1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാബുരാജ് പാടുന്നു
ബാബുരാജ് പാടുന്നു
ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന നോട്ടി പ്രഫസര്‍ എന്ന ചിത്രത്തില്‍ നായകന്‍, ഗായകന്‍, തിരക്കഥാകൃത്ത് എന്നിവ കൈകാര്യം ചെയ്ത് ബാബുരാജ് ഉയരങ്ങളിലേക്കു കുതിക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ബാബുരാജിന്റെ നല്ല കാലം തുടങ്ങുന്നത്. പിന്നീട് ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന നടന്‍ എന്ന ലേബല്‍ ഒന്നുകൂടി ശക്തിപ്പെട്ടു. …
യു.കെ. കെ.സി.എ കണ്‍വെന്‍ഷന്‍ തെളിഞ്ഞ അന്തരീഷത്തില്‍
യു.കെ. കെ.സി.എ കണ്‍വെന്‍ഷന്‍ തെളിഞ്ഞ അന്തരീഷത്തില്‍
മോനച്ചന്‍ ചാക്കോ കുറെ നാളുകളായി യു.കെ.കെ.സി.എ യില്‍ നിലനിന്ന വിഗാന്‍ പ്രശ്നം പരിഹരിക്കപെടുവാന്‍ കഴിഞ്ഞ ദിവസം യു.കെ.കെ.സി.എ പ്രസിഡന്റ്‌ ശ്രീ ലേവി പടപുരയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിഗാന്‍ അസോസിയേഷന്‍, കണ്‍വെന്‍ഷന്‍ റാലിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുവാനും, സെപ്റ്റംബര്‍ മാസം നടക്കുന്ന യു.കെ.കെ.സി.എ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ വിഗാന്‍ യുണിറ്റ് തര്‍ക്കം …
നഷ്ടത്തിലായിരുന്ന ഹോസ്പിറ്റല്‍ ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു
നഷ്ടത്തിലായിരുന്ന ഹോസ്പിറ്റല്‍  ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു
ഭീമമായ നഷ്ടത്തിലായിരുന്ന ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു. ആഴ്ചയില്‍ ഒരു മില്യണ്‍ പൗണ്ടിലധികം നഷ്ടത്തിലാണ് ഈ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സൗത്ത് ലണ്ടന്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റാണ് നഷ്ടത്തിലായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് 150 മില്യണ്‍ പൗണ്ട് നഷ്ടത്തിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വാര്‍ഷിക …
മാഞ്ചസ്റ്ററിന്റെ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് കേരളത്തില്‍
മാഞ്ചസ്റ്ററിന്റെ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് കേരളത്തില്‍
പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ചേര്‍ന്ന് കേരളത്തില്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. 16 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ഇന്ത്യയിലെ 16 നഗരങ്ങളില്‍ നടത്തുന്ന ക്യാമ്പ് ആഗസ്റ്റ് 25, 26 തീയതികളിലാണ് കോഴിക്കോടും കൊച്ചിയിലുമായി നടത്തുക. ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 കുട്ടികളെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സോക്കര്‍ സ്‌കൂളില്‍ പരിശീലനത്തിനായി അയക്കും
അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റ്: കേരളം ചാമ്പ്യന്മാര്‍
അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റ്: കേരളം ചാമ്പ്യന്മാര്‍
ഹൈദരാബാദ്: അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍. 10 സ്വര്‍ണ്ണവും 8 വെള്ളിയും 11 വെങ്കലുമായാണ് കേരളം കിരീടം ചൂടിയത്. അവസാന മത്സരമായിരുന്ന വനിത വിഭാഗം 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് കേരളം ചാമ്പ്യന്‍മാരായത്. 82 പോയിന്‍റുനേടിയ ഉത്തര്‍ പ്രദേശ് രണ്ടാമത്. കേരളത്തിന്‍റെ ടിന്‍റു ലൂക്ക മികച്ച വനിതാ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. കോമണ്‍ …
സ്വവര്‍ഗ്ഗരതിക്കെതിരേ ക്രസ്ത്യാനികളുടെ വെറുപ്പ് തുറന്ന് പ്രകടിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ്
സ്വവര്‍ഗ്ഗരതിക്കെതിരേ ക്രസ്ത്യാനികളുടെ വെറുപ്പ്  തുറന്ന് പ്രകടിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ്
സ്വവര്‍ഗ്ഗ രതിക്കെതിരേയുളള വെറുപ്പ് ക്രിസ്ത്യാനികള്‍ തുറന്ന് പ്രകടിപ്പിക്കണമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്. പൊതുജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുളള ഗവണ്‍മെന്റിന്റെ തീരുമാനമുണ്ടായിട്ടും വിഷയത്തില്‍ ശക്തമായൊരു നിലപാട് എടുക്കാനാകാതെ കുഴങ്ങുകയാണ് സഭാ അധികാരികള്‍. സ്വവര്‍ഗ്ഗ പ്രശ്‌നത്തില്‍ സഭക്ക് കൃത്യമായൊരു നിലപാട് എടുക്കാന്‍ കഴിയുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സമ്മതിച്ചു. സഭയില്‍ തന്നെ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ സ്വവര്‍ഗ്ഗാനുരാഗികളെ …
ആഗസ്റ്റ് മാസത്തെ ഇന്ധന നികുതി വര്‍ധന മരവിപ്പിച്ചു
ആഗസ്റ്റ് മാസത്തെ ഇന്ധന നികുതി വര്‍ധന മരവിപ്പിച്ചു
ഇന്ധന നികുതി മൂന്ന് പെന്നി വര്‍ദ്ധിപ്പിക്കാനുളള തീരുമാനം മരവിപ്പിച്ചതായി ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണ്‍. ഈ ആഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ഇന്ധന നികുതി വര്‍ദ്ധനവാണ് അടുത്ത ഒരു വര്‍ഷത്തേക്ക് ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണ്‍ മരവിപ്പിച്ചിരിക്കുന്നത്. നികുതി വര്‍ദ്ധനവ് വഴി 500 മില്യണ്‍ പൗണ്ടിന്റെ അധികവരുമാനമായിരുന്നു ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്നത്. വാഹന ഉടമകള്‍ ഒസ്‌ബോണിന്റെ തീരുമാനത്തില്‍ ആഹ്ലാദം രേഖപ്പെടുത്തി. …
മലയാളിയെ വെടിവെച്ചുകൊന്ന മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി
മലയാളിയെ വെടിവെച്ചുകൊന്ന മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മലയാളിയെ ജോലി ചെയ്യുന്ന കടയില്‍ കയറി വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി യുവാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി തൊയക്കാട് അബ്ദുല്‍റഹ്മാന്‍ കുഞ്ഞുമുഹമ്മദ് (57) ആണ് 2009 സപ്തംബര്‍ ഏഴിന് മൂന്നംഗ സംഘം യന്ത്രതോക്കില്‍ നിന്നുതിര്‍ത്ത വെടിയേറ്റ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമികള്‍ കുഞ്ഞുമുഹമ്മദിനെ വെടിവെച്ചത്. …
ടി.പി. വധം: ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുഞ്ഞനന്തന്‍
ടി.പി. വധം: ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കുഞ്ഞനന്തന്‍
    ടി.പി. ചന്ദ്രശേഖന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ താന്‍ പങ്കാളിയായിട്ടുണ്ടെന്ന് കേസില്‍ പിടിയിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി എം.സി. അനൂപിനെയും കിര്‍മാണി മനോജിനെയും ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ കുഞ്ഞനന്തന്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ മറ്റൊരാളുടെ പങ്കിനെക്കുറിച്ചും മൊഴി നല്‍കിയതായി സൂചനയുണ്ട്. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയതില്‍ തനിക്കും …
സമ്പത്ത് കസ്റ്റഡിമരണം: എല്ലാ പോലീസുകാരും സര്‍വീസിലേക്ക്‌
സമ്പത്ത് കസ്റ്റഡിമരണം: എല്ലാ പോലീസുകാരും സര്‍വീസിലേക്ക്‌
പുത്തൂര്‍ ഷീലവധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ പ്രതികളായ ഒമ്പത് പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. കസ്റ്റഡിമരണക്കേസില്‍ സി.ബി.ഐ.യുടെ കുറ്റപത്രപ്രകാരം ഒന്നാംപ്രതിയായ എസ്.ഐ. പി.വി.രമേഷ്, രണ്ടാംപ്രതി എസ്.ഐ. ടി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒമ്പതുപേരെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവായത്. ജൂണ്‍ നാലിനാണ് ഒമ്പതുപേരെയും തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. സമ്പത്ത് വധക്കേസിനെത്തുടര്‍ന്ന് രണ്ടരവര്‍ഷത്തോളമായി പോലീസുകാര്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് കേരള പോലീസ് …