്കാര്‍
റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍. 2009 ല്‍ ആരംഭിച്ച ഗൂഢാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന സി.എച്ച് അശോകന്‍, കെ.കെ കൃഷ്ണന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യം …
കുഞ്ഞാലിക്കുട്ടിയുടേത് പുറത്ത് പറയാനാവാത്ത തമാശകള്‍: കെ എസ് യു
കുഞ്ഞാലിക്കുട്ടിയുടേത് പുറത്ത് പറയാനാവാത്ത തമാശകള്‍: കെ എസ് യു
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ എസ് യു രംഗത്ത്. കുഞ്ഞാലിക്കുട്ടി പുറത്തു പറയാനാവാത്ത തമാശകളാണ് പറയുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയ്. ഞങ്ങള്‍ ചാനലില്‍ പറയാവുന്ന തമാശകളെ പറയാറുള്ളൂ. വിദ്യാഭ്യാസ വകുപ്പിനെ വ്യവസായ മാഫിയയാക്കിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോയ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് …
Helen Holly Communion
Helen Holly Communion
ജഗതിയ്ക്ക് അമ്മ സഹായം നല്‍കില്ല
ജഗതിയ്ക്ക് അമ്മ സഹായം നല്‍കില്ല
വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെ താരസംഘടനയായ അമ്മയുടെ ഭാഗത്തു നിന്നും ജഗതിയ്ക്ക് വേണ്ട വിധം സഹായം ലഭിച്ചില്ലെന്ന തരത്തില്‍ സിനിമാലോകത്ത് ഒരു സംസാരമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായി. ഒരു …
ഡിമെന്‍ഷ്യ്ക്ക് കാരണം സമ്മര്‍ദ്ദമേറിയ ജീവിതം
ഡിമെന്‍ഷ്യ്ക്ക്  കാരണം സമ്മര്‍ദ്ദമേറിയ ജീവിതം
അല്‍ഷിമേഴ്‌സ് രോഗത്തിന് കാരണം സമ്മര്‍ദ്ദപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതാണന്ന് ശാസ്ത്രജ്ഞര്‍. ഫിന്‍ലാന്‍ഡിലെ കൂപ്പിയോ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സമ്മര്‍ദ്ദവും അല്‍ഷിമേഴ്‌സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. ദീര്‍ഘകാലം സമ്മര്‍ദ്ദമേറിയ ജീവിതം നയിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് ഉണ്ടാകാനുളള സാധ്യത ഏറെയാണ്. സമ്മര്‍ദ്ദം ഏറെയുളളവരില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരിക്കും. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും ഇത് രക്തത്തിലെ കോര്‍ട്ടിസോണിന്റെ അളവ് കൂട്ടും. ഈ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ …
നാട്ടിലേക്ക്‌ പണമയക്കാന്‍ ഈടാക്കുന്ന ഫീസിനു മേല്‍ സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
നാട്ടിലേക്ക്‌ പണമയക്കാന്‍  ഈടാക്കുന്ന ഫീസിനു മേല്‍ സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളും ഇനി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നികുതി വലയില്‍ പെടും.വിവിധ എജെന്‍സികള്‍ വഴി പണം അയക്കുന്നവര്‍ ഇനി എജെന്സിയുടെ ചാര്‍ജിനു പുറമേ ഇന്ത്യന്‍ സര്‍ക്കാരിന്റെ സര്‍വീസ് ടാക്സും കൊടുക്കേണ്ടി വരും
കറുത്ത സത്യങ്ങളുമായി ‘എന്റെ’
കറുത്ത സത്യങ്ങളുമായി ‘എന്റെ’
ജീവിതത്തിന്റെ കറുത്ത സത്യങ്ങള്‍ വെളിപ്പെടുത്തി ‘എന്റെ’ പ്രദര്‍ശനത്തിന് സജ്ജമായി. മനുഷ്യക്കച്ചവടത്തിന്റെ ക്രൂരമുഖം അനാവരണം ചെയ്യുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തെലുങ്കിലുമായാണ് ചിത്രീകരിച്ചത്. രാജേഷ് ടച്ച്‌റിവര്‍ ആണ് സംവിധായകന്‍. ആന്ധപ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് സിനിമയായി എത്തുന്നത്. ഇതിലെ സംഭവങ്ങളെല്ലാം യഥാര്‍ഥമാണെന്ന് സംവിധായകന്‍ രാജേഷ് പറയുന്നു. രാജേഷിന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുനിത കൃഷ്ണന്റെ പൂര്‍ണ …
‘സ്‌പിരിറ്റ്’ സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി
‘സ്‌പിരിറ്റ്’ സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി
മദ്യത്തിനെതിരെ സന്ദേശം പകരുന്ന ‘സ്പിരിറ്റ്’ സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി എം.കെ.മുനീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യത്തിനെതിരെ സമൂഹത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തുന്ന ചിത്രമാണിത്. മദ്യവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ബോധവത്കരണവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്. ഈ ചിത്രമൊരുക്കിയ രഞ്ജിത് – മോഹന്‍ലാല്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. …