1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2012

സ്വവര്‍ഗ്ഗ രതിക്കെതിരേയുളള വെറുപ്പ് ക്രിസ്ത്യാനികള്‍ തുറന്ന് പ്രകടിപ്പിക്കണമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്. പൊതുജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുളള ഗവണ്‍മെന്റിന്റെ തീരുമാനമുണ്ടായിട്ടും വിഷയത്തില്‍ ശക്തമായൊരു നിലപാട് എടുക്കാനാകാതെ കുഴങ്ങുകയാണ് സഭാ അധികാരികള്‍. സ്വവര്‍ഗ്ഗ പ്രശ്‌നത്തില്‍ സഭക്ക് കൃത്യമായൊരു നിലപാട് എടുക്കാന്‍ കഴിയുന്നില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സമ്മതിച്ചു. സഭയില്‍ തന്നെ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ സ്വവര്‍ഗ്ഗാനുരാഗികളെ അനുകൂലിക്കുമ്പോള്‍ മറുവിഭാഗം ഇതിനെതിരെ ശക്തമായ നിലപാടെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് വനിതാ ബിഷപ്പുമാരെ അനുവദിക്കണോ എന്നത്. യോര്‍ക്കില്‍ അടുത്തയാഴ്ച നടക്കുന്ന ജനറല്‍ സിനഡില്‍ ഇക്കാര്യം ചര്‍ച്ചക്ക് എടുക്കാനിരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാരണം സഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ലിംഗപരമാണന്ന തോന്നല്‍ പൊതുജനങ്ങളിലുണ്ടായിട്ടുണ്ടെന്നു ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യന്‍ യുവജനങ്ങള്‍ക്കായി ലാംബെത്ത് പാലസില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പ് സഭ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിച്ചത്.

”ഹെല്‍പ്പ് മൈ ഫ്രണ്ട്‌സ് ഐ തിങ്ക് ഐ ആം മാഡ്’ എന്നു പേരിട്ടിരിക്കുന്ന ചര്‍ച്ചയില്‍ സഭയെ കുറിച്ച് പുറത്തുളള ലോകത്തിന്റെ കാഴ്ചപ്പാടും ചര്‍ച്ചക്ക് വിധേയമാക്കി. പല ആളുകളുടേയും വിചാരം ക്രിസ്ത്യാനികള്‍ ഭ്രാന്തവും ബാലിശവുമായ ചിന്താഗതിയുമുളള ആളുകളാണ്. അതിനാല്‍ തന്നെ പലരും ക്രിസ്ത്യാനികള്‍ക്കൊപ്പം അധികം സമയം ചെലവിടാന്‍ ആഗ്രഹിക്കാറില്ല. തങ്ങള്‍ ഭ്രാന്തന്‍ ചിന്താഗതിയുളളവരല്ലന്ന് മറ്റുളളവരെ വിശ്വസിപ്പിക്കേണ്ട ഗതികേടിലാണ് ക്രിസ്ത്യന്‍ സമൂഹം. ഇതിനിടയില്‍ സ്വവര്‍ഗ്ഗാനുകൂലികളും വനിതാ ബിഷപ്പുമാരെ അനുകൂലിക്കുന്നവരും കൂടി ചേര്‍ന്ന് സഭയെ പ്രതിസന്ധിയുടെ നടുക്കടലിലേക്ക് തളളിയിട്ടിരിക്കുകയാണന്നും ആര്‍ച്ച് ബിഷപ്പ് ഡോ. റോവാന്‍ വില്യംസ് കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.