മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ എസ് യു രംഗത്ത്. കുഞ്ഞാലിക്കുട്ടി പുറത്തു പറയാനാവാത്ത തമാശകളാണ് പറയുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയ്. ഞങ്ങള്‍ ചാനലില്‍ പറയാവുന്ന തമാശകളെ പറയാറുള്ളൂ. വിദ്യാഭ്യാസ വകുപ്പിനെ വ്യവസായ മാഫിയയാക്കിയാല് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോയ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിംഗാണ് നടക്കുന്നതെന്നും വകുപ്പ് മന്ത്രി തെറ്റായ സ്ഥലങ്ങളില്‍ നിന്നാണ് ഉപദേശം തേടുന്നതെന്നുമുള്ള വി എസ് ജോയുടെ പ്രസ്താവന തമാശയായി മാത്രമേ കാണുന്നുള്ളൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോയ്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല