1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2012

പാരിപ്പള്ളിയില്‍ രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്തസ്സംസ്ഥാന ബന്ധമുള്ള മോഷണസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് കമ്മീഷണറുടെ സ്‌ക്വാഡ് ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലേക്ക് അന്വേഷണത്തിനായി പോയി. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ഫോട്ടോയും പോലീസ് പുറത്തിറക്കി. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാനില്‍ ഉണ്ടായിരുന്ന ആര്‍.സി.ബുക്കിലെ ഫോട്ടോയാണ് പുറത്തിറക്കിയത്.

പാരിപ്പള്ളി വേളമാനൂരില്‍ രണ്ടുദിവസം മുമ്പ് നിരവധി വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ പോലീസ് രാത്രി പട്രോളിങ് ശക്തമാക്കി. എ.എസ്.ഐ. ജോയിയും പോലീസുകാരനായ മണിയന്‍ പിള്ളയും ജീപ്പിലായിരുന്നു പട്രോളിങ് നടത്തിയിരുന്നത്. കുളമടയില്‍ സംശയാസ്​പദമായി കണ്ട വാന്‍ ഇവര്‍ പരിശോധിച്ചു.

വാനില്‍ മാരകായുധങ്ങള്‍ കണ്ടതിനാല്‍ വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് ജീപ്പിലേക്ക് കയറ്റി. ഇതിനിടെയാണ് അക്രമിസംഘം എ.എസ്.ഐ.യെയും പോലീസുകാരനെയും കുത്തിയത്. ഇരുവരെയും പോലീസ് ഉടന്‍തന്നെ ചാത്തന്നൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മണിയന്‍ പിള്ള മരിച്ചു.

കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കമ്പിപ്പാര, കത്തി, കട്ടിങ് പ്ലെയര്‍, ഓയില്‍ടിന്ന്, സ്‌പ്രേ എന്നിവയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു ആര്‍.സി.ബുക്കും വാനില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കൊല്ലം രജിസ്‌ട്രേഷനിലുള്ള ഒരു ബൈക്കിന്റെ വ്യാജ നമ്പരാണ് വാനിലുണ്ടായിരുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പരിലുള്ള മറ്റൊരു ബോര്‍ഡും വാനിലുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.